തിരുവനന്തപുരം: സിസ്സയുടെ (സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ) ആഭിമുഖ്യത്തിൽ ഓർഗാനിക് ടെറസ് ഫാമിങിനെ കുറിച്ചുള്ള പ്രായോഗിക പരിശീലന പരിപാടി സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഡയറക്ടർ ഡോ. കെ. പ്രതാപൻ ഉദ്ഘാടനം ചെയ്തു.

ശാസ്തമംഗലം കൊച്ചാർ റോഡിലെ സ്വാദിഷ്ട മഷ്‌റൂമിന്റെ ഓഫീസിൽ നടക്കുന്ന പരിശീലന പരിപാടിയുടെ ചടങ്ങിൽ സിസ ഡയറക്ടർ (അഗ്രികൾച്ചർ) ഡോ. സി.കെ. പീതാംബരൻ അധ്യക്ഷത വഹിച്ചു. സിസ ജനറൽ സെക്രട്ടറി ഡോ. സി. സുരേഷ്‌കുമാർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ശ്രീ. എൻ. ശ്രീകുമാർ, ഡോ. രഘു നാഥ്, ശ്രീ. സത്യൻ കെ.കെ. തുടങ്ങിയവർ പങ്കെടുത്തു.

കൃഷി ചെയ്യാൻ ഉപയോഗിക്കുന്ന ഗ്രോ ബാഗുകൾ സജ്ജീകരിക്കുക, പ്രോട്ടീൻ മിശ്രിതം തയ്യാറാക്കുന്ന വിധം, ജൈവ വളങ്ങളും കീടനാശിനികളും നിർമ്മിക്കുന്ന വിധം, രോഗങ്ങൾ സംബന്ധിച്ച പ്രതിവിധികൾ എന്നിവ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാസത്തിൽ ഇത്തരത്തിലുള്ള രണ്ടു പരിശീലന പരിപാടികളാണ് സിസ സംഘടിപ്പിച്ചു വരുന്നത്. ഒരു ബാച്ചിനു പരമാവധി 25 പേർക്കാണ് പ്രവേശനം. വിശദ വിവരങ്ങൾക്ക് 9447063824 എന്ന നമ്പറിൽ ബന്ധപ്പെടുക.