- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിന്റെ ഗാന്ധഗന്ധർവ്വന് കൊച്ചിയിൽ പിറന്നാൾ ആഘോഷം
കൊച്ചി: മലയാളത്തിന്റെ ഗാനഗന്ധർവ്വനാണ് കെ ജെ യേശുദാസ്. ഒരിക്കലെങ്കിലും അദ്ദേഹത്തിന്റെ ഗാനങ്ങൾ മൂളാത്ത മലയാൡകൾ ഉണ്ടായിരിക്കില്ല. അത്രയ്ക്ക് മലയാളി ഹൃദയങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട് അദ്ദേഹം. യേശുദാസിന്റെ 84ാം പിറന്നാൾ ആഘോഷമാണ് ഇന്ന്. അമേരിക്കയിലെ ടെക്‌സസിലുള്ള വീട്ടിലാണ് ഗാനഗന്ധർവന്റെ ജന്മദിന ആഘോഷം.
എന്നാൽ കൊച്ചിയിലും ആഘോഷം സംഘടിപ്പിച്ചു. മലയാള സിനിമ സംഗീത ലോകത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ യേശുദാസ് ഓൺലൈനായി പങ്കെടുത്തു. യേശുദാസിന്റെ മകൻ വിജയ് യേശുദാസാണ് ചടങ്ങിൽ കേക്ക് മുറിച്ചത്. ചടങ്ങിൽ അമേരിക്കയിൽ നിന്നും സംസാരിച്ച യേശുദാസ് സംഗീതത്തെ ബഹുമാനിക്കുക. സംഗീതമാണ് ജീവന്റെ തുടിപ്പ് എന്ന് പറഞ്ഞു. ജാതിമത ഭേദമെന്യെ എല്ലാവരും ഒന്നായിരിക്കുന്നതാണ് പിറന്നാൾ കേക്കിനെക്കാൾ മധുരമുള്ളതായി കാണുന്നതെന്നും യേശുദാസ് പറഞ്ഞു.
സംഗീത സംവിധായകൻ ഔസേപ്പച്ചൻ, ഗാന രചിതാവ് ആർകെ ദാമോദരൻ, അന്തരിച്ച സംഗീത സംവിധായകൻ രവീന്ദ്രന്റെ ഭാര്യ ശോഭ രവീന്ദ്രൻ, സംഗീത സംവിധായകൻ ജെറി അമൽദേവ്, നടൻ ദിലീപ്, നടൻ സിദ്ദിഖ്, നടൻ മനോജ് കെ ജയൻ, സംവിധായകൻ സത്യൻ അന്തിക്കാട് തുടങ്ങിയ നിരവധിപ്പേർ ഈ പിറന്നാൾ ആഘോഷത്തിൽ പങ്കുചേർന്നു. യേശുദാസ് അക്കാദമിയുടെയും ഗായകരുടെ കൂട്ടായ്മയായ സമത്തിന്റെയും നേതൃത്വത്തിലാണ് ഗാനഗന്ധർവ്വന്റെ ജന്മദിനം ആഘോഷിച്ചത്.
ശതാഭിഷിക്തനായ മഹാഗായകൻ ഇന്നും കുട്ടിയെ പോലെ സംഗീതപരിശീലനത്തിലാണ്. അമേരിക്കയിലെ വീട്ടിൽ പാട്ടിന് വിശ്രമം ഇല്ല. സുഹൃത്തുക്കളുമായി ദിവസവും സംഗീത ചർച്ച, വായന. ജന്മദിനത്തിലെ പതിവ് മൂകാംബികാ യാത്ര കോവിഡ് വരവോടെ നിന്നു. സൂര്യ മേളയിലും ഇടവേള. നാലുവർഷമായി കേരളത്തിലെത്തിയിട്ട്. പക്ഷെ ലോകത്തിന്റെ ഏത് കോണിൽ ആയാലും ഗന്ധർവ നാദം കേൾക്കാതെ ഒരു ദിനം പോലും കടന്നു പോകില്ല മലയാളിക്ക്.