- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സൽമാൻ ഖാനെതിരെ സംസാരിച്ചത്തോടെ കഷ്ടകാലം തുടങ്ങി, പിന്നാലെ കൊല്ലുമെന്ന് ഭീഷണി, സിനിമയിൽ അവസരങ്ങൾ നഷ്ടമായി'; സൂപ്പർ താരത്തിനെതിരെ തുറന്നടിച്ച് വിവേക് ഒബ്റോയി
മുംബൈ: 2003-ൽ ബോളിവുഡ് നടൻ സൽമാൻ ഖാൻ തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവം തന്റെ കരിയറിനെ സാരമായി ബാധിച്ചെന്നും, ഇത് തന്നെ വിഷാദത്തിലേക്ക് തള്ളിവിട്ടെന്നും നടൻ വിവേക് ഒബ്‌റോയ്. അന്നത്തെ സംഭവങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോൾ ചിരിയാണ് വരുന്നതെന്നും എന്നാൽ മാതാപിതാക്കൾ അനുഭവിച്ച ദുരിതങ്ങൾ ഇപ്പോഴും വേദനിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐശ്വര്യ റായിയുമായുള്ള സൽമാൻ ഖാന്റെ ബന്ധം വഷളായ സമയത്താണ് വിവേക് ഒബ്‌റോയ് സൽമാൻ ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി വാർത്താസമ്മേളനം നടത്തിയത്. സൽമാൻ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു ആരോപണം. ഈ വെളിപ്പെടുത്തലിന് പിന്നാലെ സിനിമാ ലോകം തന്നെ ഒറ്റപ്പെടുത്തിയെന്നും, നിരവധി സിനിമകളിൽ നിന്ന് പുറത്താക്കപ്പെട്ടെന്നും വിവേക് ഒബ്‌റോയ് പറഞ്ഞു.
ഭീഷണിക്കോളുകൾ തന്റെ വീട്ടിലേക്ക് വരെ വന്നിരുന്നെന്നും, ഇത് തന്റെ കുടുംബത്തെ വല്ലാതെ വേദനിപ്പിച്ചെന്നും അദ്ദേഹം ഓർത്തെടുത്തു.'ആ സമയത്ത് എന്റെ ജീവിതം ആകെ താറുമാറായി. ഞാൻ വിഷാദത്തിലായി. എന്റെ അമ്മയോട് ഞാൻ പലപ്പോഴും ചോദിച്ചു, 'എന്തുകൊണ്ട് ഞാൻ?' എന്റെ അമ്മയോട് ചോദിച്ചു, 'നിനക്ക് അവാർഡുകൾ ലഭിക്കുമ്പോഴും സിനിമകൾ ചെയ്യുമ്പോഴും ആരാധകവൃന്ദമുണ്ടാവുമ്പോഴും ഈ ചോദ്യം നിന്നോടുതന്നെ ചോദിച്ചിട്ടുണ്ടോ?' വിവേക് ഒബ്‌റോയ് പറഞ്ഞു. 22 വർഷങ്ങൾക്കിപ്പുറവും മാതാപിതാക്കളുടെ കണ്ണീർ തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും, കാലക്രമേണ ആ ഓർമകളും മറക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും താരം കൂട്ടിച്ചേർത്തു.