- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളിത്തർക്കം മൂലം 94കാരന്റെ ശവസംസ്‌കാരം ഏഴു ദിനം പിന്നിട്ടിട്ടും നടന്നില്ല ! കട്ടച്ചിറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ കൊണ്ടുവന്ന മൃതദ്ദേഹം റോഡരികിൽ വച്ചത് ഏഴര മണിക്കൂർ; കലക്ടർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ ശവസംസ്കാരത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം; പള്ളിയുടെ അധികാരത്തിനായി പോര് മുറുക്കി ഓർത്തഡോക്‌സ്-യാക്കോബായ സഭാ വിഭാഗങ്ങൾ
കറ്റാനം: ഓർത്തഡോക്‌സ്-യാക്കോബായ സഭാ വിഭാഗങ്ങൾ തമ്മിലുള്ള അധികാരത്തർക്കത്തിനിടെ 94 കാരന്റെ ശവസംസ്‌കാരം ഏഴു ദിവസമായും നടക്കുന്നില്ല. യാക്കോബായ സഭാ വിശ്വാസിയായ കട്ടച്ചിറ പള്ളിക്കലേത്ത് വർഗീസ് മാത്യുവിന്റെ (94) ശവസംസ്‌കാരമാണ് കഴിഞ്ഞ ഏഴ് ദിവസമായി അനിശ്ചിതത്വത്തിൽ നിൽക്കുന്നത്. കട്ടച്ചിറ സെന്റ് മേരീസ് പള്ളി അംഗമാണ് വർഗീസ്. പള്ളിയുടെ അധികാരത്തിന്മേൽ ഓർത്തഡോക്‌സ്-യാക്കോബായ സഭാ വിശ്വാസികൾ തമ്മിലുള്ള തർക്കം മുറുകിയിരിക്കേയാണ് ഓർത്തഡോക്‌സ് വിഭാഗം ശവസംസ്‌കാരം നടത്താൻ അനുവദിക്കാതിരിക്കുന്നത്. ഒടുവിൽ മൃതദ്ദേഹം സംസ്‌കരിക്കുന്നതിനായി സഭാ വിഭാഗങ്ങൾ തമ്മിൽ രമ്യതയിലെത്താൻ കലക്ടർ വെള്ളിയാഴ്‌ച്ച സമാവായ ചർച്ച വിളിച്ച് ചേർത്തിരുന്നു. എന്നാൽ ഇത് പരാജയപ്പെടുകയാണുണ്ടായത്. തങ്ങളുടെ നിലപാടിൽ നിന്നും മാറാൻ ഇരു സഭകളും തയാറായില്ല. 1976 മുതലാണ് കട്ടച്ചിറ സെന്റ് മേരീസ് പള്ളിയുടെ പേരിൽ യാക്കോബായ- ഓർത്തഡോക്‌സ് സഭാ വിഭാഗങ്ങൾ തമ്മിൽ തർക്കം ആരംഭിച്ചത്. എന്നാൽ ഓർത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി കഴിഞ്ഞ ഓഗസ്റ്റ് 28-ന് സുപ്രീം
കറ്റാനം: ഓർത്തഡോക്‌സ്-യാക്കോബായ സഭാ വിഭാഗങ്ങൾ തമ്മിലുള്ള അധികാരത്തർക്കത്തിനിടെ 94 കാരന്റെ ശവസംസ്‌കാരം ഏഴു ദിവസമായും നടക്കുന്നില്ല. യാക്കോബായ സഭാ വിശ്വാസിയായ കട്ടച്ചിറ പള്ളിക്കലേത്ത് വർഗീസ് മാത്യുവിന്റെ (94) ശവസംസ്‌കാരമാണ് കഴിഞ്ഞ ഏഴ് ദിവസമായി അനിശ്ചിതത്വത്തിൽ നിൽക്കുന്നത്. കട്ടച്ചിറ സെന്റ് മേരീസ് പള്ളി അംഗമാണ് വർഗീസ്.
പള്ളിയുടെ അധികാരത്തിന്മേൽ ഓർത്തഡോക്‌സ്-യാക്കോബായ സഭാ വിശ്വാസികൾ തമ്മിലുള്ള തർക്കം മുറുകിയിരിക്കേയാണ് ഓർത്തഡോക്‌സ് വിഭാഗം ശവസംസ്‌കാരം നടത്താൻ അനുവദിക്കാതിരിക്കുന്നത്. ഒടുവിൽ മൃതദ്ദേഹം സംസ്‌കരിക്കുന്നതിനായി സഭാ വിഭാഗങ്ങൾ തമ്മിൽ രമ്യതയിലെത്താൻ കലക്ടർ വെള്ളിയാഴ്‌ച്ച സമാവായ ചർച്ച വിളിച്ച് ചേർത്തിരുന്നു. എന്നാൽ ഇത് പരാജയപ്പെടുകയാണുണ്ടായത്. തങ്ങളുടെ നിലപാടിൽ നിന്നും മാറാൻ ഇരു സഭകളും തയാറായില്ല.
