- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികളുടെ രണ്ട് വർഷത്തെ വിസ നിരോധനം പിൻവലിച്ചിട്ടില്ല; പുറത്ത് വന്ന വാർത്തകൾ നിഷേധിച്ച് ഒമാൻ തൊഴിൽമന്ത്രാലയം
മസ്‌കത്ത്: കഴിഞ്ഞ ദിവസം പുറത്തുവന്ന രാജ്യത്തുനിന്ന് തൊഴിൽവിസ റദ്ദാക്കി മടങ്ങുന്നവർക്ക് ഏർപ്പെടുത്തിയ രണ്ടുവർഷത്തെ വിസാനിരോധനം പിൻവലിച്ചെന്ന വാർത്ത നിഷേധിച്ച് തൊഴിൽമന്ത്രാലയം രംഗത്തെത്തി. വിസാനിരോധനം നീക്കുന്നതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നാണ് തൊഴിൽമന്ത്രാലയത്തിന്റെ വിശദീകരണം. അതേസമയം, വിസാനിരോധനം പുന$പരിശോധി
മസ്‌കത്ത്: കഴിഞ്ഞ ദിവസം പുറത്തുവന്ന രാജ്യത്തുനിന്ന് തൊഴിൽവിസ റദ്ദാക്കി മടങ്ങുന്നവർക്ക് ഏർപ്പെടുത്തിയ രണ്ടുവർഷത്തെ വിസാനിരോധനം പിൻവലിച്ചെന്ന വാർത്ത നിഷേധിച്ച് തൊഴിൽമന്ത്രാലയം രംഗത്തെത്തി.
വിസാനിരോധനം നീക്കുന്നതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നാണ് തൊഴിൽമന്ത്രാലയത്തിന്റെ വിശദീകരണം. അതേസമയം, വിസാനിരോധനം പുന$പരിശോധിക്കണം എന്നാവശ്യപ്പെട്ട് ചില വകുപ്പുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും മന്ത്രാലയത്തിന് നിവേദനം ലഭിച്ചിട്ടുണ്ട്. ഇവയിൽ ഉചിതമായസമയത്ത് മന്ത്രാലയം തീരുമാനമെടുക്കും.തീരുമാനങ്ങളെടുത്താൽ അവ ഔദ്യോഗികമായി അറിയിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞവർഷം ജൂലൈ മുതലാണ് ഒമാനിൽ തൊഴിൽവിസ റദ്ദാക്കിപ്പോകുന്നവർക്ക് രണ്ടു വർഷത്തെ വിസാവിലക്ക് ഏർപ്പെടുത്തിയത്. തൊഴിൽവിപണിയിലെ അനാരോഗ്യകരമായ മത്സരം ഒഴിവാക്കാനായിരുന്നു നടപടി.
കരാർ കാലാവധി കഴിയുന്നതിനുമുമ്പ് ജോലി മാറുന്നതായും വലിയ കമ്പനികൾ ചെറിയ കമ്പനികളിലെ തൊഴിലാളികളെ വൻ തുക ശമ്പളം വാഗ്ദാനം ചെയ്ത് ചാക്കിടുന്നതായും വ്യാപക പരാതികൾ ഉയർന്നതാണ് വിസാനിരോധത്തിലേക്ക് വഴിവച്ചത്. ഇത് പ്രവാസികളുടെ തൊഴിൽമാറ്റത്തിന് വലിയ തിരിച്ചടിയായിരുന്നു. പരിചയസമ്പന്നരെ ലഭിക്കാൻ ബുദ്ധിമുട്ടുന്നതായി കമ്പനികൾ പരാതിപ്പെട്ടിരുന്നു. നിരോധത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധ തൊഴിലാളികൾ ഒമാനിൽനിന്നുള്ള തൊഴിൽവാഗ്ദാനം സ്വീകരിക്കാത്ത അവസ്ഥയുമുണ്ട്.