തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരെ ഈ സർക്കാർ മൂക്കുകയർ ഇട്ടു നടത്തുകയാണ്. മുമ്പൊരിക്കലും ഇല്ലാത്ത വിധത്തിൽ മുഖ്യമന്ത്രിക്കെതിരെ കേസിന് പോകാൻ അനുമതി തേടി അനുമതി ചോദിച്ച് ഡിജിപി ജേക്കബ് തോമസ് കേരളത്തെയും ഭരണവൃത്തങ്ങളെയും ഞെട്ടിച്ചു. ഇതിന് പിന്നാലെ സർക്കാറിന്റെ ഇംഗിതത്തിന് വഴങ്ങാത്ത ഉദ്യോഗസ്ഥരെ തോന്നിയതു പോലെ തട്ടിക്കളിക്കുന്നതിൽ ഉദ്യോഗസ്ഥർക്കിടയിൽ അമർഷം ശക്തമായി. ഫ്‌ലറ്റുകാരെ പേടിച്ച് അഗ്നിശമന സേനാ തലപ്പത്തു നിന്നും അനിൽകാന്തിനെ മാറ്റിയതിതോടെ സർക്കാർ മാഫിയകൾക്ക് വഴങ്ങുന്നു എന്ന ആരോപണവും ശക്തമായിട്ടുണ്ട്.

എന്നാൽ ആഭ്യന്തര വകുപ്പ് അടുത്തിടെ സ്ഥാനകയറ്റങ്ങളും ഉദ്യോഗസ്ഥർക്കിടയിൽ അമർഷങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഡിജിപി റാങ്കുകാർക്ക് കൊടുക്കേണ്ടുന്ന വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് എഡിജിപി റാങ്കിലുള്ള ഒരാളെ നിയമിച്ചതും. എഡിജിപിക്ക് കൊടുക്കേണ്ട ഫയർഫേഴ്‌സ് പദവി ഡിജിപിക്കും കൊടുത്തതാണ് ഉദ്യോഗസ്ഥർക്കിടയിൽ സംസാരത്തിന് ഇടയാക്കിയിരിക്കുന്നത്. ഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഋഷിരാജ് സിങ്ങിനെ ജയിൽ മേധാവിയായിട്ടാണ് നിയമിച്ചത്. എന്നാൽ വിജിലൻസ് പോലെ പ്രാധാന്യമുള്ള തസ്തികയിലേക്ക് അ്‌ദേഹത്തിലെ കൊണ്ടുവന്നില്ലെന്നതും ശ്രദ്ധേയാണ്.

ജയിൽ മേധാവി സ്ഥാനത്തുനിന്നു മാറ്റിയ ലോക്‌നാഥ് ബെഹ്‌റയെ അഗ്‌നിശമനസേനാ കമൻഡാന്റ് ജനറലായും അവിടുണ്ടായിരുന്ന എഡിജിപി: അനിൽ കാന്തിനെ ബറ്റാലിയൻ എഡിജിപിയായമാണ് നിയമിച്ചത്. ഫ്‌ലാറ്റുകാർക്ക് വഴങ്ങാത്തതുകൊണ്ടും കൂടി അനിൽകാന്തിനെ തരംതാഴ്്ത്തിയത് എന്ന കാര്യം ഉറപ്പാണ്. ഇതിൽ പ്രതിഷേധിച്ച് അദ്ദേഹം അവധിയിൽ പ്രവേശിച്ചിരിക്കയാണ്. എന്നാൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതു സർക്കാരിന്റെ അധികാരമാണെന്നും ഇറക്കിയ ഉത്തരവിൽ മാറ്റം ഉണ്ടാകില്ലെന്നും ആഭ്യന്തരമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കുക കൂടി ചെയ്തതോടെ ഉദ്യോഗസ്ഥർക്കിടയിൽ അമർഷം കൂടുതൽ ശക്തമായിരിക്കയാണ്.

