- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'യുവനടന്മാര്‍ ഉണ്ണിയെ കണ്ടുപഠിക്കണം'; അര്‍പ്പണ ബോധവും കഠിനാദ്ധ്വാനവും ഒരു കലാകാരനെ വിജയത്തിലെത്തിച്ചിരിക്കും; പാന്‍ ഇന്ത്യന്‍ താരമായി ഉദിക്കട്ടെ; ഉണ്ണി മുകുന്ദനെ പുകഴ്ത്തി വിനയന്‍
'യുവനടന്മാര്‍ ഉണ്ണിയെ കണ്ടുപഠിക്കണം';
കൊച്ചി: മാര്‍ക്കോയുടെ വിജയത്തില്‍ ഉണ്ണി മുകുന്ദനെ പുകഴ്ത്തി സംവിധായകന് വിനയന്‍. യുവനടന്മാര്‍ ഉണ്ണി മുകുന്ദനെ കണ്ടുപഠിക്കണമെന്ന് വിനായകന്‍ അഭിപ്രായപ്പെട്ടു. ഒരു പാന്‍ ഇന്ത്യന്‍ താരമായി നടന്‍ ഉദിക്കട്ടെയെന്നും സംവിധായകന്‍ ആശംസിച്ചു. ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മാര്‍ക്കോ എന്ന ചിത്രത്തെക്കുറിച്ച് സമൂഹമാദ്ധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് വിനയന്‍.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
അര്‍പ്പണ ബോധവും കഠിനാദ്ധ്വാനവും ഒരു കലാകാരനെ വിജയത്തിലെത്തിച്ചിരിക്കും എന്നതിന്റെ തെളിവാണ് 'മാര്‍ക്കോ' എന്ന സിനിമയിലൂടെ ഉണ്ണി മുകുന്ദന്‍ നേടിയ വിജയം. ഒരു സിനിമയുടെ തുടക്കം മുതല്‍ അത് തിയേറ്ററില്‍ എത്തിക്കഴിഞ്ഞും ഒരു സംവിധായകനേക്കാളും നിര്‍മ്മാതാവിനേക്കാളും ആത്മാര്‍ത്ഥതയോടെ ആ സിനിമയുടെ കൂടെ സഞ്ചരിക്കുവാനും പ്രൊമോഷന്‍ കൊടുക്കുവാനും ഒക്കെ ഉണ്ണി കാണിക്കുന്ന ഉത്സാഹവും മനസ്സും മറ്റു യുവനടന്‍മാര്‍ക്കും അനുകരണീയമാണ്. നിദാന്തമായ പരിശ്രമമാണല്ലോ വിജയത്തിനാധാരം.. ഒരു പാനിന്ത്യന്‍ താരം ഉദിക്കട്ടേ...ആശംസകള്‍
ഡിസംബര്‍ 20നാണ് മാര്‍ക്കോ തിയേറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത് രണ്ടുദിവസത്തിനുള്ളില്‍ തന്നെ 25 കോടി കളക്ഷന്‍ നേടി മുന്നേറുകയാണ് സിനിമ. 'മലയാളത്തിലെ ഏറ്റവും വലിയ വയലന്‍സ് ചിത്രം' എന്ന ടാഗ് ലൈനോടെയാണ് മാര്‍ക്കോ തിയേറ്ററുകളിലെത്തിയത്. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു.
ജഗദീഷ് ആണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നത്. ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മിച്ചത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ എത്തിയ ചിത്രം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് വിതരണം ചെയ്തത്.