ചില സിനിമകളിലെ വില്ലന്‍മാരെ കണ്ടാല്‍ അവരെ നമ്മള്‍ക്ക് കൊല്ലാന്‍ ഉള്ള ദേഷ്യം ഉണ്ടാകാറുണ്ട്. നേരിട്ട് കണ്ടാല്‍ അവര്‍ക്കിട്ട് ഒന്ന് കൊടുക്കാന്‍ വരെ തോന്നും ചില ആളുകള്‍ക്ക്. അങ്ങനെ ഒരു അനുഭവം ഉണ്ടായിരിക്കുകയാണ് തെലുങ്ക് നടന്‍ എന്‍. ടി രാമസ്വാമിക്ക്. ലവ് റെഡ്‌സി എന്ന തെലുങ്ക് ചിത്രത്തിലെ വില്ലനായാണ് അദ്ദേഹം അഭിനയിച്ചത്.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഹൈദരാബാദില്‍ തിയേറ്റര്‍ സന്ദര്‍ശനം നടക്കുകയായിരുന്നു. തിയേറ്ററിനകത്ത് കാണികളെ താരങ്ങള്‍ അഭിസംബോധന ചെയ്യുന്നതിനിടെ ഒരു സ്ത്രീ ഓടിവന്ന് രാമസ്വാമിയെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. തുടര്‍ന്ന് ചിത്രത്തിലെ അണിയറക്കാര്‍ ചേര്‍ന്ന് ആ സ്ത്രീയെ പിടിച്ച് മാറ്റി. ഇതിനിടെ ഇവരുടെ ഒപ്പം ഉണ്ടായിരുന്ന കുറച്ച് സ്ത്രീകളും ഇവരെ അനുനയിപ്പിക്കാന്‍ വരുന്നുണ്ട്.

എന്നാല്‍ ഇവരെ എല്ലാം തള്ളിമാറ്റി നടനെ വീണ്ടും അടിക്കാന്‍ ശ്രമിക്കുന്നുണ്ട്. വീഡിയോ വൈറലായതോടെ പല തരത്തിലുള്ള അഭിപ്രായങ്ങളാണ് മാധ്യമങ്ങളില്‍ ഉയരുന്നത്. സിനിമാക്കാരുടെ തന്നെ പ്രമോഷനില്‍ സ്റ്റണ്ട് ആണ് എന്നാണ് ഈ സംഭവമെന്നാണ് വിമര്‍ശനം. കഴിഞ്ഞ ദിവസമാണ് ലവ് റെഡ്ഡി എന്ന ചിത്രം തെലുങ്കില്‍ റിലീസായത്. അഞ്ജന്‍ രാമചന്ദ്ര, ശ്രാവണി എന്നിവരാണ് സമരന്‍ റെഡ്ഡി സംവിധാനം ചെയ്ത ചിത്രത്തില്‍ മുഖ്യവേഷങ്ങളിലെത്തിയത്.