ചണ്ഡീഗഢ്: ഹരിയാനയിൽ പതിനഞ്ചുവയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പങ്കുണ്ടെന്ന് കരുതുന്ന പന്ത്രണ്ടാം ക്ലാസ്സുകാരനെ മരിച്ചനിലയിൽ കണ്ടെത്തി. ജ്യോതിസറിലെ ഭാസ്‌കര കാനാലിനടുത്ത് അഴുകിയ നിലയിലാണ് ആൺകുട്ടിയുടെ മൃതദ്ദേഹം കണ്ടെത്തിയത്.

തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്ന മൃതദ്ദേഹത്തിൽ വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. കുട്ടിയുടെ ശരീരത്തിലുള്ള ടാറ്റു കണ്ടാണ് വീട്ടുകാർ മരിച്ചത് കുട്ടിയാണെന്ന് സ്ഥിതീകരിച്ചത്. ശനിയാഴ്ചയാണ് കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ പതിനഞ്ചുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. കുരുക്ഷേത്ര സ്വദേശിനിയാണ് പെൺകുട്ടി.

സ്വരകാര്യ ഭാഗങ്ങൾ മുറിഞ്ഞും, ശരീരത്തിൽ 19 ഓളം മുറിവുകളോടെയുമാണ് പെൺകുട്ടിയുടെ ശരീരം കണ്ടെത്തിയത്. കൂട്ട ബലാത്സംഗത്തിനു ഇരയായതായായിരുന്നു പ്രാധമിക നിഗമനം. എന്തോ വസ്തു ഉപയോഗിച്ചു പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽപ്പിച്ചിരുന്നതായും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ ശ്വാസ കോശം, കരൾ തുടങ്ങിയവ തകർന്ന നിലയിലായിരുന്നു.

കാണാതാകുന്നതിനു മുൻപ് പെൺകുട്ടിയെ സ്‌കൂൾ വിദ്യാർത്ഥിയോടൊപ്പം കണ്ടാതായാണ് വിവരം. പെൺകുട്ടിയെ കാണാനില്ലെന്നു വീട്ടുകാർ പൊലീസിനു കൊടുത്ത പരാതിയിലും സ്‌കൂൾ വിദ്യാർത്ഥിയെക്കുറിച്ചു പ്രതിപാദിച്ചിരുന്നു. പരാതിയെത്തുടർന്ന് കുട്ടിയെ പൊലീസ് തിരയുകയായിരുന്നു.

മരിച്ച് മൂന്നോ നാലോ ദിവസം കഴിഞ്ഞ ശേഷമാണ് മൃതദ്ദേഹം പൊലീസ് കണ്ടെത്തിയത്. ബാഹ്യമാമയി മുറിവുകളൊന്നും കണ്ടെത്തിയില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ടിനു ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ. ഹരിയാനയിൽ തുടർച്ചയായി പെൺകുട്ടികളുടെ പീഡനവും മരണവും നടക്കുന്നത് അവരുടെ സംരക്ഷണത്തെക്കുറിച്ച് കൂടുതൽ വ്യഗ്രരാക്കുകയാണ്. റേപ്പ കേസുകൾക്ക് കൂടുതൽ പ്രാധാന്യം നൽകാനാണ് പൊലീസ് തീരുമാനം.