- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്കമാലി അതിരൂപതയിൽ അധികാര വികേന്ദ്രീകരണത്തിന് തുടക്കമിട്ട് കർദ്ദിനാൾ മാർ ആലഞ്ചേരി; ഭരണകാര്യങ്ങളുടെ ചുമതല ബിഷപ്പ് സെബാസ്റ്റ്യൻ ഇടയന്ത്രത്തിന്; സഹായ മെത്രാന്മാർക്കെല്ലാം അധികാരം വീതിച്ചുനൽകി വലിയ ഇടയന്റെ സർക്കുലർ നാളെ പള്ളികളിൽ; നമ്മൾ കടന്നുപോകുന്ന പീഡാസഹനത്തിന് പിന്നാലെ ഉയിർപ്പ് ഉണ്ടാകുമെന്ന പ്രതീക്ഷ പങ്കുവച്ച് കർദ്ദിനാൾ; ആരോപണവിധേയരായ വൈദികർ ഉൾപ്പെടെ നിരവധി പേർക്ക് സ്ഥാനചലനവും
കൊച്ചി: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സീറോ മലബാർ സഭയിൽ അടുത്തകാലത്ത് ഉണ്ടായ പ്രശ്നങ്ങളിൽ വെടിനിറുത്തലിന് തുടക്കമിട്ട് കർദ്ദിനാൾ മാർ ആലഞ്ചേരി. സഹായ മെത്രാന്മാർക്ക് കൂടുതൽ അധികാരം നൽകുന്ന തീരുമാനമാണ് വലിയ ഇടയൻ കൈക്കൊണ്ടിട്ടുള്ളത്. മാർ ജോർജ് ആലഞ്ചേരി ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച സർക്കുലർ നാളെ പള്ളികളിൽ വായിക്കും. ഭരണസംബന്ധിയായ ചുമതല ബിഷപ്പ് മാർ സെബാസ്റ്റ്യൻ ഇടയന്ത്രത്തിന് കൈമാറുന്നതാണ് ഇതിൽ നിർണായകം. ഇതോടൊപ്പം നിരവധി വൈദികരുടെ സ്ഥലംമാറ്റവും തീരുമാനിച്ചിട്ടുണ്ട്. ഭൂമി ഇടപാട് വിവാദത്തെ തുടർന്ന് കർദ്ദിനാളും സഹായമെത്രാന്മാരും രണ്ടു തട്ടിലായ സാഹചര്യത്തിലാണ് സിനഡിന്റെ കൂടി നിർദ്ദേശ പ്രകാരം ഇത്തരം മാറ്റങ്ങൾ സീറോ മലബാർ സഭ കൊണ്ടുവരുന്നത്. ഇതോടെ വിമതപക്ഷത്തിന് കൂടുതൽ അധികാരം നൽകി വിവാദങ്ങളിൽ ഒരു ഒത്തുതീർപ്പിലേക്ക് കാര്യങ്ങളെത്തിക്കാൻ കർദ്ദിനാൾ ശ്രമിക്കുന്നതായാണ് വിലയിരുത്തലുകൾ. വിമതപക്ഷത്തിലെ അഗ്രഗണ്യനായ ബിഷപ്പ് ഇടയന്ത്രത്തിന് ഭരണച്ചുമതല പൂർണമായും കൈമാറുന്നതോടെ അങ്കമാലി അതിരൂപ
കൊച്ചി: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സീറോ മലബാർ സഭയിൽ അടുത്തകാലത്ത് ഉണ്ടായ പ്രശ്നങ്ങളിൽ വെടിനിറുത്തലിന് തുടക്കമിട്ട് കർദ്ദിനാൾ മാർ ആലഞ്ചേരി. സഹായ മെത്രാന്മാർക്ക് കൂടുതൽ അധികാരം നൽകുന്ന തീരുമാനമാണ് വലിയ ഇടയൻ കൈക്കൊണ്ടിട്ടുള്ളത്. മാർ ജോർജ് ആലഞ്ചേരി ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച സർക്കുലർ നാളെ പള്ളികളിൽ വായിക്കും. ഭരണസംബന്ധിയായ ചുമതല ബിഷപ്പ് മാർ സെബാസ്റ്റ്യൻ ഇടയന്ത്രത്തിന് കൈമാറുന്നതാണ് ഇതിൽ നിർണായകം.
