- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
25 വർഷത്തെ എന്റെ സ്വപ്നം; സംവിധായകനായി അരങ്ങേറാൻ വിശാൽ
ചെന്നൈ: തമിഴ് സൂപ്പർതാരം വിശാൽ സംവിധാന രംഗത്തിലേക്ക്. സൂപ്പർഹിറ്റായി മാറിയ തുപ്പറിവാളൻ സിനിമയുടെ രണ്ടാം ഭാഗത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. തന്റെ 25 വർഷത്തെ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത് എന്നാണ് താരം പറഞ്ഞത്. സോഷ്യൽ മീഡിയയിലൂടെ വിശാൽ തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. തുപ്പറിവാളൻ സിനിമയുടെ ആദ്യഭാഗം സംവിധാനം ചെയ്ത മിഷ്‌കിനോട് നന്ദി പറയാനും താരം മറന്നില്ല.
25 വർഷത്തെ എന്റെ സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. ജീവിതത്തിൽ ഒരു സംവിധായകൻ ആകണമെന്നാണ് 25 വർഷം മുൻപ് ആഗ്രഹിച്ചത്. ഇത് അച്ഛനോട് ചെന്ന് പറഞ്ഞപ്പോൾ അദ്ദേഹം എന്നെ അർജുൻ സാറിനൊപ്പം വിട്ടു. അർജുൻ സാർ പറഞ്ഞത് അനുസരിച്ചാണ് ഞാൻ നടനാകുന്നത്. പ്രേക്ഷകർ നൽകിയ സ്നേഹത്തിലാണ് ഇത്ര വർഷം നടനായി തുടർന്നത്.
25 വർഷത്തിനു ശേഷം ഇപ്പോൾ അതിനുള്ള സമയം വന്നിരിക്കുകയാണ്. തുപ്പറിവാളൻ 2ൽ ഞാൻ സംവിധായകനായി എത്തുകയാണ്. അതിനുള്ള ജോലികൾ ആരംഭിച്ചു. മെയിൽ ഷൂട്ടിങ് ആരംഭിക്കണം. ലൊക്കേഷൻ നോക്കുന്നതിനായി ലണ്ടനിലേക്ക് പോവുകയാണ്. അവിടെനിന്നും അസർബൈജാനിലേക്കും മാൾട്ടയിലും പോകണം. ജീവിതത്തിസ് നിങ്ങൾക്ക് സ്വപ്നങ്ങളുണ്ടെങ്കിൽ അതിനുവേണ്ടി ശ്രമിക്കണം.
എന്റെ സ്വപ്നം നേരത്തേ നിറവേറ്റാൻ സഹായിച്ചതിന് സംവിധായകൻ മിഷ്‌കിനോടുള്ള നന്ദി അറിയിക്കുന്നു. മറ്റൊരാളുടെ കുഞ്ഞിനെ യഥാർത്ഥ ജീവിതത്തിലോ സിനിമാ ജീവിതത്തിലോ ഒരിക്കലും ഉപേക്ഷിക്കില്ല. അത് ലക്ഷ്യസ്ഥാനത്ത് എത്തിക്കും സാർ.- വിശാൽ പറഞ്ഞു.
2017ലാണ് തുപ്പറിവാളൻ റിലീസ് ചെയ്യുന്നത്. മിഷ്‌കിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം വൻ വിജയമാണ് നേടിയത്. ക്രൈം ത്രില്ലറായാണ് ചിത്രം എത്തിയത്. വിശാൽ, പ്രസന്ന, വിനയ് റായ്, ആൻഡ്രിയ, അനു ഇമ്മാനുവൽ എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ എത്തിയത്. രണ്ടാം ഭാഗം നേരത്തെ പ്രഖ്യാപിച്ചെങ്കിലും വിശാലുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് മിഷ്‌കിൻ സിനിമയിൽ നിന്ന് പിന്മാറുകയായിരുന്നു.