- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് എതിരെ ആക്ഷേപമുനകളുമായി സഹ ജഡ്ജിമാർ രംഗത്തെത്തിയിരിക്കെ അദ്ദേഹത്തിന് ആശ്വാസമായി ജസ്റ്റിസ് ലോയുടെ കുടുംബം. ജസ്റ്റിസ് ലോയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് മകൻ മകൻ അനുജ് ലോയ പറഞ്ഞു. ജസ്റ്റിസ് ലോയ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. രണ്ടുദിവസങ്ങളായി മാധ്യമങ്ങളും മറ്റും ഞങ്ങളെ വേട്ടയാടുകയാണ്. ഇപ്പോഴുണ്ടായ സംഭവ വികാസങ്ങളിൽ വേദനയുണ്ടെന്നും ലോയുടെ കുടുംബം വ്യക്തമാക്കി. മുംബൈയിൽ പത്രസമ്മേളനം നടത്തിയായിരുന്നു പ്രതികരണം. ബിജെപി അധ്യക്ഷൻ അമിത്ഷായ്ക്ക് എതിരെ ഹാജരാകാൻ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ജസ്റ്റിസ് ലോ മരിക്കുന്നത്. ഇതിൽ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞദിവസം ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് പല കാര്യങ്ങളിലും എതിർപ്പ് പ്രകടിപ്പിച്ച് കൊളിജിയത്തിലെ നാല് ജഡ്ജിമാർ പത്രസമ്മേളനവും നടത്തി. ഇതോടെയാണ് വിഷയം ചർച്ചയായത്.
മുംബൈ: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് എതിരെ ആക്ഷേപമുനകളുമായി സഹ ജഡ്ജിമാർ രംഗത്തെത്തിയിരിക്കെ അദ്ദേഹത്തിന് ആശ്വാസമായി ജസ്റ്റിസ് ലോയുടെ കുടുംബം. ജസ്റ്റിസ് ലോയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് മകൻ മകൻ അനുജ് ലോയ പറഞ്ഞു. ജസ്റ്റിസ് ലോയ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. രണ്ടുദിവസങ്ങളായി മാധ്യമങ്ങളും മറ്റും ഞങ്ങളെ വേട്ടയാടുകയാണ്.
ഇപ്പോഴുണ്ടായ സംഭവ വികാസങ്ങളിൽ വേദനയുണ്ടെന്നും ലോയുടെ കുടുംബം വ്യക്തമാക്കി. മുംബൈയിൽ പത്രസമ്മേളനം നടത്തിയായിരുന്നു പ്രതികരണം. ബിജെപി അധ്യക്ഷൻ അമിത്ഷായ്ക്ക് എതിരെ ഹാജരാകാൻ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ജസ്റ്റിസ് ലോ മരിക്കുന്നത്. ഇതിൽ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞദിവസം ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് പല കാര്യങ്ങളിലും എതിർപ്പ് പ്രകടിപ്പിച്ച് കൊളിജിയത്തിലെ നാല് ജഡ്ജിമാർ പത്രസമ്മേളനവും നടത്തി. ഇതോടെയാണ് വിഷയം ചർച്ചയായത്.