പാചക വിദഗ്ധയും പ്രമുഖ വ്ലോഗറുമായ ലക്ഷ്മി നായർ, പ്രായവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിലനിൽക്കുന്ന കാഴ്ചപ്പാടുകളെയും വിമർശനങ്ങളെയും കുറിച്ച് ശക്തമായി പ്രതികരിച്ചു. ഒരാളുടെ മനസ്സിൽ എത്ര പ്രായം തോന്നുന്നുവോ അതാണ് അയാളുടെ യഥാർത്ഥ പ്രായമെന്നും, 'പ്രായം ഒരു നമ്പർ മാത്രമാണ്' എന്നും അവർ പുതിയ വ്ലോഗിൽ പറഞ്ഞു.

എങ്കിലും, യഥാർത്ഥ ലോകത്ത് സമൂഹം പ്രായമായവരോട് ദയ കാണിക്കാറില്ലെന്നും, ഒരു വ്യക്തിക്ക് ഇത്ര പ്രായമായാൽ എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാൻ പാടില്ല എന്ന് സമൂഹം കൽപ്പിക്കുന്നുണ്ടെന്നും അവർ വിമർശിച്ചു. കഴിവോ ആരോഗ്യസ്ഥിതിയോ മാനദണ്ഡമാക്കാതെ, പ്രായം മാത്രം നോക്കി ആളുകൾ വിധിയെഴുതുന്ന പ്രവണതയെ അവർ എതിർത്തു.

തന്റെ യാത്രകൾ, ഫാഷൻ, സൗന്ദര്യ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ നിരന്തരം വിമർശനങ്ങൾ വരാറുണ്ട്. എന്നാൽ, തനിക്ക് നല്ല തൊലിക്കട്ടി ഉള്ളതുകൊണ്ട് അതൊന്നും തന്നെ ബാധിക്കാറില്ലെന്നും, എല്ലാ കാര്യങ്ങളിൽ നിന്നും 'റിട്ടയർ ചെയ്ത് പോകേണ്ട കാര്യമില്ല' എന്നും ലക്ഷ്മി നായർ കൂട്ടിച്ചേർത്തു.