അതേസമയം ഫയർ ഫോഴ്‌സ് മേധാവി സ്ഥാനം ഡിജിപി തസ്തികയിലേക്ക് ഉയർത്തിയാണു ബെഹ്‌റയെ നിയമിച്ചതെന്നാണ് അഭിപ്രായെ ഉയരുന്നത്. എഡിജിപി: എൻ. ശങ്കർ റെഡ്ഡിക്കു വിജിലൻസ് ഡയറക്ടറുടെ ചുമതല നൽകിയും ഉത്തരവിറക്കി. വിജിലൻസ് ഡയറക്ടർ വിൻസൻ എം. പോൾ വിരമിച്ച ഒഴിവിലാണ് ഋഷിരാജ് സിങ്ങിനു ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയത്. എന്നാൽ ഡിജിപിയുടെ എക്‌സ് കേഡർ തസ്തികയിലിരുന്ന തന്നെ എഡിജിപി ഇരുന്ന അഗ്‌നിശമനസേനയുടെ മേധാവി കസേരയിലേക്കു മാറ്റിയതു തരംതാഴ്‌ത്തലാണെന്നു ലോക്‌നാഥ് ബെഹ്‌റ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയെയും കണ്ടു പരാതിപ്പെട്ടു. ഡിജിപി പദവിയിലിരുന്ന് എഡിജിപിയുടെ ശമ്പളം വാങ്ങേണ്ട സ്ഥിതിയുണ്ടാകുമെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതിനാൽ ആ ചുമതല ഏൽക്കാൻ കഴിയില്ല. താൻ അവധിയിൽ പ്രവേശിക്കുകയാണെന്നും ബെഹ്‌റ വ്യക്തമാക്കി.

നിലവിൽ കേരളത്തിൽ സംസ്ഥാന പൊലീസ് മേധാവിയുടെയും വിജിലൻസ് ഡയറക്ടറുടെയും പദവിയാണു ഡിജിപിമാരുടെ കേഡർ തസ്തിക. ഈ സ്ഥാനങ്ങളിൽ ഡിജിപി പദവി ഉള്ളവരെ നിയമിച്ചാൽ രണ്ട് എക്‌സ് കേഡർ തസ്തികകളിലും ഡിജിപി പദവി ഉള്ളവരെ നിയമിക്കാം. എന്നാൽ കേഡർ തസ്തിക ഒഴിച്ചിട്ടശേഷം ഡിജിപിമാരെ എക്‌സ് കേഡർ തസ്തികയിൽ നിയമിക്കാൻ പാടില്ലെന്നാണു കേന്ദ്ര സർക്കാരിന്റെ ഉത്തരവ്. ഇതു രണ്ടു പ്രാവശ്യം ലംഘിച്ചു പി. ചന്ദ്രശേഖരനെയും എം.എൻ. കൃഷ്ണമൂർത്തിയെയും ഡിജിപി റാങ്കിലേക്ക് ഉയർത്തിയപ്പോൾ അവരുടെയും എക്‌സ് കേഡർ തസ്തികയിലുണ്ടായിരുന്ന ഡിജിപിമാരുടെയും ശമ്പളം അക്കൗണ്ടന്റ് ജനറൽ മാസങ്ങളോളം തടഞ്ഞുവച്ചതായി ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരുടെ കേഡർ ചട്ടം 4(2) പ്രകാരം ആറു മാസം വരെ എക്‌സ് കേഡർ തസ്തികയിൽ ഡിജിപിയെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് ആഭ്യന്തര മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ആ അധികാരമാണ് ഉപയോഗിച്ചത്. മാത്രമല്ല വിജിലൻസ് ഡയറക്ടർ സ്ഥാനത്തു കഴിവും പരിചയസമ്പത്തും സത്യസന്ധതയും പുലർത്തുന്ന ഉദ്യോഗസ്ഥരെ നിയമിക്കണമെന്നതു സർക്കാരിന്റെ നിലപാടാണ്. ശങ്കർ റെഡ്ഡി ഏറെക്കാലം വിജിലൻസിൽ വിവിധ റാങ്കിൽ ജോലി ചെയ്തിട്ടുണ്ട്. അതിനാലാണ് അവിടെ നിയമിച്ചത്.