മുംബൈ: പ്രണയിക്കുന്നവർ ഒന്നിച്ച് താമസിച്ചതിനു ശേഷമേ വിവാഹിതരാകാവൂ എന്ന് ബോളിവുഡ് താരം സീനത്ത് അമൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് സീനത്ത് തന്റെ ആരാധകർക്ക് റിലേഷൻഷിപ്പ് അഡൈ്വസ് നൽകിയത്. തന്റെ മക്കൾക്കും ഇതേ ഉപദേശമാണ് താൻ നൽകിയതെന്നും താരം കുറിക്കുന്നു.

രണ്ടു പേർ തങ്ങളുടെ ബന്ധത്തിലേക്ക് കുടുംബത്തേയും ഗവൺമെന്റിനേയും കൊണ്ടുവരുന്നതിനു മുൻപായി ഏറ്റവും വലിയ പരീക്ഷണം നടത്തണം. ഒരു ദിവസത്തിലെ കുറച്ച് മണിക്കൂറുകൾ ഏറ്റവും മികച്ച രീതിയിൽ ഇരിക്കാൻ എളുപ്പമാണെന്നം സീനത്ത് അമൻ പറയുന്നു.

സീനത്ത് അമന്റെ കുറിപ്പ് വായിക്കാം

എന്റെ പോസ്റ്റിന് അടിയിലായി നിങ്ങളിൽ ഒരാൾ റിലേഷൻഷിപ്പ് അഡൈ്വസ് ചോദിച്ചിരുന്നു. ഞാൻ ഇതിനു മുൻപ് തുറന്നു പറയാത്ത വ്യക്തിപരമായ അഭിപ്രായം ഇതാണ്. നിങ്ങൾ ഒരു പ്രണയബന്ധത്തിലാണെങ്കിൽ ഉറപ്പായും വിവാഹത്തിനു മുൻപ് ഒന്നിച്ച് താമസിക്കണം. എന്റെ ആൺമക്കൾക്കും ഇതേ ഉപദേശമാണ് ഞാൻ നൽകിയത്. അവർ ഇരുവർക്കും ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു. എനിക്ക് യുക്തിസഹമായി തോന്നുന്നത് ഇതാണ്.

രണ്ടു പേർ തങ്ങളുടെ ബന്ധത്തിലേക്ക് കുടുംബത്തേയും ഗവൺമെന്റിനേയും കൊണ്ടുവരുന്നതിനു മുൻപായി ഏറ്റവും വലിയ പരീക്ഷണം നടത്തണം. ഒരു ദിവസത്തിലെ കുറച്ച് മണിക്കൂറുകൾ ഏറ്റവും മികച്ച രീതിയിൽ ഇരിക്കാൻ എളുപ്പമാണ്. പക്ഷേ നിങ്ങൾക്ക് ഒരേ ബാത്ത്റൂം പങ്കുവെക്കാനാവുമോ? മോശം മൂഡിലായിരിക്കുമ്പോൾ എന്ത് ചെയ്യും? എല്ലാ രാത്രിയിലും എന്ത് കഴിക്കണം എന്ന് സമ്മതിക്കുമോ? കിടപ്പുമുറിയിൽ നിങ്ങളുടെ ആവേശം നിലനിർത്താനാകുമോ? രണ്ട് വ്യക്തികൾ ചേർന്നു നിൽക്കുമ്പോഴുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളേയും നേരിടാൻ നിങ്ങൾക്കാകുമോ? ചുരുക്കിപ്പറഞ്ഞാൻ നിങ്ങൾക്ക് ഒന്നിച്ചു പോകാനാകുമോ?

ഇന്ത്യൻ സമൂഹം ഒന്നിച്ചു ജീവിക്കുന്നതിനെ പാപമായാണ് കാണുന്നതെന്ന് എനിക്ക് അറിയാം. പക്ഷേ പല കാര്യങ്ങളിലും സമൂഹത്തിന് അസ്വസ്ഥതയുണ്ട്. ആളുകൾ എന്ത് പറയും?