- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീ നടന്നുപോകുമാ... പാട്ട് അര്‍ജുന് വേണ്ടി; ഓര്‍ക്കുമ്പോള്‍ സങ്കടം, കുടുംബത്തിന്റെ വിഷമത്തില്‍ പങ്കുച്ചേരുന്നു: വൈക്കം വിജയലക്ഷ്മി
സോഷ്യല്‍ മീഡയയില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ് ടൊവിനോ ചിത്രത്തിലെ അങ്ങ് വാന കോണിലെ എന്ന ഗാനം. ഇന്‍സ്റ്റാഗ്രാം തുറന്നാല്‍ എല്ലാ റീലുകള്‍ക്കും ഈ പാട്ടാണ് ആളുകള്‍ തിരഞ്ഞെടുക്കുന്നത്. ട്രെന്‍ഡിങ്ങായി മാറിയ ഈ ഗാനം ഒന്ന് മൂളാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എആര്‍എം ചിത്രം 100 കോടി ക്ലബ്ബില്‍ നില്‍ക്കുമ്പോള്‍ പാട്ടും ഏറ്റെടുത്തതിന്റെ സന്തോഷം പങ്കുവെക്കുകയാണ് വൈക്കം വിജയലക്ഷ്മി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം സന്തോഷം പങ്കുവെക്കുന്നത്.
'ഈ പാട്ടിലേക്ക് എന്നെ വിളിക്കുന്നത് സംഗീതസംവിധായകന്‍ ദിബു ആണ്. ആദ്യം പാട്ടിന്റെ ട്രാക്ക് അയച്ചു തന്നിരുന്നു. ട്രാക്ക് കേട്ടപ്പോള്‍ തന്നെ നല്ല ഒരു ഫീല്‍ ഉണ്ടായിരുന്നു. അത് കേട്ടാണ് പഠിച്ചത്. പിന്നീട് സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ ആണ് മൂന്ന് ഫീലില്‍ ഈ പാട്ട് പാടണമെന്ന് ആവശ്യപ്പെട്ടത്. അങ്ങനെ ഏതാണ്ട് ഒരു മണിക്കൂര്‍ കൊണ്ടാണ് പാട്ട് മൂന്ന് വ്യത്യസ്ത ഫീലില്‍ പാടുന്നത്. അതിപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ ഒരുപാട് സന്തോഷം തോന്നുന്നു. 'കാറ്റേ കാറ്റേ' എന്ന പാട്ടിനു ശേഷം ഞാന്‍ പാടിയതില്‍ വളരെയധികം ശ്രദ്ധിക്കപ്പെടുന്ന ഒരു പാട്ടാണിത്. അത് ഏറ്റെടുത്ത പ്രേക്ഷകരോട് ഒരുപാട് നന്ദിയുണ്ട്. പ്രേക്ഷകര്‍ തരുന്ന സപ്പോര്‍ട്ട് വളരെ വലുതാണ്. ഏതൊരു അവാര്‍ഡിനെക്കാളും വലിയ അവാര്‍ഡ് തന്നെയാണ് ഈ പിന്തുണ. അതിനെ ഞാന്‍ ഒരുപാട് വിലമതിക്കുന്നു. തുടര്‍ന്നും എല്ലാ പിന്തുണയും ഉണ്ടാകുമെന്നാണു പ്രതീക്ഷ.
മണ്ണിടിച്ചിലില്‍ മരണപ്പെട്ടെ കോഴിക്കോട് സ്വദേശി അര്‍ജുന്റെ മൃതദേഹം വഹിക്കുമ്പോള്‍ ഈ പാട്ട് പ്ലേ ചെയ്തിരുന്നു എന്നറിഞ്ഞു. അര്‍ജുന്റെ കുടുംബത്തോട് എന്തു പറയണം എന്നറിയില്ല. ഏറെ വേദന തോന്നുന്നു. അവരുടെ വിഷമത്തില്‍ പങ്കുചേരുകയാണ്.
ഈ പാട്ടുമായി ബന്ധപ്പെട്ട് ഒരുപാട് റീലുകള്‍ വരുന്നതില്‍ സന്തോഷമുണ്ട്. നടന്‍ ടോവിനോയുടെ വലിയ ആരാധികയാണ് ഞാന്‍. ടോവിനോയുടെ ചിത്രത്തില്‍ ഒരു പാട്ടുപാടാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം. ടോവിനോയെ കാണണമെന്നും സംസാരിക്കണമെന്നും ആഗ്രഹിച്ചിരുന്നെങ്കിലും ചിത്രത്തിന്റെ സമയത്ത് അതൊന്നും നടന്നില്ല. ഇനി അതിനൊരു അവസരം ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്', വിജയലക്ഷ്മി പറഞ്ഞു.
രണ്ടര മാസം നീണ്ട പ്രാര്‍ത്ഥനകള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യം അതിനുശേഷം നാട്ടിലേക്കുള്ള അര്‍ജുന്റെ അവസാനയാത്രയുടെ വീഡിയോയിലും മറ്റും ഏറ്റവും കൂടുതല്‍ കേട്ടത് 'നീ നടന്നുപോകുമാ' എന്ന പാട്ടാണ്. പലര്‍ക്കും കണ്ണീരടക്കാനായില്ല. അര്‍ജുന് വേണ്ടി എഴുതിയ പാട്ടെന്ന് പറഞ്ഞ് അവര്‍ നെഞ്ചോട് ചേര്‍ത്തു. 'അജയന്റെ രണ്ടാം മോഷണം' (എആര്‍എം) എന്ന സിനിമയ്ക്കായി വൈക്കം വിജയലക്ഷ്മി പാടിയ പാട്ടാണിത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് ദിബു നൈനാന്‍ തോമസ്.
യൂട്യൂബില്‍ ആ പാട്ടിനുതാഴെ കമന്റുകള്‍ നിറയുന്നു, 'അര്‍ജുന് വേണ്ടി എഴുതിയത് പോലെ ഒരു ഫീല്‍, ഇതുകേള്‍ക്കുമ്പോള്‍ അര്‍ജുനെ ഓര്‍മവരുന്നു, ഈ പാട്ട് കേള്‍ക്കുമ്പോള്‍ അര്‍ജുനും കുഞ്ഞും ഉള്ള വീഡിയോ ആണല്ലോ മനസ്സ് നിറയെ...' അത്രയും ആഴത്തിലാണ് ഈ പാട്ട് എല്ലാവരെയും സ്വാധീനിച്ചിരിക്കുന്നത്.