- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ പാവം പൊലീസുകാരന്റെ ആത്മഹത്യക്കു പിന്നിൽ മനോരമയോ? അബദ്ധത്തിൽ വാട്സാപ്പിൽ ഷെയറായിപ്പോയ ഒരു ചിത്രത്തിന്റെ അടിസ്ഥാനത്തിൽ പൊലീസുകാരനെ ക്രിമിനലാക്കി മുത്തശ്ശി പത്രം; മനോരമ ബഹിഷ്ക്കരിക്കുമെന്ന് നാട്ടുകാർ; പൊലീസ് സേനയുടെ രോഷം ശമിപ്പിക്കാൻ ചെന്നിത്തല
കോഴിക്കോട്: സുര്യനെല്ലി പെൺകുട്ടിതൊട്ട് നമ്പിനാരായണൻ വരെയുള്ള നിരവധിപേരുടെ ജീവിതംകൊണ്ട് പന്താടിയ കഥകൾകൂടി പറയാനുള്ള പത്രമാണ് മലയാളത്തിൻെ സുപ്രഭാതമായ മനോരമ. ആ വിഷ വൃക്ഷ ശൃംഖലയിലെയും പൈങ്കിളി പത്രവ്രർത്തനത്തിന്റെയും അവസാനത്തെ ഇരയാണ് കോഴിക്കോട് നിർമ്മല്ലൂരിൽ ആത്മഹത്യചെയ്ത പൊലീസുകാരൻ എ.ടി ഷാജി.സർവീസിൽ ഇന്നുവരെ യാതൊരു മോശം റെക
കോഴിക്കോട്: സുര്യനെല്ലി പെൺകുട്ടിതൊട്ട് നമ്പിനാരായണൻ വരെയുള്ള നിരവധിപേരുടെ ജീവിതംകൊണ്ട് പന്താടിയ കഥകൾകൂടി പറയാനുള്ള പത്രമാണ് മലയാളത്തിൻെ സുപ്രഭാതമായ മനോരമ. ആ വിഷ വൃക്ഷ ശൃംഖലയിലെയും പൈങ്കിളി പത്രവ്രർത്തനത്തിന്റെയും അവസാനത്തെ ഇരയാണ് കോഴിക്കോട് നിർമ്മല്ലൂരിൽ ആത്മഹത്യചെയ്ത പൊലീസുകാരൻ എ.ടി ഷാജി.സർവീസിൽ ഇന്നുവരെ യാതൊരു മോശം റെക്കാർഡുകളും ഇല്ലാത്ത, ജനകീയനായ ഈ പൊലീസുകാരന്, കേസ് അന്വേഷണത്തിന്റെ ഭാഗമായി മറ്റൊരു പൊലീസുകാരന് കൈമാറേണ്ടിവന്ന ഒരു വാട്‌സാപ്പ് ചിത്രം അബദ്ധത്തിൽ ഷെയർ ആയിപ്പോയതാണ് മാപ്പില്ലാത്ത അപരാധമായി മനോരമ പ്രചരിപ്പിച്ചതെന്ന് നാട്ടുകാർ പറയുന്നു.
