തൃശ്ശൂർ: കുടുംബത്തിലെ പ്രശ്‌നങ്ങൾ കാരണം താൻ അസ്വസ്ഥനാണെന്ന് പറഞ്ഞായിരുന്നു വനിതാ പൊലീസുകാരിയുമായി പ്രതാപചന്ദ്രൻ അടുത്തത്. ഭാര്യയുമായി പിണങ്ങി നിൽക്കുകയാണെന്നും വിവാഹബന്ധം വേർപ്പെടുത്താനൊരുങ്ങുകയാണെന്നും പറഞ്ഞായിരുന്നു ഇയാൾ പട്ടികവർഗക്കാരിയായ പൊലീസുകാരിയോട് അടുത്തത്. ഉടൻ തന്നെ വിവാഹ ബന്ധം വേർപെടുത്തി തങ്ങൾക്ക് വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാമെന്ന വാഗ്ദാനം നൽകുകയായിരുന്നു. ഈ വാക്കുകൾ വിശ്വസിച്ചതാണ് വടക്കേക്കാട് പൊലീസ് സ്‌റ്റേഷനിലെ സിപിഒയ്ക്ക് മാനവും പണവും നഷ്ടമാകാൻ ഇടയാക്കിയത്.

പൊലീസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു പ്രതാചന്ദ്രൻ. വടക്കേകാട് പൊലീസ് സ്‌റ്റേഷൻ വനിതാ സിപിഒയെ വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലാണ് തൃശ്ശൂർ സിറ്റി എആർ ക്യാമ്പിലെ പൊലീസുകാരനായ പ്രതാപ ചന്ദ്രൻ പിടിയിലായത്. രണ്ടര വർഷം മുൻപ് പൊലീസുകാരനായ പ്രതാപചന്ദ്രനും പട്ടികജാതിക്കാരിയായ പൊലീസുകാരിയും ഒരേ സ്‌റ്റേഷനിൽ ജോലി ചെയ്യുന്ന സമയത്താണ് ഇരുവരും തമ്മിൽ അടുപ്പത്തിലായത്. പൊലീസുകാരിയുമായി അടുപ്പത്തിലായ ശേഷം ഇവരെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപയോഗിക്കുകയും പണവും സ്വർണ്ണവും കൈക്കലാക്കുകയുമായിരുന്നു.

കുടുംബ പ്രശ്‌നങ്ങൾ കേട്ട് പ്രതാപചന്ദ്രനോട് അനുകമ്പ തോന്നിയതാണ് പൊലീസുകാരിക്ക് വിനയായത്. പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും പലപ്പോഴായി അഞ്ചു ലക്ഷത്തിലേറെ രൂപയും രണ്ടര പവൻ ആഭരണങ്ങളും ഇയാൾ കൈക്കലാക്കുകയും ചെയ്തു. വിവാഹം ചെയ്യുന്നതിൽനിന്ന് ഇയാൾ പിന്മാറിയതോടെയാണ് വനിത സിപിഒ ചാവക്കാട് സിഐക്ക് പരാതി നൽകുന്നത്. വിവാഹ വാഗ്ദാനം നൽകിയ ശേ്ഷം പീഡിപ്പിക്കുകയും സ്വർണ്ണവും പണവും കൈക്കലാക്കുകയും ചെയ്തു. പിന്നീട് തങ്ങളുടെ വിവാഹത്തിന്റെ കാര്യം ചോദിക്കുകയും ആദ്യ വിവാഹബന്ധം വേർപ്പെടുത്തുന്ന കാര്യം എന്തായി എന്ന് ചോദിക്കുമ്പോഴെല്ലാം പ്രതാപ ചന്ദ്രൻ ഒഴിഞ്ഞുമാറുകയായിരുന്നു.

പല തവണയായി വിവാഹക്കാര്യം സംസാരിക്കുമ്പോഴും പ്രതാപചന്ദ്രൻ ഒഴിഞ്ഞ് മാറിയപ്പോൾ തന്നെ പൊലീസുകാരിക്ക് സംശയം തോന്നുകയായിരുന്നു. താൻ വഞ്ചിക്കപ്പെട്ടുവെന്നും പ്രതാപചന്ദ്രൻ തന്നെ ഒഴിവാക്കുമെന്നും ഉറപ്പായതോടെ ഇയാൾ വാങ്ങിയ പണവും സ്വർണ്ണവും തിരികെ ചോദിക്കുകയായിരുന്നു. എന്നാൽ കൈപ്പറ്റിയവ തിരികെ നൽകണെമന്ന് ആവശ്യപ്പെട്ടതോടെ വിളിച്ചാൽ ഫോൺ എടുക്കാത്ത അവസ്ഥയുമായതോടെയാണ് ഇയാൾക്കെതിരെ ചാവക്കാട് സിഐക്ക് പരാതി നൽകിയത്.

പ്രതിക്കു ഭാര്യയും രണ്ടു മക്കളുമാണ് ഉള്ളത്. തൃശൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാലെ ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.കുന്നംകുളം ഡിവൈഎസ്‌പി പി.വിശ്വംഭരൻ, ചാവക്കാട് സിഐ കെ.ജി.സുരേഷ്, എസ്‌ഐ എം.കെ.രമേഷ്, എസ്‌ഐ എ.വി.രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.ഇയാൾക്കെതിരെ ബലാൽസംഘത്തിനും ദളിത് അധിക്ഷേപത്തിനും വഞ്ചനാ കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. ഐപിസി 376, 420, ദളിത് അധിക്ഷേപത്തിന് 325 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.