- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപി ബാന്ധവം സി.കെ ജാനുവിന് മടുക്കുന്നോ? എൻ.ഡി.എ മുന്നണിയിൽ ചേർന്ന് മത്സരിക്കുന്ന സമയത്ത് പറഞ്ഞ കാര്യങ്ങളൊന്നും പാലിച്ചിട്ടില്ല; തങ്ങളുടെ അജണ്ട ബിജെപിയുടേതിൽനിന്ന് ഏറെ വ്യത്യസ്തമെന്നും മുത്തങ്ങ സമരനായിക
കൽപ്പറ്റ: ബിജെപി ബാന്ധവം ആദിവാസി ഗോത്ര മഹാസഭ അധ്യക്ഷ സി.കെ ജാനുവിന് മടുക്കുന്നോണ്ടോ? കഴിഞ്ഞ ദിവസം കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിയ അവർ പറഞ്ഞതിൽ ഏറെയും ബിജെപിയുടെ കുറ്റങ്ങളായിരുന്നു. തങ്ങളുടെ പാർട്ടിയായ ജനാധിപത്യ രാഷ്ട്രീയ സഭ എൻ.ഡി.എ മുന്നണിയിൽ ചേർന്ന് മത്സരിക്കുന്ന സമയത്ത് പറഞ്ഞ കാര്യങ്ങളൊന്നും ബിജെപി പാലിച്ചിട്ടില്ലെന്ന് സി.കെ. ജാനു വ്യക്തമാക്കി. പറഞ്ഞ വാക്ക് പാലിക്കാൻ അവർക്ക് ബാധ്യതയുണ്ട്. ബിജെപി പറഞ്ഞുപറ്റിച്ചാൽ ആ നെറികേടിന്റെ തിക്തഫലം അവർക്കുതന്നെ തിരിച്ചുകിട്ടുമെന്നുറപ്പാണ്. വാഗ്ദാനം നൽകിയവർ അതു നടപ്പാക്കാതിരുന്നാൽ മറുചോദ്യം ഉന്നയിക്കുമെന്നും ജാനു പറഞ്ഞു. ജനാധിപത്യ രാഷ്ട്രീയ സഭയുടെ അജണ്ട ബിജെപിയുടേതിൽനിന്ന് ഏറെ വ്യത്യസ്തമാണ്. പാർട്ടി എന്ന നിലയിലും നിലപാടുകളിലും രാഷ്ട്രീയ ചിന്തകളിലുമൊക്കെ ഞങ്ങൾക്ക് ഞങ്ങളുടേതായ കാഴ്ചപ്പാടാണുള്ളത്. എൻ.ഡി.എയുടെ ഭാഗമായി ഞങ്ങൾ ഒന്നിച്ചുപോകുന്നുവെന്നു മാത്രം. ഗോത്രമഹാസഭ ഒറ്റക്കാണ് ഭൂസമരം നടത്തുന്നത്. അതിനിയും തുടരും. ഞങ്ങളുമായി സഹകരിക്കാൻ പറ്റുന്നവരെ സഹകരിപ
കൽപ്പറ്റ: ബിജെപി ബാന്ധവം ആദിവാസി ഗോത്ര മഹാസഭ അധ്യക്ഷ സി.കെ ജാനുവിന് മടുക്കുന്നോണ്ടോ? കഴിഞ്ഞ ദിവസം കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിയ അവർ പറഞ്ഞതിൽ ഏറെയും ബിജെപിയുടെ കുറ്റങ്ങളായിരുന്നു. തങ്ങളുടെ പാർട്ടിയായ ജനാധിപത്യ രാഷ്ട്രീയ സഭ എൻ.ഡി.എ മുന്നണിയിൽ ചേർന്ന് മത്സരിക്കുന്ന സമയത്ത് പറഞ്ഞ കാര്യങ്ങളൊന്നും ബിജെപി പാലിച്ചിട്ടില്ലെന്ന് സി.കെ. ജാനു വ്യക്തമാക്കി. പറഞ്ഞ വാക്ക് പാലിക്കാൻ അവർക്ക് ബാധ്യതയുണ്ട്. ബിജെപി പറഞ്ഞുപറ്റിച്ചാൽ ആ നെറികേടിന്റെ തിക്തഫലം അവർക്കുതന്നെ തിരിച്ചുകിട്ടുമെന്നുറപ്പാണ്. വാഗ്ദാനം നൽകിയവർ അതു നടപ്പാക്കാതിരുന്നാൽ മറുചോദ്യം ഉന്നയിക്കുമെന്നും ജാനു പറഞ്ഞു.