ഇതോടൊപ്പം നിരവധി വൈദികരുടെ സ്ഥലംമാറ്റവും തീരുമാനിച്ചിട്ടുണ്ട്. ഭൂമി ഇടപാട് വിവാദത്തെ തുടർന്ന് കർദ്ദിനാളും സഹായമെത്രാന്മാരും രണ്ടു തട്ടിലായ സാഹചര്യത്തിലാണ് സിനഡിന്റെ കൂടി നിർദ്ദേശ പ്രകാരം ഇത്തരം മാറ്റങ്ങൾ സീറോ മലബാർ സഭ കൊണ്ടുവരുന്നത്.
ഇതോടെ വിമതപക്ഷത്തിന് കൂടുതൽ അധികാരം നൽകി വിവാദങ്ങളിൽ ഒരു ഒത്തുതീർപ്പിലേക്ക് കാര്യങ്ങളെത്തിക്കാൻ കർദ്ദിനാൾ ശ്രമിക്കുന്നതായാണ് വിലയിരുത്തലുകൾ. വിമതപക്ഷത്തിലെ അഗ്രഗണ്യനായ ബിഷപ്പ് ഇടയന്ത്രത്തിന് ഭരണച്ചുമതല പൂർണമായും കൈമാറുന്നതോടെ അങ്കമാലി അതിരൂപതയിൽ വിമതപക്ഷത്തെ കൂടെ നിർത്തി പ്രശ്നപരിഹാരത്തിനാണ് കർദ്ദിനാളിന്റെ ശ്രമമെന്നാണ് സൂചന.
ഇതോടൊപ്പം കർദ്ദിനാളിന് ഭൂമി ഇടപാടിൽ പിഴവുപറ്റിയെന്ന് കണ്ടെത്തിയ സമിതിയുടെ ചെയർമാനുൾപ്പെടെ ആരോപണ വിധേയരായവരെ എല്ലാം സ്ഥലംമാറ്റുകയോ അധികാരം കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. ഇതെല്ലാം പ്രശ്‌നപരിഹാരത്തിന്റെ ഭാഗമാണ് എന്നാണ് സഭയിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. ഭൂമി ഇടപാടിൽ ആരോപണം നേരിട്ട ഫാദർ സെബാസ്റ്റ്യൻ വടക്കുമ്പാടിന് വിശ്രമജീവിതം നയിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. സാമ്പത്തിക ഇടപാടിന്റെ ചുമതല വഹിച്ചിരുന്ന കർദ്ദിനാളിന്റെ അടുത്ത സഹായി ആയിരുന്ന ഫാദർ ജോഷി പുതുവയെ സ്ഥലംമാറ്റിയിട്ടുണ്ട്. കർദ്ദിനാൾ ഹൗസിൽ സാമ്പത്തിക ചുമതല വഹിക്കുകയും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഒപ്പിട്ടുകൊടുക്കുകയും മറ്റും ചെയ്തത് പുതുവയാണ്. ഇപ്പോൾ കർദിനാൾ ഹൗസിൽ നിന്ന് കൊച്ചിൻ യൂണിവേഴ്‌സിറ്റി പള്ളി വികാരിയുടെ മാത്രം ചുമതല നൽകിയാണ് പുതുവയെ മാറ്റിയത്.
കർദ്ദിനാളിന് എതിരെ അന്വേഷണ റിപ്പോർട്ട് കൊണ്ടുവന്ന സമിതിയുടെ അധ്യക്ഷൻ ബെന്നി മാറാംപറമ്പിലിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചതാണ് മറ്റൊരു തീരുമാനം. ഭാരത് മാതാ കോളേജിന്റെ പ്രിൻസിപ്പൽ ചുമതലയിൽ നിന്ന് മാറ്റി. എൻഎഡി പള്ളിയുടെ വികാരി മാത്രമായി ചുമതല ചുരുക്കിയിട്ടുണ്ട്. ഇത്തരത്തിൽ ഏഴുപതോളം വൈദികരുടെ സ്ഥലംമാറ്റത്തിനൊപ്പം ഭൂമി വിവാദത്തിൽ പെട്ടവരുടെപേരിലും നടപടി കൈക്കൊള്ളുകയും ചെയ്തിരിക്കുകയാണ് സഭ.
