- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളുകള്‍ക്ക് എപ്പോഴും കാണാന്‍ താല്പര്യം അവിഹിതമാണ്; ആളുകള്‍ കുറച്ച് ചീത്തയൊക്കെ പറയുമെങ്കിലും നമുക്ക് അതെ..വർക്ക് ഔട്ട് ആകാറുള്ളൂ; തുറന്നുപറഞ്ഞ് യൂട്യൂബ് ദമ്പതികൾ
ചേർത്തല സ്വദേശികളായ പ്രമുഖ യൂട്യൂബർമാരായ വിഷ്ണു പ്രിയയും പ്രമോദും തങ്ങളുടെ വിജയവഴികൾ പങ്കുവെച്ചു. 'ഉപ്പ്' എന്ന യൂട്യൂബ് ചാനലിലൂടെ മലയാളികൾക്ക് സുപരിചിതരായ ഈ ദമ്പതികൾക്ക് നിലവിൽ രണ്ട് യൂട്യൂബ് ചാനലുകളാണുള്ളത്. 2018-ൽ കണ്ടെന്റ് ക്രിയേഷൻ രംഗത്തേക്ക് കടന്നുവന്ന ഇവർ, 'കരിക്ക്' ചാനലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ മേഖലയിൽ സജീവമായത്.
ഇവരുടെ 'പ്രിയ പ്രമോദ്' എന്ന ചാനലിന് 9.56 ലക്ഷം സബ്സ്ക്രൈബേഴ്സും, ആദ്യമായി ആരംഭിച്ച 'ഉപ്പ്' എന്ന ചാനലിന് 2.57 ലക്ഷം സബ്സ്ക്രൈബേഴ്സുമാണുള്ളത്.
ആദ്യകാലങ്ങളിൽ സുഹൃത്തുക്കളോടൊപ്പം വീഡിയോകൾ ചെയ്തിരുന്ന ഇവർ ടിക് ടോക്കിലും സജീവമായിരുന്നു. പിന്നീട് കോവിഡ് കാലഘട്ടത്തിലാണ് കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി വീഡിയോകൾ ചെയ്യാൻ ആരംഭിച്ചത്. ആശയങ്ങളും ഉള്ളടക്കവും പ്രധാനമായും പ്രിയയാണ് തയ്യാറാക്കുന്നതെന്നും, താൻ ഒരു സഹായത്തിന് നിൽക്കുക മാത്രമാണെന്നും പ്രമോദ് അഭിമുഖത്തിൽ വ്യക്തമാക്കി.
തിരക്കഥ എഴുതി ചെയ്യുന്നതിനേക്കാൾ തത്സമയ അവതരണത്തിനാണ് ഇവർ മുൻഗണന നൽകുന്നത്. എന്നിരുന്നാലും, ബ്രാൻഡ് സഹകരണങ്ങൾ വരുമ്പോൾ സ്ക്രിപ്റ്റുകൾ തയ്യാറാക്കാറുണ്ട്. ക്യാമറയും എഡിറ്റിംഗും മൊബൈൽ ഫോണിൽ തന്നെയാണ് ചെയ്യുന്നത്. ആവശ്യമെങ്കിൽ, പ്രൊഫഷണൽ ക്യാമറ ഉപയോഗിക്കുന്നതിന് സുഹൃത്തുക്കളുടെ സഹായം തേടാറുണ്ട്. വീഡിയോകളുടെ തംബ്നെയിലും ടൈറ്റിലും ഇവർ സ്വയം തയ്യാറാക്കുന്നു. ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായ ഉപ്പിനെപ്പോലെ തങ്ങളും പ്രേക്ഷകർക്ക് ഒഴിച്ചുകൂടാനാവാത്തവരായി മാറട്ടെ എന്ന ആശയത്തിലാണ് 'ഉപ്പ്' എന്ന ചാനലിന് പേര് നൽകിയതെന്ന് ഇവർ പറഞ്ഞു. ഈ പേര് നിർദ്ദേശിച്ചത് ഒരു സുഹൃത്താണ്.
അതുപോലെ ആളുകള്‍ക്ക് കാണാന്‍ താല്പര്യം അവിഹിതമാണ്. അതുപോലെ അമ്മായിയമ്മ - മരുമകള്‍ കണ്ടെന്‍റുകളും നന്നായി വര്‍ക്ക് ആകും. പിന്നെ ഞാൻ തല്ലുകൊള്ളുന്നതും. കോമഡിയാണ് മെയിന്‍. ആളുകള്‍ കുറച്ച് ചീത്തയൊക്കെ പറയുമെങ്കിലും നമ്മുക്ക് ഒരിടക്ക് അവിഹിതം മാത്രമേ വര്‍ക്ക് ആകാറുണ്ടായിരുന്നോള്ളൂ.
അഭിനയത്തോട് മുൻപ് വലിയ താൽപ്പര്യമില്ലായിരുന്നെന്നും, പ്രമോദ് ഏതാനും തെരുവ് നാടകങ്ങളിൽ മാത്രം പങ്കെടുത്തിട്ടുണ്ടെന്നും ഇവർ വെളിപ്പെടുത്തി. യൂട്യൂബിലേക്ക് വന്നതിന് ശേഷമാണ് ഈ മേഖലയോട് താൽപ്പര്യം തോന്നിത്തുടങ്ങിയത്. കുടുംബത്തിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും, പ്രത്യേകിച്ച് പ്രിയയുടെ ഭാഗത്തുനിന്നും നല്ല സഹകരണമുണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു.




