- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നെ കോൺഗ്രസ് അനുകൂലി എന്ന് വിളിച്ചാൽ ചിലരെ ബിജെപി അനുകൂലികളെന്ന് തിരിച്ചുവിളിക്കേണ്ടി വരും; എന്റെ നിലപാടുകൾ ഇന്ത്യക്കും ജനങ്ങൾക്കും ഒപ്പമാണ്: ബിനോയ് കോടിയേരിക്ക് എതിരായി പിബിക്ക് ലഭിച്ച പരാതി ചോർന്നതിന് പിന്നാലെ അഭിമുഖത്തിൽ ആഞ്ഞടിച്ച് യെച്ചൂരി വീണ്ടും; കേരള ഘടകത്തോടുള്ള സിപിഎം ജനറൽ സെക്രട്ടറിയുടെ കലിപ്പ് പുതിയ തലത്തിലേക്ക്
ന്യൂഡൽഹി: കോൺഗ്രസ്സുമായി തിരഞ്ഞെടുപ്പിൽ സഖ്യമാവാമെന്ന തന്റെ നിലപാട് തള്ളുകയും ഇതിനായി പ്രകാശ് കാരാട്ടിനൊപ്പം കേരള ഘടകം നിലയുറപ്പിക്കുകയും ചെയ്തതിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ബംഗാൾ ഘടകവും കേരളത്തിന് എതിരെ ശക്തമായി നീങ്ങുന്ന സൂചനകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സിപിഎം കേന്ദ്രകമ്മിറ്റിൽ തന്റെ നിലപാട് തോറ്റതിന് പിന്നാലെ കേരള സർക്കാരിനേക്കാൾ മികച്ച പ്രകടനമാണ് ത്രിപുരയിൽ മാണിക് സർക്കാർ കാഴ്ചവയ്ക്കുന്നതെന്ന് പറഞ്ഞാണ് പിണറായിക്കെതിരെ യെച്ചൂരി ആദ്യ ഒളിയമ്പെയ്തത്. തന്റെ നിലപാടുകൾക്ക് എതിരായ നീക്കത്തിന് ചുക്കാൻ പിടിച്ചത് കേരള മുഖ്യൻതന്നെയെന്ന മട്ടിലായിരുന്നു യെച്ചൂരിയുടെ ഈ പ്രതികരണമെന്നാണ് വിലയിരുത്തലുകൾ ഉയർന്നത്. ഇതിന് പിന്നാലെ സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഇംപീച്ച് ചെയ്യണമെന്ന വാദമാണ് പിന്നീട് കാരാട്ട് ഉയർത്തിയത്. തനിക്ക് എതിരായ ലാവ്‌ലിൻ കേസ് സൂപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നതിനിടെ കരുതലോടെ പിണറായി നീങ്ങുമ്പോഴാണ് ഇത്തരമൊരു പരാമർശം ഉണ്ടായത്. മറ്റൊരു രാഷ്ട്രീയ നേതാവും ആവശ്യപ്പെ
ന്യൂഡൽഹി: കോൺഗ്രസ്സുമായി തിരഞ്ഞെടുപ്പിൽ സഖ്യമാവാമെന്ന തന്റെ നിലപാട് തള്ളുകയും ഇതിനായി പ്രകാശ് കാരാട്ടിനൊപ്പം കേരള ഘടകം നിലയുറപ്പിക്കുകയും ചെയ്തതിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ബംഗാൾ ഘടകവും കേരളത്തിന് എതിരെ ശക്തമായി നീങ്ങുന്ന സൂചനകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
സിപിഎം കേന്ദ്രകമ്മിറ്റിൽ തന്റെ നിലപാട് തോറ്റതിന് പിന്നാലെ കേരള സർക്കാരിനേക്കാൾ മികച്ച പ്രകടനമാണ് ത്രിപുരയിൽ മാണിക് സർക്കാർ കാഴ്ചവയ്ക്കുന്നതെന്ന് പറഞ്ഞാണ് പിണറായിക്കെതിരെ യെച്ചൂരി ആദ്യ ഒളിയമ്പെയ്തത്. തന്റെ നിലപാടുകൾക്ക് എതിരായ നീക്കത്തിന് ചുക്കാൻ പിടിച്ചത് കേരള മുഖ്യൻതന്നെയെന്ന മട്ടിലായിരുന്നു യെച്ചൂരിയുടെ ഈ പ്രതികരണമെന്നാണ് വിലയിരുത്തലുകൾ ഉയർന്നത്.
ഇതിന് പിന്നാലെ സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഇംപീച്ച് ചെയ്യണമെന്ന വാദമാണ് പിന്നീട് കാരാട്ട് ഉയർത്തിയത്. തനിക്ക് എതിരായ ലാവ്‌ലിൻ കേസ് സൂപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നതിനിടെ കരുതലോടെ പിണറായി നീങ്ങുമ്പോഴാണ് ഇത്തരമൊരു പരാമർശം ഉണ്ടായത്.
മറ്റൊരു രാഷ്ട്രീയ നേതാവും ആവശ്യപ്പെടാത്ത ഇംപീച്ച്‌മെന്റ് ആവശ്യം സിപിഎം ജനറൽ സെക്രട്ടറി തന്നെ ഉന്നയിക്കുമ്പോൾ അത് പിണറായിക്ക് പ്രതികൂലമായേക്കുമെന്ന ചർച്ചകളും അതോടെ ഉണ്ടായി. ഇതിനും പിന്നാലെയാണ് ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ യുഎഇയിലെ സാന്പത്തിക തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. സിപിഎം കേന്ദ്ര നേതൃത്വത്തിലെ ഭിന്നതയുടെ തുടർച്ചയാണിതെന്ന വിലയിരുത്തലാണ് ഇതോടെ പുറത്തുവന്നത്.
പ്രത്യേകിച്ച് നിലവിൽ ബിനോയിയുടെ പേരിൽ കേസില്ലെങ്കിലും പോളിറ്റ് ബ്യൂറോയ്ക്ക് മുന്നിലെത്തിയ പരാതി മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് ആരെന്നും എന്തിനെന്നുമുള്ള ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. പ്രത്യേകിച്ചും ദേശീയ മാധ്യമങ്ങൾക്കല്ല, മറിച്ച് കേരളത്തിൽ നിന്നുള്ള പ്രമുഖ പത്രമായ മനോരമയാണ് ഇത്തരമൊരു വാർത്ത പുറത്തുവിടുന്നത് എന്നതും ശ്രദ്ധേയമാണ്. ഏതായാലും വാർത്ത വിവാദം സൃഷ്ടിച്ചതോടെ വലിയ പ്രതിരോധത്തിലായിരിക്കുകയാണ് കേരളത്തിലെ സിപിഎം നേതൃത്വം.
പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന് എതിരെ തന്നെ ഇത്തരമൊരു ആരോപണം വന്നതോടെ കേരളത്തിലെ സിപിഎം മുൻ നിരനേതാക്കളുടെ മക്കളുടെ ബിസിനസ് താൽപര്യങ്ങളും പലരുടേയും വൻകിട വ്യവസായികളുമായുള്ള ബന്ധവുമെല്ലാം ചർച്ചയാവുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അലയൊലി തീർക്കുന്ന തരത്തിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്.
ഇക്കഴിഞ്ഞ കേന്ദ്രകമ്മിറ്റി കഴിഞ്ഞതിന് പിന്നാലെ കോൺഗ്രസ് ബന്ധം ആവാമെന്ന് അഭിപ്രായപ്പെട്ട യെച്ചൂരിയെ കോൺഗ്രസ് അനുകൂലിയെന്ന് മുദ്രകുത്താനും ശ്രമം നടന്നിരുന്നു. പാർട്ടിയിലെ ഒരു വിഭാഗം തന്നെയാണ് ഇത്തരമൊരു പ്രചരണം നടത്തിവിട്ടത്. എന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് വ്യക്തമാക്കി ഇന്ന് യെച്ചൂരി പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യൻ എക്സ്‌പ്രസ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ.
ഹൈദരാബാദിൽ നടക്കുന്ന 22-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തെച്ചൊല്ലി കേന്ദ്ര കമ്മിറ്റിയിൽ ഉണ്ടായ ഭിന്നത ഇനിയുള്ള ദിവസങ്ങളിൽ വീണ്ടും കനക്കുമെന്നും പാർട്ടിയിൽ രണ്ടു ചേരി രൂപപ്പെടുന്നുവെന്നും വ്യക്തമാക്കുന്നതാണ് യെച്ചൂരിയുടെ ഇതുവരെയുള്ള പ്രതികരണങ്ങളും ഇന്ന് അഭിമുഖത്തിൽ വ്യക്തമാക്കുന്ന കാര്യങ്ങളും.