സീറോ മലബാർ സഭയെ കുറച്ചുദിവസങ്ങളായി വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിഷയങ്ങൾ. ഇതിൽ കർദ്ദിനാളിനെതിരെ വലിയ ആരോപണങ്ങളാണ് സഭയിലെ ഒരുവിഭാഗം ബിഷപ്പുമാർ ഉൾപ്പെടെ ഉയർത്തിയത്. ഇതോടെ വിഷയം സമൂഹമാധ്യമങ്ങളിലുൾപ്പെടെ വലിയ ചർച്ചയാവുകയും വാർത്തകളിൽ നിറയുകയും ചെയ്തു. ഇതിന് താൽക്കാലികമായെങ്കിലും ഒരു പരിഹാരം എന്ന നിലയിലാണ് കർദ്ദിനാൾ ആലഞ്ചേരിയുടെ പുതിയ നീക്കമെന്നാണ് വിവരം.
ഇത്തരത്തിൽ ഭൂമി പ്രശ്‌നം ഉണ്ടായതോടെ അങ്കമാലി അതിരൂപതയിലെ വൈദികർ രണ്ടുതട്ടായി മാറിയ സ്ഥിതിവിശേഷമാണ് ഇപ്പോൾ. മാത്രമല്ല, പരസ്പര വിരുദ്ധമായ പ്രസ്താവനകൾ ബിഷപ്പുമാരിൽ നിന്നുതന്നെ പുറത്തുവന്നുതുടങ്ങിയതോടെ ഇരു കൂട്ടരേയും അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പരസ്യമായി ഏറ്റുമുട്ടുന്ന സ്ഥിതിയിലേക്കും കാര്യങ്ങൾ എത്തിയിരുന്നു. ഇതിനെല്ലാം അറുതി വരുത്താനും സഭയിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാനുമാണ് ബിഷപ്പ് കർദ്ദിനാൾ തന്റെ ചുമതലകൾ വിമതപക്ഷത്തെ പ്രമുഖർക്കുൾപ്പെടെ വീതിച്ചുനൽകി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നത്.
ഭൂമി ഇടപാട് വിഷയം ഇത്രയും രൂക്ഷമായിട്ടും ഇതിൽ നീതിപൂർവകമായി കർദ്ദിനാൾ ഇടപെടുന്നില്ലെന്ന ആക്ഷേപമുയർത്തിയാണ് ഒരുവിഭാഗം രംഗത്തുള്ളത്. നടപടികളും ഉണ്ടാകുന്നില്ലെന്നും അവർ ആരോപിക്കുന്നു. ഇതിന് ശേഷം സിനഡ് യോഗം ചേർന്നെങ്കിലും അതിലും പരിഹാര നിർദ്ദേശങ്ങൾ ഉണ്ടായില്ലെന്ന് മാത്രമല്ല, എതിർപക്ഷത്തിന്റെ വാദങ്ങളും റിപ്പോർട്ടും പൂർണമായും തള്ളപ്പെടുന്ന സാഹചര്യവും ഉണ്ടായി. ഇതോടെ സ്ഥിതി കൂടുതൽ വഷളായി. അതേസമയം കാര്യങ്ങൾ വിശദമായി പഠിച്ച് ശുപാർശകൾ നൽകാൻ സിനഡ് നിർദ്ദേശിച്ചിരുന്നു. ഇത്തരത്തിൽ സിനഡ് നിർദ്ദേശിച്ച സമിതി നൽകിയ ശുപാർശ പ്രകാരമാണ് ഇപ്പോൾ കർദ്ദിനാൾ അധികാര വികേന്ദ്രീകരണ തീരുമാനം കൈക്കൊണ്ടതെന്നാണ് സൂചന.
കർദ്ദിനാൾ ആലഞ്ചേരിയുടെ കൈവശം ഉണ്ടായിരുന്ന അധികാരങ്ങളാണ് അതിരൂപതയിലെ വിമതപക്ഷത്തിന് ഉൾപ്പെടെ കൈമാറാൻ കർദ്ദിനാൾ സ്വമേധയാ തീരുമാനിച്ചതെന്നാണ് വിവരം. ഭൂമി വിവാദം ഇപ്പോഴും നീറിപ്പുകയുന്നത് ഒഴിവാക്കാനാണ് പുതിയ തീരുമാനമെന്ന സൂചനകളാണ് ലഭിക്കുന്നത്. വിമതപക്ഷത്തെ കൂടി കയ്യിലെടുത്തുള്ള തീരുമാനമാണ് വലിയ ഇടയൻ കൈക്കൊണ്ടിട്ടുള്ളത്. ഇതുസംബന്ധിച്ച സർക്കുലർ നാളെ പള്ളികളിൽ വായിക്കാനാണ് തീരുമാനം. ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങൾ രൂക്ഷമാകാതെ നോക്കാനാണ് കർദ്ദിനാൾ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.
