കൊച്ചി: മലയാള സിനിമയിലെ പ്രശസ്ത ചായാഗ്രാഹകൻ ആനന്ദക്കുട്ടൻ അന്തരിച്ചു. കൊച്ചിയിൽ ആയിരുന്നു അന്ത്യം. 62 വയസ്സായിരുന്നു. 150ഓളം ചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ചിട്ടുണ്ട്. പി ചന്ദ്രകുമാർ സംവിധാനം ചെയ്ത മനസ്സൊരു മയിൽ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചു കൊണ്ട് 1977ൽ ആണ് ചലച്ചിത്രരംഗത്തേക്ക് കടന്നു വന്നത്. 1954ൽ അദ്ധ്യാപക ദമ്പതികളായ രാമകൃഷ്ണൻ നായരുടെയും കാർത്ത്യായനിയമ്മയുടെയും മകനായാണ് ജനനം.

ചങ്ങനാശ്ശേരി എൻഎസ്എസ് സ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പ്രീഡിഗ്രി വിദ്യാഭ്യാസവും പൂർത്തിയാക്കി ഛായാഗ്രഹണം പഠിക്കാൻ മദ്രാസിലേക്കു വണ്ടി കയറി. ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, സദയം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ചിട്ടുണ്ട്.