റിയാദ്: സൗദിയുടെ വിവിധ മേഖലകളിൽ ഇന്നലെ ഉച്ചമുതൽ വീശാൻ തുടങ്ങിയ ശക്തായ പൊടിക്കാറ്റിൽ ജനജീവിതം ദുസ്സഹമായി. പൊടി ക്കാറ്റിനെ തുടർന്ന് ചിലയിടങ്ങളിൽ റോഡ് ഗതാഗതം സതംഭിച്ചു. ഇന്നലെ ഉച്ചയോടെയാണ് പൊടിക്കാറ്റടിക്കാൻ തുടങ്ങിയത്. ശക്തമായ പൊടിക്കാറ്റ് ഉണ്ടാവുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.

മണൽക്കാറ്റിനെ തുടർന്ന് റിയാദിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കിങ് സൗദി യൂണിവേഴ്‌സിറ്റിയുടെ അൽ മുസാഹിമിയ ക്യാംപസിനും അവധി നൽകിയിട്ടുണ്ട്. മേഖലയിലെ വിമാന ഗതാഗതവും തടസപ്പെട്ടു. നഗരവാസികളോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ത്വാഇഫ്-റിയാദ് റോഡിലും ഇന്നലെ ശക്തമായ പൊടിക്കാറ്റുണ്ടായി. മുന്നറിയിപ്പിനെ തുടർന്ന് സിവിൽ ഡിഫൻസ്, ട്രാഫിക്, ആരോഗ്യ മന്ത്രാലയം തുടങ്ങിയ വകുപ്പുകൾ കരുതൽ നടപടി സ്വീകരിച്ചിരുന്നു. റിയാദിലെ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങൾ പൊടിക്കാറ്റ് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളുമായെത്തുന്നവരെ ചികിൽസിക്കുന്നതിനു തയ്യാറെടുപ്പ് നടത്തിയിരുന്നു.

ദുഃഖ വെള്ളിയാഴ്ച പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