'പ്രിയപ്പെട്ട രാജീവ് എന്റെ ജീവിതം തകർത്തുകൊണ്ട് സഹായിച്ചതിന് താങ്കൾക്ക് നന്ദി. എന്നെ മനസ്സിലാക്കാതെ..സംഭവിച്ചതിനെക്കുറിച്ച് അന്വേഷിക്കാതെ എന്നെ കുറ്റക്കാരനാക്കിയ മേലുദ്യോഗസ്ഥർക്കും നന്ദി'. കോഴിക്കോട് നടക്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ എ ടി ഷാജിയുടെ ആത്മഹത്യാക്കുറിപ്പ് ആരംഭിക്കുന്നത് ഇങ്ങനെയാണ്.കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു സ്‌കൂളിലെ വിദ്യാർത്ഥിനിക്ക് വാട്ട്‌സ് ആപ്പിലൂടെ ഈ ചിത്രം അയച്ചുകിട്ടിയിരുന്നു. ഇത്തരം സംഭവങ്ങൾ വ്യാപകമാവുന്നു എന്ന് മനസ്സിലാക്കിയ കുട്ടിയുടെ രക്ഷിതാവ് ഈ ചിത്രം സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളുടെ ഏകോപനത്തിലൂടെ എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയ ഷാജിക്ക് കൈമാറുകയും ഇതേക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
അന്വേഷണത്തിന്റെ ഭാഗമായി മറ്റൊരു പൊലീസുദ്യോഗസ്ഥന് ഈ ചിത്രം വാട്ട്‌സ് ആപ്പ് വഴി കൈമാറുമ്പോൾ അബദ്ധത്തിൽ ഒ ആർ സി (ഔവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ) ഗ്രൂപ്പിലേക്ക് ചിത്രം പോസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി രൂപീകരിച്ചതാണ് ഈ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ ന്യായാധിപരും അദ്ധ്യാപകരും ഡി ഐ ജി ഉൾപ്പെടെയുള്ള പൊലീസുദ്യോഗസ്ഥരും അംഗങ്ങളാണ്. അതുകൊണ്ടുതന്നെ സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാക്കം ഒരു പൊലീസുകാൻ ഒരിക്കലും ഈ ഗ്രൂപ്പിലേക്ക് സ്വന്തംപേരിൽ ഇതുപോലെന്ന് സ്വമേധയാ ഷെയർ ചെയ്യില്‌ളെന്ന്. പക്ഷേ മനോരമക്കും അത് എറ്റുപിടിച്ച അധികൃതർക്കും മാത്രം അത് മനസ്സിലായില്ല.
അബദ്ധം മനസ്സിലാക്കിയ താൻ എല്ലാവരെയും വിളിച്ച് സംഭവിച്ച തെറ്റ് ചൂണ്ടിക്കാണിച്ചിരുന്നതായി ഷാജി ആത്മഹത്യാ കുറിപ്പിൽ വിവരിക്കുന്നു. ഗ്രൂപ്പിന്റെ അഡ്‌മിനായ പാറോപ്പടി സ്വദേശി രാജീവ് എന്നയാൾ ഷാജിക്കെതിരെ പരാതി നൽകി. ഷാജിയുടെ സഹപ്രവർത്തകരും മറ്റും സംഭവിച്ച കൈപ്പിഴ അദ്ദേഹത്തോട് പറഞ്ഞെങ്കിലും പരാതിയിൽ ഉറച്ച് നിൽക്കുകയായിരുന്നു രാജീവ്. എന്ത് തന്നെ വന്നാലും ഷാജിയെ താൻ പാഠം പഠിപ്പിക്കുമെന്നായിരുന്നു ഇയാൾ വ്യക്തമാക്കിയത്. ഇയാൾക്കെതിരെയാണ് ഷാജിയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശമുള്ളത്.
ഷാജി സംഭവിച്ച കാര്യങ്ങളെല്ലാം വ്യക്തമാക്കിയിട്ടും മേലുദ്യോഗസ്ഥരും ഗൗനിച്ചില്ല. ഇക്കാര്യത്തെക്കുറിച്ച് തന്നോട് ഒരു വാക്കുപോലും ചോദിക്കാതെയും അന്വേഷണം നടത്താതെയും തന്നെ സസ്‌പെന്റ് ചെയ്യകയായിരുന്നെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. എന്നാൽ ഷാജിയെ തകർത്തത് ഇത് മാത്രമായിരുന്നില്ല. മനോരമയുടെ നേതൃത്വത്തിൽ തുടക്കംമുതലേ ഈ വിഷയം ഒരു വിഭാഗം മാദ്ധ്യമങ്ങൾ കത്തിച്ചു. ഷാജിയെ സാമൂഹിക വിരുദ്ധനായി ചിത്രീകരിക്കുന്നതുപോലുള്ള വാർത്തകൾ ഉടനടി പത്രം പടച്ചുവിട്ടു. ഷാജി മരിച്ചിട്ടും ഈ പകയോടെയുള്ള റിപ്പോർട്ടിങ്ങ് മനോരമ നിർത്തിയില്ല. ശനിനാഴ്ച രാവിലെ ഷാജിയുടേതടക്കം വീട്ടിൽ വരുത്തുന്ന മനോരമ പത്രത്തിലെ വാർത്ത നോക്കുക. ആശ്‌ളീല ചിത്രം പ്രചരിപ്പിച്ച പൊലീസുകാരൻ ആത്മഹത്യ ചെയ്തു എന്ന തരത്തിലായിരുന്നു ആ വാർത്ത. മറ്റ് പത്രങ്ങളിൽ സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞ കാര്യങ്ങൾ കൂടി ചേർത്തുകൊണ്ടായിരുന്നു വാർത്ത വന്നത്. ഔദ്യോഗിക ജീവിതത്തിൽ ഏറെ സൽപ്പേരുള്ള ആളാണ് ഷാജിയെന്നും ഒരു കയ്യബദ്ധമാവാം ഇതെന്നാണ് കരുതെന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അബദ്ധത്തിൽ ഫോട്ടോയിട്ടു എന്നാണ് പത്രങ്ങൾ അധികവും വാർത്ത നൽകിയത്.
