തിരുവനന്തപുരം: സിസ്സയുടെ (സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ) ഭാഗമായ ലെറ്റ്‌നിങ് അവേർനസ്സ് ആൻഡ് റിസർച്ച് സെന്റർ (ലാർക്) കേരളത്തിലെ മൂന്ന് ജില്ലകളിൽ ദ്വിദിന ലൈറ്റ്‌നിങ് വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു.  ഇടിമിന്നലിൽ നിന്നും സംരക്ഷണം നേടുന്നതിന് ഇന്ത്യയിൽ അവബോധവും പരിശീലനവും അനിവാര്യമാണെന്ന തിരിച്ചറിവാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാൻ സിസ്സയെ പ്രേരിപ്പിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, പാലക്കാട് എന്നീ ജില്ലകളിലാണ് വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് ഈ മാസം 24, 25 കൊച്ചിയിൽ 26, 27 പാലക്കാട്ട് 28, 29 തീയതികളിലാണ് വർക്ക്‌ഷോപ്പ് നടക്കുന്നത്.

വ്യവസായ-നിർമ്മാണം, വ്യോമയാനം,  ഊർജ്ജം-വാർത്താവിനിമയം, കാലാവസ്ഥാ പഠനം, ഇൻഷുറൻസ്, എന്നീ മേഖലകളിലെ എഞ്ചിനീയറിങ്-മാനേജ്‌മെന്റ് വിദഗ്ദ്ധർക്കും ഈ മേഖലയിൽ താത്പര്യമുള്ള മറ്റ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ദ്വിദിന വർക്ക്‌ഷോപ്പ് വളരെ ഗുണകരമായിരിക്കും. 'ധാരാളം സാമ്പത്തിക നഷ്ടങ്ങളും ജീവജാലങ്ങൾക്ക് പരിക്കുകളും ജീവഹാനിയും വരുത്തിവെക്കുന്ന പ്രകൃതി ദുരന്തമാണ് ഇടിമിന്നൽ. ഇടിമിന്നലിൽ നിന്ന് രക്ഷ നേടുന്നതിനെകുറിച്ചോ, ഇടിമിന്നലിനെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചോ വേണ്ടത്ര അവബോധം ഇല്ലാത്തതാണ് കൂടുതൽ അപകടങ്ങൾക്കും കാരണം. ഇടിമിന്നൽ ദുരന്തത്തിന് വളരെയധികം സാധ്യത ഉള്ളൊരു സംസ്ഥാനമാണ് കേരളം. അവബോധം ഉണ്ടെങ്കിൽ ഇടിമിന്നൽ ദുരന്തങ്ങളിൽ ഭൂരിഭാഗവും ഒഴിവാക്കാനാകുമെന്നത് അനുഭവങ്ങളിൽ നിന്ന് നമുക്ക് വ്യക്തമാണ്,' സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ അറ്റ്‌മോസ്ഫിയറിക് സയൻസ് ഡിവിഷൻ മുൻ ശാസ്ത്രജ്ഞനും വർക്ക്‌ഷോപ്പ് കോ-ഓഡിനേറ്ററുമായ ഡോ.എസ്. മുരളീദാസ് അഭിപ്രായപ്പെട്ടു.

'ഇടിമിന്നലിന്റെ സ്വഭാവസവിഷേഷതകളെ കുറിച്ചുള്ള വിവരങ്ങളുടെ അഭാവമാണ് ഇടിമിന്നൽ സുരക്ഷാ ക്രമീകരണങ്ങളുടെ വികസനത്തിന് തടസം സൃഷ്ടിക്കുന്ന പ്രധാന വിഷയം. മറ്റൊന്ന് ഇടിമിന്നലിനെയും ഇടിമിന്നൽ സുരക്ഷാ സംവിധാനങ്ങളെയും കുറിച്ച് ഈ മേഖലയിലെ എഞ്ചിനീയറിങ് വിഭാഗത്തിനുള്ള അറിവില്ലായ്മയാണ്. ജനങ്ങൾക്കിടയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ഇടിമിന്നൽ സുരക്ഷയുടെ പേരിൽ കൃത്രിമമായ ഉപകരണങ്ങൾ വിറ്റഴിക്കുകയും തെറ്റായ വിവരങ്ങൾ നൽകുകയും ചെയ്യുന്നു. വർക്ക്‌ഷോപ്പ് ഇക്കാര്യങ്ങൾ ഉയർത്തിക്കാട്ടും,' സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ അറ്റ്‌മോസ്ഫിയറിക് സയൻസ് ഡിവിഷൻ മുൻ ശാസ്ത്രജ്ഞനും ലാർക് ഡയറക്ടറുമായ ഡോ. വി. ശശികുമാർ വ്യക്തമാക്കി.

