- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കസ്സുകളിൽ മൃഗങ്ങളുടെ പ്രദർശനം പൂർണ്ണമായും വിലക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം; പ്രതിഷേധവുമായി ഇന്ത്യൻ സർക്കസ് എംപ്ലോയിസ് യൂനിയൻ; കുതിരയും ആനയും തത്തയും ഇനി സർക്കസ് കൂടാരത്തിൽ നിന്നും അപ്രത്യക്ഷമാകുമോ ?
കണ്ണൂർ: സർക്കസ്സുകളിൽ മൃഗങ്ങളുടെ പ്രദർശനവും അഭ്യാസ പ്രകടനങ്ങളും വിലക്കിയുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരടു നയത്തിനെതിരെ ഇന്ത്യൻ സർക്കസ് എംപ്ലോയീസ് യൂനിയൻ രംഗത്ത് പൊതുജനാഭിപ്രായം നേടിയ ശേഷം ഒരു മാസത്തിനകം മൃഗങ്ങളെ സർക്കസിൽ നില നിർത്തണോ വേണ്ടയോ എന്ന കാര്യത്തിൽ വിഞ്ജാപനമിറക്കാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത് കുതിര, ആന, നായ, തത്തകൾ എന്നിവയുൾപ്പെടെ സർക്കസിൽ അഭ്യാസ പ്രകടനത്തിനും പ്രദർശനത്തിനും ഉപയോഗിക്കുന്ന മൃഗങ്ങൾക്കും പക്ഷികൾക്കും നിയമം പ്രാബല്യത്തിൽ വന്നതോടെ വിലക്കേർപ്പെടുത്തും. നിലവിൽ തന്നെ കടുവ, പുലി, കരടി, കുരങ്ങ്, എന്നിവയെ പ്രദർശനങ്ങളിൽ പെടുത്തരുതെന്ന വിലക്ക് നിലനിൽക്കുന്നുണ്ട്. മറ്റ് വിനോദ പരിപാടികളിലും മൃഗങ്ങളുടെ പ്രകടനവും പ്രദർശനവും തടയാനും പരിസ്ഥിതി മന്ത്രാലയം ഉദ്ദേശിക്കുന്നുണ്ട്. ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ, ദി പീപ്പിൾ ഫോർ ആനിമൽസ്, ആനിമൽ റൈറ്റ്സ് ആക്ടിവിസ്റ്റ്, ഗൗരി മൗലഖി, എന്നിവർ പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയ ഹരജിയെ തുടർന്നാണ് സർക്കാറിന്റെ ഈ നിലപാട്. സർക്കസിൽ
കണ്ണൂർ: സർക്കസ്സുകളിൽ മൃഗങ്ങളുടെ പ്രദർശനവും അഭ്യാസ പ്രകടനങ്ങളും വിലക്കിയുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരടു നയത്തിനെതിരെ ഇന്ത്യൻ സർക്കസ് എംപ്ലോയീസ് യൂനിയൻ രംഗത്ത് പൊതുജനാഭിപ്രായം നേടിയ ശേഷം ഒരു മാസത്തിനകം മൃഗങ്ങളെ സർക്കസിൽ നില നിർത്തണോ വേണ്ടയോ എന്ന കാര്യത്തിൽ വിഞ്ജാപനമിറക്കാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത് കുതിര, ആന, നായ, തത്തകൾ എന്നിവയുൾപ്പെടെ സർക്കസിൽ അഭ്യാസ പ്രകടനത്തിനും പ്രദർശനത്തിനും ഉപയോഗിക്കുന്ന മൃഗങ്ങൾക്കും പക്ഷികൾക്കും നിയമം പ്രാബല്യത്തിൽ വന്നതോടെ വിലക്കേർപ്പെടുത്തും. നിലവിൽ തന്നെ കടുവ, പുലി, കരടി, കുരങ്ങ്, എന്നിവയെ പ്രദർശനങ്ങളിൽ പെടുത്തരുതെന്ന വിലക്ക് നിലനിൽക്കുന്നുണ്ട്. മറ്റ് വിനോദ പരിപാടികളിലും മൃഗങ്ങളുടെ പ്രകടനവും പ്രദർശനവും തടയാനും പരിസ്ഥിതി മന്ത്രാലയം ഉദ്ദേശിക്കുന്നുണ്ട്.
ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ, ദി പീപ്പിൾ ഫോർ ആനിമൽസ്, ആനിമൽ റൈറ്റ്സ് ആക്ടിവിസ്റ്റ്, ഗൗരി മൗലഖി, എന്നിവർ പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയ ഹരജിയെ തുടർന്നാണ് സർക്കാറിന്റെ ഈ നിലപാട്. സർക്കസിൽ നിന്നും നിലവിലുള്ള മൃഗങ്ങളെ ഒഴിവാക്കുന്നതിലൂടെ ജനപ്രീതി പാടെ ഇടിയുമെന്ന് ഇന്ത്യൻ സർക്കസ് എംപ്ലോയീസ് യൂനിയൻ ദേശീയ പ്രസിഡണ്ട് സി.സി. അശോക് കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. കേന്ദ്ര സർക്കാറിന്റെ കരടു നയം മാറ്റണമെന്ന നിലപാടുമായി പ്രക്ഷോഭത്തിനിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് സർക്കസ് എംപ്ലോയീസ് യൂനിയൻ.
രാജ്യത്തെ 20 ഓളം സർക്കസ് കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇതിൽ മലയാളികളുടെ പ്രധാന സർക്കസ് കമ്പനികളായ ഗ്രേറ്റ് ബോംബെ, ജമിനി, ജംബോ, റാംബോ എന്നിവിയിലുൾപ്പെടെ 2000 കലാകാരന്മാരും അതിന്റെ അഞ്ചിരട്ടിയോളം ജീവനക്കാരും ജോലി നോക്കുന്നുണ്ട്. സർക്കസ് കലയിലെ പ്രധാന ഇനങ്ങളിൽ ആനയും കുതിരയും നായയുമൊക്കെ കലാകാരന്മാരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ചുവടുവെക്കുകയും കാണികളെ ആകർഷിക്കുകയും ചെയ്യുന്നവയാണ്. സർക്കസിൽ ഇവയൊക്കെ അനിവാര്യമായതിനാൽ ഈ മൃഗങ്ങളുടെ ആരോഗ്യ പരിപാലന കാര്യത്തിലും ഉടമകളുൾപ്പെടെ ബദ്ധശ്രദ്ധരാണ്.
നിലവിൽ തന്നെ പ്രതിസന്ധി നേരിടുന്ന സർക്കസിന് കേന്ദ്രസർക്കാറിന്റെ നയം കൂടുതൽ രിച്ചടിയാകും. ഒന്നര നൂറ്റാണ്ടിന്റെ ചരിത്രമുള്ള ഇന്ത്യൻ സർക്കസിൽ മൃഗങ്ങളെ പരിപാലിക്കുന്നതിൽ വീഴ്ച സംഭവിക്കാറില്ല. കാരണം ആരോഗ്യവും സൗന്ദര്യവും നിലനിർത്തിയാൽ മാത്രമേ മൃഗങ്ങളുടെ പ്രകടനം കാഴ്‌ച്ചക്കാരിൽ പ്രിയംങ്കരമാകൂ. നിലവിൽ സർക്കസിലുള്ള ആന , കുതിര എന്നിവയെ കാട്ടിലേക്കയച്ചാൽ അവയ്ക്ക് ഇരതേടാൻ പോലുമാവില്ല. കാട്ടിലെ ആവാസ വ്യവസ്ഥയുമായി അവയ്ക്ക് പൊരുത്തപ്പെടാനുമാവില്ല.
കൃത്യ സമയത്ത് ഭക്ഷണവും വെള്ളവും ലഭിക്കുന്ന മൃഗങ്ങളെ സർക്കസിൽ നിന്നും ഒഴിവാക്കി കാട്ടിലേക്കയക്കുന്നത് അവയ്ക്കു നേരെ നടത്തുന്ന ക്രൂരതയായിരിക്കുമെന്നും യൂനിയൻ പ്രസിഡണ്ട് അശോക് കുമാർ പറഞ്ഞു. അടുത്ത ആഴ്ച തന്നെ മുഖ്യമന്ത്രി, വ്യവസായ മന്ത്രി എന്നിവരെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കും. സർക്കസ് ഉടമകളുടെ ഫെഡറേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിനെ സമീപിക്കുമെന്ന് അശോക് കുമാർ പറഞ്ഞു.