നുഷ്യവിസർജ്യമുൾപ്പെടെ മാലിന്യങ്ങളുടെ സംസ്‌കരണ കേന്ദ്രങ്ങളാണ് പല റെയിൽവേ സ്റ്റേഷനുകളും. റെയിൽവേ സ്റ്റേഷനുകൾക്ക് സമീപം താമസിക്കുന്നവരുടെ ജീവിതം നരകതുല്യവും. ഇതിനൊരു പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്.

റെയിൽവേ സ്‌റ്റേഷനുകളുടെ പരിസരം മാലിന്യമുക്തമാക്കുന്നതിന് വിപുലമായ മാർഗനിർദ്ദേശങ്ങളാണ് ബോർഡ് മുന്നോട്ടുവച്ചിട്ടുള്ളത്. കഴിഞ്ഞ അഞ്ചുവർഷമായി ഇന്ത്യയിലെ റെയിൽവേ സ്‌റ്റേഷനുകളിൽ ബോർഡ് നടത്തിയ പഠനത്തിന്റെ ഭാഗമായാണ് ഈ മാർഗനിർദ്ദേശങ്ങൾ.

റെയിൽവേസ്റ്റേഷനുകൾക്ക് സമീപം താമസിക്കുന്നവരിൽനിന്ന് ഒട്ടേറെ പരാതികൾ ലഭിച്ചതോടെയാണ് ഇത്തരമൊരു പഠനം നടത്താൻ മലിനീകരണ നിയന്ത്രണ ബോർഡ് തയ്യാറായത്. ചരക്കുനീക്കത്തെത്തുടർന്നുണ്ടാകുന്ന മലിനീകരണവും മറ്റുമാലിന്യങ്ങളുമാണ് ജനജീവിതം പോലും ദുസ്സഹമാക്കുന്നതെന്ന് മലിനീകരണ നിയന്ത്രണ ബോർഡിലെ ശാസ്ത്രജ്ഞ അഞ്ജന കുമാരി പറഞ്ഞു.

ജലമലിനീകരണവും വായുമലിനീകരണവും ശബ്ദ മലിനീകരണവുമുൾപ്പെടെ ജനജീവിതത്തെ ബാധിക്കുന്ന എല്ലാത്തരം പ്രശ്‌നങ്ങളും നീക്കം ചെയ്യാൻ സഹായിക്കുന്ന മാർഗനിർദ്ദേശങ്ങളാണ് ബോർഡ് തയ്യാറാക്കിയിട്ടുള്ളത്. ചരക്കുകൾ കയറ്റിറക്കുനടത്തുന്ന സൈഡിങ്‌സുകൾ മലിനീകരണത്തിന്റെ പ്രധാന കേന്ദ്രങ്ങളാണെന്ന് ബോർഡ് കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യയിൽ 859 ചരക്ക് കയറ്റിറക്കു കേന്ദ്രങ്ങളാണ് റെയിൽവേ സ്‌റ്റേഷനുകളോട് ചേർന്നുള്ളത്. ഇവിടെയൊന്നും മലിനീകരണ നിയന്ത്രണത്തിന് യാതൊരു സംവിധാനങ്ങളി ഏർ്‌പെടുത്തിയിട്ടില്ലെന്ന് റെയിൽവേ തന്നെ സമ്മതിക്കുന്നു. പ്രതിവർഷം റെയിൽവേയിലൂടെ കയറ്റിറക്ക് നടക്കുന്നത് 9700 ലക്ഷം ടൺ ചരക്കാണ്. 5000-ത്തോളം ഗുഡ്‌സ് ട്രെയിനുകൾ പ്രതിദിനം സർവീസ് നടത്തുന്നുമുണ്ട്.