- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിലാളികൾ സംഘടന രൂപീകരണത്തിന്റെ പേരിൽ പ്രതികാര നടപടിയായി പിരിച്ചുവിടലും സസ്പെൻഷനും; മുത്തൂറ്റ് ഫിൻകോർപ്പിനെതിരെ പ്രതിഷേധവുമായി സിഐടിയു സംസ്ഥാന നേതൃത്വം; സീമാസ് മോഡലിൽ ജനകീയ സമരത്തിന് ആലോചന
തിരുവനന്തപുരം: സിപിഎമ്മിന്റെ തൊഴിലാളി സംഘടന പ്രവർത്തന ശൈലിയിൽ പൊളിച്ചെഴുത്തിന് വഴിവച്ച സംഭവമാണ് ആലപ്പുഴയിലെ സീമാസ ടെക്‌സ്്‌റ്റെയിൽസിലെ വനിതാ ജീവനക്കാർക്ക് വേണ്ടി നടത്തിയ സമരവും അത് വിജയിപ്പിച്ചെടുത്തതും. അസംഘടിത മേഖലയിലേക്ക് കൂടുതൽ ചുവടുറപ്പിക്കാൻ വേണ്ടി സിപിഐ(എം) നടത്തിയ ഈ ഇടപെടലിന് മികച്ച പൊതുജന പിന്തുണ നേടാനും സാധിച്ചു.
തിരുവനന്തപുരം: സിപിഎമ്മിന്റെ തൊഴിലാളി സംഘടന പ്രവർത്തന ശൈലിയിൽ പൊളിച്ചെഴുത്തിന് വഴിവച്ച സംഭവമാണ് ആലപ്പുഴയിലെ സീമാസ ടെക്‌സ്്‌റ്റെയിൽസിലെ വനിതാ ജീവനക്കാർക്ക് വേണ്ടി നടത്തിയ സമരവും അത് വിജയിപ്പിച്ചെടുത്തതും. അസംഘടിത മേഖലയിലേക്ക് കൂടുതൽ ചുവടുറപ്പിക്കാൻ വേണ്ടി സിപിഐ(എം) നടത്തിയ ഈ ഇടപെടലിന് മികച്ച പൊതുജന പിന്തുണ നേടാനും സാധിച്ചു. ഇപ്പോൾ സമാന പാതയിൽ മറ്റ് സ്ഥാപനങ്ങളിലേക്കും നീങ്ങുകയാണ് സിപിഐ(എം).
കേരളത്തിലെ ഏറ്റവും പ്രമുഖമായ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പും സിഐടിയുവും തമ്മിൽ കണ്ണൂരിൽ തുടങ്ങിയ തർക്കം സംസ്ഥാന തലത്തിലേക്ക്. മുത്തൂറ്റ് ഫിൻകോർപ്പിലെ തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു സംസ്ഥാന കമ്മിറ്റി ഇന്നലെ രംഗത്തത്തെി. തൊഴിലാളി വിരുദ്ധ സമീപനങ്ങൾക്കെതിരെ ഫെബ്രുവരി 15ന് മുത്തൂറ്റ് സ്ഥാപനങ്ങൾക്ക് മുന്നിൽ സമരം നടത്തും.
കണ്ണൂർ ജില്ലയിലെ മുത്തൂറ്റ് ഫിൻകോർപ്പ് ബ്രാഞ്ചുകളിലെ തൊഴിലാളികൾ സംഘടന രൂപവത്കരിച്ചതിന്റെ പേരിലാണ് മാനേജ്‌മെന്റ് പ്രതികാര നടപടികൾ ആരംഭിച്ചതെന്ന് സിഐടിയു നേതാക്കൾ ചൂണ്ടിക്കാട്ടി. മൂന്നു പേരെ ഇതിനകം പിരിച്ചുവിട്ടു. ആറ് പേരെ സസ്‌പെൻഡ് ചെയ്തു. ഹൈക്കോടതിയിൽനിന്ന് പൊലീസ് സംരക്ഷണ ഉത്തരവ് വാങ്ങി സ്ഥാപനം നടത്തിക്കൊണ്ടുപോകാമെന്ന വ്യാമോഹത്തിലാണ് മാനേജ്‌മെന്റ്. തൊഴിലാളികൾക്ക് ട്രേഡ് യൂനിയൻ രൂപവത്കരിക്കാനുള്ള അവകാശമാണ് മാനേജ്‌മെന്റ് നിഷേധിക്കുന്നതെന്നും സിഐടിയു പറയുന്നു. ഇതുസംബന്ധിച്ചു ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, ജനറൽ സെക്രട്ടറി എളമരം കരീം എന്നിവർ സംസാരിച്ചു.
അതേസമയം സംഘടനയുണ്ടാക്കിയതിനില്ല ഗുരുതരമായ കൃത്യവിലോപം കാട്ടിയതിനാണ് കണ്ണൂരിലെ തൊഴിലാളികളെ പിരിച്ചുവിട്ടതെന്നും തങ്ങൾക്ക് ഇക്കാരത്തിൽ കോടതിയുടെ സംരക്ഷണമുണ്ടെന്നുമാണ് മുത്തൂറ്റ് മാനേജ്‌മെന്റ് പറയുന്നത്.ആരോപണങ്ങൾക്കുപിന്നിൽ മുത്തൂറ്റിന്റെ ബിസിനസ് എതിരാളികൾ ആണെന്നും മാനേജ്‌മെന്റ് ആരോപിക്കുന്നു.
ഇതിനിടെ പ്രശ്‌നം പരിഹരിക്കാനായുള്ള ചർച്ചകളും നടക്കുന്നുണ്ടെന്നാണ് അറിവ്. നേരത്തെ ഓപ്പറേഷൻ കുബേരയുടെ സമയത്ത് മുത്തൂറ്റ് അടക്കമുള്ള സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാവുമെന്ന് കേട്ടിരുന്നെങ്കിലും ചെന്നിത്തലയുടെ പൊലീസ് പിന്നീട് കാര്യമായി ഒന്നും ചെയ്തിട്ടില്ല. കേരളത്തിൽ ഭരണമാറ്റം ഉണ്ടാവുമെന്ന് കരുതപ്പെടുന്ന സാഹചര്യത്തിൽ, മലബാറിനെ ഒരു പ്രമുഖനായ വ്യവസായിതന്നെ ഇക്കാര്യത്തിൽ ഇടപെട്ട് സംസാരിച്ചതായും കേൾക്കുന്നുണ്ട്.