ഇതുവരെ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികസമിതി യോഗം വിളിക്കുന്നതിനോ ഭരണകാര്യങ്ങൾ നിർവഹിക്കുന്നതുമായി ബന്ധപ്പെട്ട് യോഗം വിളിച്ചുകൂട്ടുന്നതിനോ അധികാരം മാർ ആലഞ്ചേരിക്ക് ആയിരുന്നു. എന്നാൽ ഈ അധികാരമുൾപ്പെടെ വിമതപക്ഷത്തെ പ്രബലനായ ബിഷപ്പ് സെബാസ്റ്റ്യൻ ഇടയന്ത്രത്തിന് കൈമാറാനാണ് കർദ്ദിനാൾ തീരുമാനിച്ചിട്ടുള്ളത്. സഹായമെത്രാനായ ഇടയന്ത്രത്തിന് ഇത്തരമൊരു അധ്യക്ഷപദവിയാണ് കർദ്ദിനാൾ കൈമാറുന്നത്. ഇക്കാര്യത്തിൽ ഇടയന്ത്രത്തിനെ സഹായിക്കാൻ മറ്റൊരു സഹായ മെത്രാനായ ജോസ് പുത്തൻവീട്ടിലിനേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതാണ് കർദ്ദിനാളിന്റെ സർക്കുലറിലെ പ്രധാന നിർദ്ദേശം.
സഭയിൽ ഇതുവരെ ഉയർന്ന വിമർശനങ്ങൾ ഉൾക്കൊണ്ടുതന്നെ കർദ്ദിനാൾ ഈ പ്രശ്‌നം പരിഹരിക്കാൻ സ്വയം മുൻകൈയടുത്തുവെന്ന് വ്യക്തമാക്കുന്നതാണ് സർക്കുലർ. സീറോ മലബാർ സഭയുടെ പരമാധ്യക്ഷൻ എന്ന നിലയിൽ വിശാലമായ ചുമതല വഹിക്കുക എന്നതാണ് തന്നിൽ നിക്ഷിപ്തമായ നിയോഗമെന്നും അങ്കമാലി അതിരൂപതയിലെ വിഷയങ്ങളിൽ അവിടെയുള്ള സഹായമെത്രാന്മാർ തന്നെ തുടർഭരണം നിർവഹിക്കട്ടെയെന്നും സൂചനൽകിയാണ് കർദ്ദിനാൾ ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത്.
ഇനിമേലിൽ അങ്കമാലി രൂപതയിലെ കാര്യങ്ങളിൽ വൈദികസമിതി യോഗമുൾപ്പെടെ വിളിച്ചുകൂട്ടാൻ അധികാരം ഇടയന്ത്രത്തിനും മറ്റും കൈമാറുമ്പോഴും നിർണായക തീരുമാനങ്ങളിൽ ഒരു കൺസൾട്ടന്റിന്റേയോ രക്ഷാധികാരിയുടേയോ സ്ഥാനത്തിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുമെന്ന സൂചനയാണ് കർദ്ദിനാൾ നൽകുന്നത്. സിനഡിന്റെ ശുപാർശകൾ അംഗീകരിച്ചുകൊണ്ട് ഇക്കാര്യത്തിൽ വിശാലമനസ്സോടെ കർദ്ദിനാൾ കാര്യങ്ങൾ നോക്കിക്കാണുന്നു എന്ന നിലയിലാണ് വിശകലനങ്ങൾ വരുന്നത്.
പീഡാ സഹനത്തിലൂടെയും കൂരിശുമരണത്തിലൂടെയും കടന്നുപോകുക എന്നത് ഒരു മനുഷ്യൻ എന്ന നിലയിൽ ഈശോയ്ക്ക് അചിന്തനീയമായിരുന്നു എങ്കിലും അതിനുശേഷം ഉയിർപ്പുണ്ട് എന്നും അവിടുത്തേക്ക് ഉറപ്പുണ്ടായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് കർദ്ദിനാൾ തന്റെ കുറിപ്പ് ആരംഭിക്കുന്നത്. നമ്മൾകടന്നുപോകുന്ന പീഡാസഹനത്തിനും ഇതുപോലൊരു ഫലമുണ്ടെന്നും ഓർമ്മിപ്പിച്ചാണ് ആലഞ്ചേരിയുടെ സർക്കുലർ.
സർക്കുലർ ചുവടെ: