- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആന്ധ്രയിൽ രാഷ്ട്രീയം മുറുകുമ്പോൾ വീണ്ടും സജീവ ചർച്ചയായി മമ്മൂട്ടി സിനിമ! മമ്മൂട്ടിക്കൊപ്പം ഇക്കുറി ജീവയും; ജഗൻ മോഹൻ റെഡ്ഡിയുടെ ജീവിതം പറയാൻ യാത്ര 2; ഫസ്റ്റ് ലുക്ക് പുറത്ത്
ഹൈദരാബാദ്: ആന്ധ്ര പ്രദേശിൽ രാഷ്ട്രീയം മുറുകുകയാണ്. ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് അധികാരത്തിൽ ഇരിക്കുമ്പോൾ തന്നെയാണ് ടിഡിപി നേതാവ് ജയിലിൽ അഴിയെണ്ണുന്നത്. ഇതിനിടെയാണ് മമ്മൂട്ടിയുടെ സിനിമ ആന്ധ്രയിൽ വീണ്ടും സജീവ ചർച്ചാവിഷയം മാകുന്നത്.
മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തിയ തെലുങ്ക് ചിത്രം യാത്രയ്ക്ക് രണ്ടാം ഭാഗം വരികയാണ്. യാത്ര 2 എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. മമ്മൂട്ടി തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്. തമിഴ് നടൻ ജീവയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തിയത്. വൈഎസ്ആർ നടത്തിയ പദയാത്രയെ ആസ്പദമാക്കിയുള്ളതായിരുന്നു 2019ൽ റിലീസ് ചെയ്ത ചിത്രം. മികച്ച അഭിപ്രായമാണ്ചിത്രം നേടിയത്. രണ്ടാം ഭാഗത്തിൽ വൈഎസ്ആറിന്റെ മകനും ഇപ്പോഴത്തെ ആന്ധ്ര മുഖ്യമന്ത്രിയുമായ വൈഎസ് ജഗൻ മോഹൻ റെഡ്ഡി രാഷ്ട്രീയ യാത്രയേക്കുറിച്ചുള്ളതാണ്. ജീവയാണ് ജഗനായി വേഷമിടുന്നത് എന്നാണ് അറിയുന്നത്.
ആദ്യ ചിത്രം സംവിധാനം ചെയ്ത മഹി വി രാഘവ് തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. മഥീ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.അടുത്തവർഷം ഫെബ്രുവരി 24ന് ചിത്രം തിയറ്ററിലെത്തും.