ഷാജി തൂങ്ങിമരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ നാടായ ബാലുശ്ശേരി നിർമ്മല്ലൂരിൽ പ്രതിഷേധം രൂക്ഷമായി. വീട്ടിൽ നിന്ന് തുടർനടപടിക്കായി മൃതദേഹം മാറ്റാൻ പോലും നാട്ടുകാർ അനുവദിച്ചില്ല. വെള്ളിയാഴ്ച രാത്രിയോടെയാണ് മൃതദേഹം കണ്ടത്. തുടർന്ന് ശനിയാഴ്ച രാവിലെ തഹസിൽദാർ വന്നപ്പോഴാണ് മൃതദേഹം മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോയത്. രാത്രി മുഴുവൻ ഷാജിയുടെ മൃതദേഹം വീട്ടിൽ തൂങ്ങിക്കിടന്നപ്പോഴും ഉന്നത അധികാരികളാരും അവിടേക്ക് തിരിഞ്ഞു നോക്കിയിരുന്നില്ല. തെറ്റായ കാര്യങ്ങൾ മാദ്ധ്യമങ്ങൾക്ക് നൽകിയതിന് പിന്നിൽ ചില പൊലീസുകാർ തന്നെയാണെന്നും ഷാജിയുടെ സഹപ്രവർത്തകർ രഹസ്യമായി സമ്മതിക്കുന്നുണ്ട്.
മനസ്സിൽ നന്മ മാത്രം കാത്തു സൂക്ഷിച്ച വ്യക്തിയായിരുന്നു ഷാജിയെന്ന് നാട്ടുകാർ ആവർത്തിച്ചു പറയുന്നു. കുട്ടികളെ അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ സ്റ്റുഡന്റ് പൊലീസ് സംവിധാനത്തിന്റെ നടത്തിപ്പിൽ ഷാജി വലിയ താത്പര്യമെടുത്തിരുന്നു. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ മികച്ച രീതിയിൽ പരിശീലിപ്പിക്കുന്നതിൽ അദ്ദേഹം ഉയർന്ന ഉദ്യോഗസ്ഥരുടെ പ്രശംസ നേടിയിരുന്നു. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും അദ്ദേഹം വിശ്വസനീയനായ ഉദ്യോഗസ്ഥനായിരുന്നു. യാതൊരു ദുശ്ശീലവുമില്ലാത്ത വ്യക്തിയായിരുന്നു ഷാജിയെന്നാണ് സഹപ്രവർത്തകരും പറയുന്നത്.
ഷാജിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ പാറമുക്കിലെ വീട്ടിൽ ശനിയാഴ്ച ഉച്ചയ്ക്ക് സംസ്‌ക്കരിച്ചു. മനോരമയിൽ ഇത്തരത്തിൽ വാർത്ത വന്നതിൽ മാത്രമല്ല പ്രതിഷേധമെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിന്റെ സത്യാവസ്ഥകൾ പൂർണ്ണമായി പുറത്തുവന്നിട്ടും ഷാജിയുടെ മൃതദേഹം വീട്ടിൽ തൂങ്ങിക്കിടക്കുന്ന സമയം, മനോരമ ചാനൽ അശ്‌ളീല ചിത്രം പ്രചരിപ്പിച്ച പൊലീസുകാരൻ ആത്മഹത്യ ചെയ്തു എന്ന തരത്തിലാണ് വാർത്ത നൽകിയതെന്നും ഇവർ പറയുന്നു. ഒരു കുടുംബത്തെ അനാഥമാക്കിയ മനോരമയുടെ നടപടിയിൽ പ്രതിഷേധിച്ച് ഇന്നാട്ടുകാർ മനോരമ പത്രം ബഹിഷ്‌ക്കരിക്കാനൊരുങ്ങുകയാണ്.
സഹപ്രവർത്തകന്റെ ആത്മാഹുതിയെ തുടർന്ന് പൊലീസ് സേനയിലും കടുത്ത അതൃപ്തി ഉയർന്നിട്ടുണ്ട്.ഷാജിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തത് മോർച്ചറിക്ക് മുന്നിൽപോലും പൊലീസും മാദ്ധ്യമപ്രവർത്തകരും തമ്മിൽ ഉരസി. കഴിഞ്ഞദിവസം പൊലീസുകാരന്റെ ബാലുശ്ശേരി നിർമല്ലൂർ വീട്ടിലുണ്ടായ പ്രതിഷേധം കണക്കിലെടുത്താണ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിക്കു മുന്നിൽ വൻ സുരക്ഷാവലയം തീർത്തിരുന്നു. രാവിലെ 9.30ഓടെ വൻ പൊലീസ് അകമ്പടിയോടെ കൊണ്ടുവന്ന മൃതദേഹം ഡോ. പ്രജിത്തിന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം ചെയ്തു. ഒരു ബസും നാലു ജീപ്പും നിറയെ പൊലീസുകാരാണ് മോർച്ചറിക്ക് സമീപത്ത് നിലയുറപ്പിച്ചത്. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം പൊതുദർശനത്തിനായി പൊലീസ് കൺട്രോൾ റൂം പരിസരത്തേക്ക് കൊണ്ടുവന്നു.
സഹപ്രവർത്തകനെ അവസാനമായി ഒന്നുകാണാൻ വിവിധ സ്റ്റേഷനുകളിൽനിന്നായി നൂറുകണക്കിന് പേർ എത്തി. ഇത് റിപ്പോർട്ട് ചെയ്യാനത്തെിയ മാദ്ധ്യമപ്രവർത്തകരെ പൊലീസ് തടഞ്ഞു. സഹപ്രവർത്തകരായ പൊലീസുകാരുടെ വികാരപ്രകടനം മനസ്സിലാക്കിയ മാദ്ധ്യമപ്രവർത്തകർ വേഗം പിന്മാറുകയും ചെയ്തു.
ഷാജിയുടെ മൃതദേഹം വീട്ടിലത്തെിച്ചപ്പോഴും വികാര നിർഭരമായ രംഗങ്ങളാണ് അരങ്ങേറിയത്.'പൊലീസുകാരേ നിങ്ങൾ എന്റെ കുടുംബം അനാഥമാക്കിയില്ലേ, നീതിയും നിയമവും നടപ്പിലാക്കി...നിങ്ങൾക്ക് സമാധാനമായില്ലേ?' എന്ന് പറഞ്ഞ് പൊലീസ് അധികാരികളുടെ മുഖത്തുനോക്കി വിതുമ്പലോടെ ഭാര്യ മഞ്ജു പൊട്ടിക്കരഞ്ഞത് കൂടി നിന്നവരുടെയെല്ലാം മിഴികൾ ഈറനണിഞ്ഞിരുന്നു. മൃതദേഹത്തിൽ കെട്ടിപ്പിടിച്ച് ഭാര്യ മഞ്ജു കരയുമ്പോൾ അന്ത്യോപചാരമർപ്പിക്കാനത്തെിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടങ്ങിയ സംഘം ഒരു നിമിഷം സ്തബ്ധരായി. താമരശ്ശേരി ഡിവൈ.എസ്‌പി ആർ. ശ്രീകുമാറും മറ്റ് പൊലീസുകാരും മൃതദേഹത്തിനടുത്തത്തെിയപ്പോഴായിരുന്നു കൂടിനിന്നവരുടെ മനസ്സാകെ നൊമ്പരപ്പെടുത്തുന്ന രോഷത്തിന്റെ വാക്കുകൾ അണപൊട്ടിയത്.
പൊലീസ് സേനയിലെ പുകയുന്നരോഷം കണക്കിലെടുത്ത് ഒടുവിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മനോരമ ബഹിഷ്‌ക്കരിക്കുക എന്ന് ആഹ്വാനം ചെയ്യുന്ന ഫക്‌സുകൾ ഈ ഗ്രാമത്തിൽ പലയിടത്തും ഉയർന്നിട്ടുണ്ട്. എന്നിട്ടും തെറ്റുതിരുത്താൻ മനോരമ തയാറായിട്ടുമില്ല.