''എന്നെ കോൺഗ്രസ് അനുകൂലി എന്നു വിളിച്ചാൽ, മറ്റു ചിലരെ ബിജെപി അനുകൂലികൾ എന്നു തിരിച്ചു വിളിക്കേണ്ടിവരും. ഞാൻ കോൺഗ്രസ് അനുകൂലിയോ ബിജെപി അനുകൂലിയോ അല്ല. എന്റെ നിലപാടുകൾ ഇന്ത്യക്കും ജനങ്ങൾക്കും ഒപ്പമാണ്. ഉൾപ്പാർട്ടി ജനാധിപത്യം ഏറ്റവും നന്നായി നിലനിൽക്കുന്ന പാർട്ടിയാണ് സിപിഎം. പാർട്ടിക്കുള്ളിൽ എല്ലാക്കാലത്തും ഭിന്ന അഭിപ്രായങ്ങളുണ്ടായിട്ടുണ്ട്.
ബിജെപിയെയും അവരുടെ വർഗീയ അജൻഡയെയും പരാജയപ്പെടുത്തുക എന്നതാണ് ഈ അജൻഡ. അക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഈ വിഷയത്തിൽ രണ്ടഭിപ്രായങ്ങൾ ഉയർന്നുവന്നിരുന്നു. അതിൽ ഭൂരിപക്ഷ പിന്തുണയുള്ള അഭിപ്രായമാണ് ഏപ്രിലിൽ ഹൈദരാബാദിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ മുന്നിലെത്തുക.''-യെച്ചൂരി അഭിമുഖത്തിൽ പറയുന്നു.
കോൺഗ്രസുമായി നീക്കുപോക്ക് ഉണ്ടാക്കാമെന്ന യെച്ചൂരി മുന്നോട്ടുവച്ച ധാരണ വോട്ടിനിട്ടു തള്ളിയ പശ്ചാത്തലത്തിൽ രാജിസന്നദ്ധത അറിയിച്ചിരുന്നോ എന്ന ചോദ്യത്തിന് അങ്ങനെയൊരു സാഹചര്യമില്ലെന്നാണ് പിബി ഏകകണ്ഠമായി അറിയിച്ചതെന്നായിരുന്നു യെച്ചൂരിയുടെ മറുപടി. ത്രിപുര തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തിൽ താൻ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരേണ്ടതുണ്ടെന്നും പിബി നിലപാടെടുത്തു. പിബിയിൽ ഉന്നയിച്ച അതേ വിഷയങ്ങൾ കേന്ദ്ര കമ്മിറ്റിയിലും താൻ ആവർത്തിച്ചിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്ത് താൻ തുടരണമെന്ന കാര്യത്തിൽ കേന്ദ്ര കമ്മിറ്റിക്കും ഏകകണ്ഠമായ അഭിപ്രായമാണുണ്ടായിരുന്നത്. അതുകൊണ്ടാണ് അന്ന് കൊൽക്കത്തയിൽ നടത്തിയ പത്രസമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റിയുടെയും പിബിയുടെയും ആവശ്യപ്രകാരമാണ് ഞാനിവിടെ ഇരിക്കുന്നതെന്ന് വ്യക്തമായി പറഞ്ഞത്. - യെച്ചൂരി വ്യക്തമാക്കുന്നു.
ഭിന്ന അഭിപ്രായങ്ങളുടെ പിന്നിലെ വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടോ എന്ന ചോദ്യത്തിന്, എനിക്ക് എന്റെ കാര്യം മാത്രമേ പറയാൻ കഴിയൂ എന്നും ഇതൊന്നും വ്യക്തിപരമായ പ്രശ്‌നങ്ങളല്ലെന്നും നയപരമായ തീരുമാനങ്ങളുടെ പേരിലുള്ള ഭിന്നതയാണെന്നുമാണ് യെച്ചൂരി വ്യക്തമാക്കിയത്.
കേന്ദ്ര കമ്മിറ്റിയിൽ നടന്ന വോട്ടെടുപ്പിനു ശേഷം ജനറൽ സെക്രട്ടറി താഴോട്ടുപോയോ എന്ന ചോദ്യത്തിന്, താൻ എന്തായിരുന്നോ അതുതന്നെയാണ് ഇപ്പോഴും, അതേ സ്ഥാനത്തു തന്നെയുണ്ട്. താഴോട്ടു പോകുകയോ പുറത്താകുകയോ ചെയ്തിട്ടില്ലെന്നായിരുന്നു മറുപടി. കരട് രാഷ്ട്രീയ പ്രമേയത്തിന്മേൽ കേന്ദ്ര കമ്മിറ്റി അംഗീകരിച്ച ഭേദഗതി പാർട്ടി സ്വീകരിക്കുന്ന കാര്യത്തിൽ പാർട്ടി കോൺഗ്രസ് തീരുമാനമെടുക്കുമെന്ന് യെച്ചൂരി മറുപടി നൽകി. ഇതോടെ വരും ദിവസങ്ങളിൽ പാർട്ടിക്കുള്ളിൽ വിഷയം വലിയ ചർച്ചയാകുമെന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.



