തൊടുപുഴ: തെരഞ്ഞെടുപ്പു ജോലിക്കിടെ മദ്യപിച്ച പൊലീസുകാരനു സസ്‌പെൻഷൻ. തെരഞ്ഞെടുപ്പ് സാമഗ്രികൾ സൂക്ഷിച്ചിരുന്ന സ്‌കൂളിൽ പാറാവു ജോലിക്കിടെ മദ്യപിച്ച പൊലീസുകാരനെയാണ് ഇടുക്കി പൊലീസ് മേധാവി കെ വി ജോസഫ് സസ്‌പെൻഡ് ചെയ്തത്. കരിമണ്ണൂരിലെ സ്വകാര്യ സ്‌കൂളിൽ ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട എആർ ക്യാമ്പിലെ പൊലീസുകാരനെയാണു മദ്യപിച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസം രാത്രിയിൽ സിഐ കസ്റ്റഡിയിൽ എടുത്തത്. തൊടുപുഴ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു ശേഷം പൊലീസുകാരനെ ജോലിയിൽ നിന്നും ഒഴിവാക്കി.