ജനാധിപത്യ രാഷ്ട്രീയ സഭയുടെ അജണ്ട ബിജെപിയുടേതിൽനിന്ന് ഏറെ വ്യത്യസ്തമാണ്. പാർട്ടി എന്ന നിലയിലും നിലപാടുകളിലും രാഷ്ട്രീയ ചിന്തകളിലുമൊക്കെ ഞങ്ങൾക്ക് ഞങ്ങളുടേതായ കാഴ്ചപ്പാടാണുള്ളത്. എൻ.ഡി.എയുടെ ഭാഗമായി ഞങ്ങൾ ഒന്നിച്ചുപോകുന്നുവെന്നു മാത്രം. ഗോത്രമഹാസഭ ഒറ്റക്കാണ് ഭൂസമരം നടത്തുന്നത്. അതിനിയും തുടരും. ഞങ്ങളുമായി സഹകരിക്കാൻ പറ്റുന്നവരെ സഹകരിപ്പിക്കും. ബിജെപി ഭൂസമരങ്ങൾ ഏറ്റെടുക്കുന്നത് എനിക്കറിയില്ല. ഞങ്ങളുമായി അതേക്കുറിച്ച് ചർച്ചയൊന്നും നടത്തിയിട്ടില്ല. കഴിഞ്ഞ കാലങ്ങളിലൊന്നും ബിജെപി ആദിവാസിസമരം ഏറ്റെടുത്തിട്ടില്ലെന്നും ജാനു പറഞ്ഞു.
14ാമത് മുത്തങ്ങ ദിനാചരണവും ജോഗി അനുസ്മരണവും ഫെബ്രുവരി 19ന് കൽപറ്റയിൽ നടക്കുമെന്നും അവർ അറിയിച്ചു. 19ന് രാവിലെ 8.30ന് മുത്തങ്ങ ജോഗി സ്മൃതി മണ്ഡപത്തിൽ ഗോത്രപൂജയും പുഷ്പാർച്ചനയും നടത്തിയശേഷം ദീപശിഖ പ്രയാണം കൽപറ്റയിൽ സമ്മേളനം നടക്കുന്ന ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ എത്തിച്ചേരും. പത്തു മണിക്ക് ആരംഭിക്കുന്ന ജോഗി അനുസ്മരണ സമ്മേളനം ഝാർഖണ്ഡിലെ ആദിവാസി നേതാവ് എലിന ഓറോം മുണ്ട ഉദ്ഘാടനം ചെയ്യും. സി.കെ. ജാനു അധ്യക്ഷത വഹിക്കും. വൈകുന്നേരം 3.30ന് കൽപറ്റ വിജയ പമ്പിനു സമീപം നടക്കുന്ന പൊതുസമ്മേളനം സി.കെ. ജാനു ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിൽ ആദിവാസി ഗോത്രസഭയുടെ ഭൂസമര പ്രഖ്യാപനം നടക്കും. സംസ്ഥാന സെക്രട്ടറി ബിജു കാക്കത്തോട്, മാമൻ മാസ്റ്റർ, സോമൻ ആറളം തുടങ്ങിയ നേതാക്കൾ സംബന്ധിക്കും. ബിജു കാക്കത്തോട്, ചന്ദ്രൻ കാരിമൂല, ബാബു കാര്യമ്പാടി, വെള്ളി പുൽപള്ളി, ബാബു കൊട്ടിയൂർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അതേസമയം ജാനു വിഭാഗവും ഗീതാനന്ദൻ വിഭാഗവുമായി വേറിട്ട് നിൽക്കുന്ന സംഘടനക്ക് മുത്തങ്ങ ദിനമായ ഫെബ്രുവരി 19 നടക്കുന്ന പ്രസീഡിയം നിർണ്ണായകമാണ്. ജാനുവിന്റെ ബിജെപി ബന്ധം ചൂണ്ടിക്കാട്ടി അവരെ ഗോത്രമഹാസഭയിൽനിന്ന് പുറത്താക്കാൻ എം.ഗീതാനന്ദനും കൂട്ടരും നടത്തിയ ശ്രമങ്ങൾ ഫലം കണ്ടിട്ടില്ല. സംഘപരിവാർ ബന്ധം ചൂണ്ടിക്കാട്ടി സി.കെ ജാനുവിനെ നിശിതമായി വിമർശിച്ചുകൊണ്ടും ആ ബന്ധം അവസാനിപ്പിച്ചില്ലെങ്കിൽ ജാനുവിനെ പുറത്താക്കുമെന്നും വ്യക്തമാക്കി നേരത്തെ ആദിവാസി ഗോത്രമഹാസഭാ സംസ്ഥാന കോഓഡിനേറ്റർ ഗീതാനന്ദൻ രംഗത്ത് എത്തിയിരുന്നു. എന്നാൽ തന്നെ പുറത്താക്കാൻ ഗീതാനന്ദൻ ആരാണെന്ന മറുവാദവുമായി ജാനുവും തിരച്ചടിച്ചിരുന്നു.