1976 മുതലാണ് കട്ടച്ചിറ സെന്റ് മേരീസ് പള്ളിയുടെ പേരിൽ യാക്കോബായ- ഓർത്തഡോക്‌സ് സഭാ വിഭാഗങ്ങൾ തമ്മിൽ തർക്കം ആരംഭിച്ചത്. എന്നാൽ ഓർത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി കഴിഞ്ഞ ഓഗസ്റ്റ് 28-ന് സുപ്രീം കോടതി വിധി വന്നിരുന്നു. ഇതിന് പിന്നാലെ പള്ളിക്ക് പൊലീസ് സംരക്ഷണവും ഏർപ്പെടുത്തി. രണ്ട് സഭകളിലും വിശ്വസിക്കുന്നവരുടേയും ശവസംസ്‌കാരം പള്ളി സെമിത്തേരിയിൽ തന്നെ നടത്താൻ ധാരണയുണ്ടായിരുന്നു.
വൈദികരൊഴികെ മരിച്ചയാളിന്റെ ബന്ധുക്കൾ മാത്രമേ സെമിത്തേരിയിൽ പ്രവേശിക്കാവൂ എന്നതായിരുന്നു വ്യവസ്ഥ. എന്നാൽ, ഇപ്പോൾ മരിച്ചയാളിന്റെ ചെറുമകൻ വൈദികനായതിനാൽ വൈദിക വേഷത്തിൽ പ്രവേശിപ്പിക്കണമെന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആവശ്യം. ഇത് അംഗീകരിക്കാൻ ഓർത്തഡോക്‌സ് വിഭാഗം തയ്യാറായില്ല.
വ്യാഴാഴ്ച കട്ടച്ചിറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്‌കാരത്തിന് കൊണ്ടുവന്ന മൃതദേഹം ഏഴരമണിക്കൂർ കെ.പി.റോഡരികിൽ വച്ചശേഷം സംസ്‌കരിക്കാനാവാതെ തിരികെ കൊണ്ടുപോവുകയായിരുന്നു. വെള്ളിയാഴ്ച കളക്ടർ വിളിച്ചുചേർത്ത ചർച്ച പരാജയപ്പെട്ടതോടെ പൊലീസ് നിയമനടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ്.
സഭാ തർക്കം : പൗരസ്ത്യ സഭകൾ ഇടപെടുമെന്ന് പറഞ്ഞിട്ടും നടന്നില്ല
ഓർത്തഡോക്‌സ്‌യാക്കോബായ സഭാതർക്ക പരിഹാരത്തിനു പൗരസ്ത്യ ഓർത്തഡോക്‌സ് സഭകൾ ഇടപെടുന്നുവെന്ന് ആദ്യം വാർത്തകൾ വന്നിട്ടും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. സമാധാന ശ്രമങ്ങളുമായി സഭാ നേതൃത്വങ്ങൾ സഹകരിച്ചാൽ ഇരു സഭകളിൽനിന്നും മൂന്നു പേർ ഉൾപ്പെടുന്ന മെത്രാപ്പൊലീത്തമാരുടെ സംഘം അടുത്ത നവംബറിൽ കെയ്‌റോയിൽ കോപ്റ്റിക് സഭാ ആസ്ഥാനത്തു ചർച്ച നടത്തുമെന്നാണ് ഈ വർഷം ജൂണിൽ അറിയിച്ചിരുന്നത്.
ചർച്ചയ്ക്കുള്ള ക്ഷണം അയയ്ക്കുമെന്നും അറിയിച്ചിരുന്നു. ലബനനിൽ സിറിയൻ ഓർത്തഡോക്‌സ് സഭയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെയും ദേവാലയത്തിന്റെയും കൂദാശവേളയിലാണു പൗരസ്ത്യ ഓർത്തഡോക്‌സ് സഭകളിൽ ഉൾപ്പെട്ട അർമേനിയൻ കാതോലിക്കാ ആരാം രണ്ടാമൻ, കോപ്റ്റിക് സഭാ തലവൻ പോപ് തേവോദോറസ് രണ്ടാമൻ, സിറിയൻ ഓർത്തഡോക്‌സ് സഭാ തലവൻ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ എന്നിവർ ചർച്ചയ്ക്കുള്ള നിർദ്ദേശം മുന്നോട്ടുവച്ചത്.
ആഗോളതലത്തിൽ സിറിയൻ ഓർത്തഡോക്‌സ് സഭയുടെ ഭാഗമാണ് യാക്കോബായ സഭ. മലങ്കര ഓർത്തഡോക്‌സ് സഭയും പൗരസ്ത്യ ഓർത്തഡോക്‌സ് സഭകളിൽ ഒന്നാണ്. വർഷങ്ങൾക്കു മുൻപ് അർമീനിയൻ കാതോലിക്കാ മലങ്കര ഓർത്തഡോക്‌സ് സഭയിൽ സന്ദർശനം നടത്തിയിട്ടുണ്ട്. കെയ്‌റോയിൽ സൈഫോ കൂട്ടക്കുരുതിയുടെ ജൂബിലിയിൽ മറ്റു പൗരസ്ത്യ ക്രൈസ്തവ സഭകൾക്കൊപ്പം ഓർത്തഡോക്‌സ് സഭാ നേതൃത്വവും പങ്കെടുത്തിരുന്നു.