ചെന്നൈ: തന്റെ പ്രണയകഥ തുറന്നു പറഞ്ഞ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. ഇരുവരും കോളേജ് കാലം മുതലുള്ള പ്രണയമാണ്. 2012ലാണ് ഇരുവരും വിവാഹിതരാകുന്നത്. വിഹാൻ ദിവ്യ വിനീത്, ഷനായ ദിവ്യ വിനീത് എന്നിങ്ങനെ രണ്ട് മക്കളുമുണ്ട് ഇരുവർക്കും.

ഇരുവരും 2004 മുതലാണ് പ്രണയം തുടങ്ങുന്നത്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ വിനീത് തങ്ങളുടെ പ്രണയത്തിന്റെ 20 ആം വാർഷികവുമായി ബന്ധപ്പെട്ട് പങ്കുവെച്ച പോസ്റ്റാണ് വൈറൽ ആകുന്നത്. ദിവ്യ തന്റെ അമ്മ അറിയാതെ വിനീതിന്റെ ആദ്യ ചിത്രം കാണാൻ എത്തിയതിനെക്കുറിച്ചാണ് വിനീത് പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇതിനോടകം തന്നെ വൈറൽ ആയിരിക്കുകയാണ്.

എന്റെ ആദ്യത്തെ സിനിമ ഇറങ്ങുമ്പോൾ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടില്ല. തിരുവാൺമയൂരിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ പോവുകയാണെന്ന് അമ്മയോട് പറഞ്ഞ് അന്ന് അവൾ വീട്ടിൽ നിന്നിറങ്ങി. ഒരു ഓട്ടോ പിടിച്ച് എയർപോർട്ടിലെത്തി. കൊച്ചിയിലേക്ക് പറന്നെത്തി. എന്റെ സുഹൃത്ത് നോബിൾ അവളെ പിക്ക് ചെയ്ത് പത്മ തീയേറ്ററിന്റെ മുന്നിൽ ഡ്രോപ് ചെയ്തു.

ബാൽകണി ബോക്സിലിരുന്ന് അന്ന് ഞങ്ങൾ ഒരുമിച്ച് ആ സിനിമ കണ്ടു എന്ന് വിനീത് കുറിക്കുന്നു. സിനിമ കഴിഞ്ഞ ഉടനെ അവളെ തിരിച്ച് അതേപോലെ ഫ്ളൈറ്റ് കയറ്റി വിട്ടു വൈകുന്നേരത്തോടെ വീട്ടിൽ എത്തി. ഇന്നും അവളുടെ അമ്മയ്ക്ക് ഈ സത്യം അറിയില്ല. ജീവിതത്തിന്റെ പല സുപ്രധാന ഘട്ടങ്ങളിലും നമ്മൾ ഒരുമിച്ചായിരുന്നു.

ഒരു കൈയിൽ ആസ്തലിൻ ഇൻഹേലറും മറ്റേ കയ്യിൽ ഒരു മുഷിഞ്ഞ കോളേജ് ബാഗുമായി 2004ൽ എന്റെ കൂടെ പോന്നവളാണവൾ. 20 വർഷങ്ങൾക്കിപ്പുറം ഇത് ഞാൻ പോസ്റ്റ് ചെയ്യുമ്പോൾ എന്റെ തൊട്ടടുത്ത് കിടക്കുന്നുണ്ടവൾ. നമ്മൾ അതിജീവവിച്ചിരിക്കുന്നു ദിവ്യ. നിന്റെ കൂടെ ജീവിച്ച നാളുകൾ സുന്ദരമാണ്. ഹാപ്പി ആനിവേഴ്സറി എന്നാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ശ്വേത മോഹൻ, ധന്യ വർമ, ദീപ്തി വിധു പ്രതാപ് തുടങ്ങി നിരവധി പേരാണ് പോസ്റ്റിൽ വിഷസ് പറഞ്ഞ് കമന്റ് ചെയ്തിരിക്കുന്നത്. ദിവ്യയും വിനീതും ഒരുമിച്ചുള്ള നല്ല നിമിഷങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഒരു കംപ്ലീറ്റ് ഫാമിലി മാൻ കൂടിയാണ് വിനീത് എന്ന് അദ്ദേഹത്തിന്റെ പോസ്റ്റുകൾ തന്നെ വ്യക്തമാക്കാറുള്ളതാണ്. നല്ല ഒരു പാട്ടുകാരി കൂടിയായ ദിവ്യ ഹൃദയം എന്ന സിനിമയിലാണ് ആദ്യമായി പാടുന്നത്. ഒണക്ക മുന്തിരി എന്ന ഗാനമാണ് പാടിയത്. ഈ ഗാനം വലിയ ഹിറ്റാവുകയും ചെയ്തിരുന്നു.