ഗീതാനന്ദൻ വഹിക്കുന്ന സംസ്ഥാന കോഓഡിനേറ്റർ പദവി എടുത്തുകളഞ്ഞതായാണ് സി.കെ. ജാനു പറയുന്നത്. രണ്ടുമാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പിലാണ് എം. ഗീതാനന്ദൻ കൈകാര്യം ചെയ്തിരുന്ന പ്രസ്തുത തസ്തിക ഒഴിവാക്കിയത്. ഗോത്രമഹാസഭയിൽ അംഗമല്ലാത്തതിനാൽ ഗീതാനന്ദനെ അത് അറിയിക്കേണ്ട കാര്യമില്ല. ഗോത്രമഹാസഭയുടെ പേരും പദവിയും ഉപയോഗിച്ച് ഗീതാനന്ദൻ നടത്തുന്ന ഇടപെടലുകളും പ്രവർത്തനങ്ങളും അവസാനിപ്പിക്കണം. ആദിവാസി സമൂഹത്തിനുവേണ്ടി ആർക്കും പ്രവർത്തിക്കാം. അങ്ങനെ പ്രവർത്തിക്കുന്ന സംഘടനകളും പാർട്ടികളും വ്യക്തികളും ഇവിടെയുണ്ട്. ഗീതാനന്ദന്റെ നല്ല പ്രവർത്തനങ്ങളെ ഞങ്ങൾ അംഗീകരിക്കുന്നു. എന്നെ ഗോത്രമഹാസഭയിൽനിന്ന് പുറത്താക്കുമെന്ന ഗീതാനന്ദന്റെ പ്രസ്താവന അസ്ഥാനത്താണ്. സംഘടനയുടെ പുറത്തുനിൽക്കുന്നയാൾ എങ്ങനെയാണ് ഉള്ളിലുള്ളയാളെ പുറത്താക്കുന്നതെന്നും ജാനു ചോദിച്ചു.
എന്നാൽ മോദി സർക്കാറിന്റെ ദലിത്-ആദിവാസി വിരുദ്ധ നിലപാടുകളിൽ പ്രതികരിക്കാൻപോലും കഴിയാതെ ജാനു പൂർണമായും സംഘപരിവാർ പക്ഷത്തായെന്നാണ് ഗീതാനന്ദൻ വിഭാഗം പറയുന്നത്. നിലവിൽ ഗീതാനന്ദനെ അനുകൂലിക്കുന്നവർക്കാണ് സംഘടനയിൽ ഭൂരിപക്ഷം. അതുകൊണ്ടുതന്നെ ജാനു പുറത്തേക്കുള്ള വഴിയിലുമാണ്. പക്ഷേ ബിജെപി അനുഭാവികളായ ചിലരുടെ പിന്തുണയോടെ സംഘടനയെ തന്റെ വഴിക്കാക്കാനും ഇവർ നീക്കം നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ മുത്തങ്ങ ദിനത്തിൽ എന്ത് സംഭവിക്കുമെന്ന് കണ്ട് അറിയേണ്ടതാണ്.



