- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടാപ്പകൽ വെട്ടിനുറുക്കുമെന്ന് ഭീഷണിയും പിന്നാലെ ഊര് വിലക്കും; കടുത്ത പീഡനങ്ങളിൽ മനസ്സ് തളർന്നപ്പോഴാണ് മകൾ ഫേസ്ബുക്കിൽ ലൈവ് വന്നത്; ഇതിന് പുറമെ പാർട്ടി ഗ്രാമമായ കരിന്തളത്ത് സി പി എം പ്രവർത്തകരിൽ നിന്ന് നേരിടുന്ന അക്രമങ്ങൾ വിവരിച്ച് സി.കെ സുകുമാരൻ
കാസർഗോഡ്: ബിജെപിയിൽ അംഗത്വം എടുത്തതിന് അച്ഛനെ പട്ടാപ്പകൽ വെട്ടിക്കൊല്ലുമെന്ന് സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയതിനെതിരെ പൊലീസിന്റെയും നാട്ടുകാരുടെയും സഹായം അഭ്യർത്ഥിച്ച് സമൂഹ മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്ത വിദ്യാർത്ഥിക്കും, കുടുംബത്തിനും ഊരുവിലക്ക്. സിപിഎം പ്രവർത്തകരിൽ നിന്ന് കടുത്ത ഭീഷണിയാണ് താനും കുടുംബവും നേരിടുന്നതെന്ന് സി.കെ സുകുമാരൻ കാസർഗോഡ് നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. താൻ മുമ്പ് സാമൂഹ്യ പ്രവർത്തകനായിരുന്നു. ഒരു പാർട്ടിയുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നില്ല. മുമ്പ് നക്‌സലേറ്റ് സംഘടനയായ സിപിഐ എംഎല്ലിന്റെ പ്രവർത്തകനായിരുന്നുവെങ്കിലും പിന്നീട് ഇതിൽ നിന്നെല്ലാം വിട്ടുനിന്നുകൊണ്ട് സാമൂഹ്യ പ്രവർത്തന രംഗത്ത് ശ്രദ്ധ പതിപ്പിക്കുകയായിരുന്നു. എന്നാൽ ബിജെപിയിൽ ചേർന്നതോടു കൂടി പല തരത്തിലുള്ള പീഡനങ്ങളാണ് അനുഭവിക്കേണ്ടി വരുന്നത്. ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിക്കുന്ന മകളെ സ്‌കൂളിലേക്ക് കൊണ്ടുവിടുകയും തിരിച്ചുവരുമ്പോൾ കൂട്ടി വീട്ടിൽ പോകുകയും ചെയ്യുന്നത് താനാണ്. സിപി
കാസർഗോഡ്: ബിജെപിയിൽ അംഗത്വം എടുത്തതിന് അച്ഛനെ പട്ടാപ്പകൽ വെട്ടിക്കൊല്ലുമെന്ന് സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയതിനെതിരെ പൊലീസിന്റെയും നാട്ടുകാരുടെയും സഹായം അഭ്യർത്ഥിച്ച് സമൂഹ മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്ത വിദ്യാർത്ഥിക്കും, കുടുംബത്തിനും ഊരുവിലക്ക്.
സിപിഎം പ്രവർത്തകരിൽ നിന്ന് കടുത്ത ഭീഷണിയാണ് താനും കുടുംബവും നേരിടുന്നതെന്ന് സി.കെ സുകുമാരൻ കാസർഗോഡ് നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. താൻ മുമ്പ് സാമൂഹ്യ പ്രവർത്തകനായിരുന്നു. ഒരു പാർട്ടിയുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നില്ല. മുമ്പ് നക്‌സലേറ്റ് സംഘടനയായ സിപിഐ എംഎല്ലിന്റെ പ്രവർത്തകനായിരുന്നുവെങ്കിലും പിന്നീട് ഇതിൽ നിന്നെല്ലാം വിട്ടുനിന്നുകൊണ്ട് സാമൂഹ്യ പ്രവർത്തന രംഗത്ത് ശ്രദ്ധ പതിപ്പിക്കുകയായിരുന്നു. എന്നാൽ ബിജെപിയിൽ ചേർന്നതോടു കൂടി പല തരത്തിലുള്ള പീഡനങ്ങളാണ് അനുഭവിക്കേണ്ടി വരുന്നത്.
ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിക്കുന്ന മകളെ സ്‌കൂളിലേക്ക് കൊണ്ടുവിടുകയും തിരിച്ചുവരുമ്പോൾ കൂട്ടി വീട്ടിൽ പോകുകയും ചെയ്യുന്നത് താനാണ്. സിപിഎം പ്രവർത്തകരുടെ ഭീഷണി കാരണം പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലാണുള്ളത്. പട്ടാപ്പകൽ കൊത്തിനുറുക്കുമെന്നാണ് ഇവരുടെ ഭീഷണി. മകളുടെ സാന്നിധ്യത്തിൽ വച്ചാണ് ഇത്തരത്തിലുള്ള ഭീഷണി മുഴക്കിയത്. ഇതോടെ തന്റെ ജീവനെ ഓർത്ത് മകൾ കടുത്ത ആശങ്കയിലാണ്. മാനസികമായി തളർന്ന മകൾ ഈ സാഹചര്യത്തിലാണ് സിപിഎം പ്രവർത്തകരുടെ ഭീഷണി സംബന്ധിച്ച് സംസാരിക്കുന്ന വീഡിയോ തയ്യാറാക്കി ഫേസ്‌ബുക്കിലിട്ടത്. ഇതിന് ശേഷം മകളെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിക്കുകയാണ് സിപിഎം സൈബർ ഗ്രൂപ്പുകൾ.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്ന പരിഗണന പോലും നൽകാതെ ആക്ഷേപഹാസ്യങ്ങൾ നിറച്ച ട്രോളുകൾ സിപിഎം ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിന് പുറമെ പാർട്ടി ഗ്രാമമായ കരിന്തളത്ത് തനിക്കും കുടുംബത്തിനും ഊരുവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സിപിഎം പ്രവർത്തകരിൽ തനിക്ക് സുഹൃത്തുക്കൾ ഏറെയുണ്ട്. എന്നാൽ ഇനിമുതൽ ആരും തന്റെ കുടുംബവുമായി ബന്ധം സ്ഥാപിക്കരുതെന്നാണ് അവർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. കടയിൽ നിന്നും സാധനങ്ങൾ തനിക്കും കുടുംബത്തിനും നൽകുന്നതിനും വിലക്കുണ്ട്. ഈ സമയത്ത് സിപിഎം പ്രവർത്തകർ വന്ന് ഭീഷണി മുഴക്കി തിരിച്ചുപോകുന്നു. താൻ നടന്നുപോകുമ്പോഴൊക്കെ വഴിയിൽ തടഞ്ഞുനിർത്തുകയും ബലമായി ചുമലിൽ കൈവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. പാർട്ടി ഗ്രാമത്തിലെ ഇത്തരത്തിലുള്ള ഉപദ്രവങ്ങൾ അസഹ്യമായതോടെ കാഞ്ഞങ്ങാട് ഡിവൈഎസ്‌പിക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയതായും സുകുമാരൻ പറഞ്ഞു.
സുകുമാരനെതിരായ നീക്കങ്ങൾക്ക് പിന്നിൽ സ്ഥലത്തെ പഞ്ചായത്ത് പ്രസിഡണ്ടിനും പങ്കുണ്ട്. സിപിഎം അതിക്രമങ്ങളെ ന്യായീകരിക്കുന്ന പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് തന്നെ ഇതിന് തെളിവാണ്. ഈ അവസ്ഥ തുടരാൻ ബിജെപി അനുവദിക്കില്ല. പരാതി നൽകിയിട്ട് ഒരു ദിവസം കഴിഞ്ഞിട്ടും പൊലീസ് കേസെടുക്കാത്തത് സിപിഎം നേതൃത്വത്തിന്റെ ഇടപെടൽ മൂലമാണ്. കുടുംബത്തിന് എല്ലാവിധ സംരക്ഷണവും ൽകുമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.ശ്രീകാന്ത് വ്യക്തമാക്കി.