ഇടിമിന്നൽ സുരക്ഷയിലെ ദേശീയ-അന്തർ നിലവാരങ്ങൾ, റിസ്‌ക് അനാലിസിസ് ആൻഡ് മാനേജ്‌മെന്റ്- എ ഫസ്റ്റ് സ്റ്റെപ് ഇൻ എൽ.പി.എസ് ഡിസൈൻ,  ഇടിമിന്നലിനെതിരായ സ്ട്രക്ചറൽ പ്രൊട്ടക്ഷൻ, ലൈറ്റ്‌നിങ് പ്രൊട്ടക്ഷൻ എഞ്ചിനീയറിംഗിലെ പുതിയ ആശയമായ ഇഎംഐ-ഇഎംസി യുടെ അവതരണം, പ്രൊട്ടക്ഷൻ ഓഫ് എൽവി ഇലക്ട്രിക്കൽ/ഇലക്‌ട്രോണിക് സിസ്റ്റംസ് ആൻഡ് ഇൻസ്റ്റാളേഷൻ, എർത്തിങ് സിസ്റ്റം ഫോർ സേഫ്റ്റി, ആൾട്ടർനേറ്റീവ് എയർ ടെർമിനേഷൻ സിസ്റ്റം, പേഴ്‌സണൽ സേഫ്റ്റി എന്നീ വിഷയങ്ങൾ വർക്ക്‌ഷോപ്പ് ചർച്ച ചെയ്യും.

ബംഗലുരു ഐ.ഐ.എസ്.സി ഹൈവോൾട്ടേജ് എഞ്ചിനീയറിങ് ഡിവിഷനിലെ എഐസിറ്റിഇ എമിററ്റസ് ഫെലോ പ്രൊ.ഡോ. ജി. ആർ. നാഗഭൂഷണ, തിരുവനന്തപുരം സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ അറ്റ്‌മോസ്ഫിയറിക് സയൻസ് ഡിവിഷൻ മുൻ ശാസ്ത്രജ്ഞരായ ഡോ. എസ്. മുരളിദാസ്, ഡോ. വി. ശശികുമാർ, സമീർ മുൻ ശാസ്ത്രജ്ഞൻ  ഗണേശൻ രംഗസ്വാമി (കേന്ദ്ര വിവര സാങ്കേതിക വകുപ്പ്), എൽപി കൺസൾട്ടന്റ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറും ബിഐഎസ് ലോ വോൾട്ടേജ് എക്വിപ്‌മെന്റ് ടെക്‌നിക്കൽ കമ്മിറ്റിയിലെ വിശിഷ്ട അംഗവുമായ കെ. വി. വരദരാജൻ, കേപ് ഇലക്ട്രിക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ  എസ്. ഗോപകുമാർ എന്നിവരാണ് വർക്ക്‌ഷോപ്പിന് നേതൃത്വം നൽകുന്നത്.

പ്രതിനിധികൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള  ജില്ലയിൽ വർക്ക്‌ഷോപ്പിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് 09496070206 എന്ന നമ്പറിലോ cissa.larc@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക
For Enquiries: Dr. Suresh Kumar / General Secretary/ CISSA / 9447205913
Senthil. S / 9495262646 | Jemima Jacob / 8891231383/Siyahi –