ഡാളസ്: ഡാളസ്-മെട്രോ പ്ലെക്‌സിലെ പെന്തക്കോസ്ത് സഭകളുടെ നേതൃത്വത്തിൽനടക്കുന്ന 'സിറ്റി-വൈഡ് പ്രയർ ഫെല്ലോഷിപ്പ് ഓഫ് പെന്തക്കോസ്തൽചർച്ചസ് ഓഫ് ഡാളസ് ഫോർട്ട്-വർത്ത്- ന്റെ കോ-ഓർഡിനേറ്ററായി പാസ്റ്റർ മാത്യൂശാമുവൽ ചുമതലയേറ്റു.

പാസ്റ്റർമാരായ ജോൺ ഫിലിപ്പ്, ഫിനോയ് ജോൺസൻ ,തോമസ് മുല്ലയ്ക്കൽ എന്നിവരും നേതൃത്വത്തിന് പങ്കാളിത്തം വഹിക്കുന്നു.ഡാളസ് പട്ടണത്തിലെ അമ്പതിലധികം പെന്തക്കോസ്ത് സഭകളുടെ സഹകരണത്തിൽഎല്ലാ വർഷവും വിവിധ സഭകളിൽ നടത്തപ്പെടുന്ന ആത്മീയ സമ്മേളനങ്ങൾക്ക്ചുക്കാൻ പിടിക്കുന്ന സിറ്റി-വൈഡ് പ്രയർ ഫെല്ലോഷിപ്പ് ഈ വർഷത്തെ
പ്രവർത്തനങ്ങൾ ഒരാഴ്ചത്തെ ഉപവാസ പ്രാർത്ഥനയോടു കൂടെ ആരംഭിക്കുകയുണ്ടായി.

ഫെബ്രുവരി 18-മുതൽ 24-വരെ ഏഴ് സഭകളിലായി നടത്തപ്പെട്ട പ്രസ്തുതപ്രാർത്ഥനകളിൽ അനേകർ പങ്കാളികളായി. അടുത്ത പ്രധാന സമ്മേളനങ്ങൾതാഴെ ക്കൊടുത്തിരിക്കുന്ന പ്രകാരം നടക്കുന്നതാണ്.സായാഹ്ന സമ്മേളനങ്ങൾ : മാർച്ച്-24 (ഹെബ്രോൻ പെന്തക്കൊസ്തൽ ഫെലോഷിപ്പ്); ജൂൺ -9 (ഫിലഡെൽഫിയ പെന്തക്കോസ്തൽ ഫെലോഷിപ്പ് ;ഒക്ടോബർ -20 (ലൈഫ്-വേ ചർച്ച് ഓഫ് ഗോഡ്). പാസ്റ്റേറഴ്‌സിനും കൂടാതെ സഭയിൽഇതര നേതൃത്വം നൽകുന്നവർക്കും വേണ്ടിയുള്ള പ്രഭാതത്തിൽ നടക്കുന്നകുടുംബയോഗങ്ങൾ.മെയ്‌-12 (ബെഥൽ റിവൈവൽ ചർച്ച്), സെപ്റ്റംബർ 15(പെനിയേൽ ചർച്ച് ഓഫ് ഗോഡ്). കൂടാതെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9-മുതൽ10:30- വരെ ടെലഫോൺ വഴിയുള്ള പ്രാർത്ഥനാ ലൈൻ സജീവമാണ്. Dial in: 1 (605) 475 4900
Access Code: 1052601
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: പാസ്റ്റർ മാത്യൂ ശാമുവൽ (469)258-8118