തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പുനർനിയമനത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനെതിരായ ഹർജി ലോകായുക്ത തള്ളി. രമേശ് ചെന്നിത്തല നൽകിയ ഹർജിയാണ് ലോകായുക്ത തള്ളിക്കളഞ്ഞത്. മന്ത്രി അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്ന്‌ന ലോകായുക്ത വിധിയിൽ പറഞ്ഞു. മന്ത്രി സർവകലാശാലക്ക് അന്യയല്ല. സർവകലാശാലയ്ക്ക് നൽകിയത് ഒരു നിർദേശമാണ്. അത് ഗവർണർ അംഗീകരിക്കുകയാണ് ഉണ്ടായതെന്നും യാതൊരു സ്വജനപക്ഷപാതവും നടത്തിയിട്ടില്ലെന്നും ലോകായുക്ത വിധിയിൽ വ്യക്തമാക്കി. പ്രോ ചാൻസൽ എന്ന നിലയിൽ നിർദേശങ്ങൾ മന്ത്രി മുന്നോട്ടുവെക്കുകയാണ് ഉണ്ടായതെന്നും വിധിയിൽ പറയുന്നത്.

ചാൻസലറായ ഗവർണർക്ക് വേണമെങ്കിൽ മന്ത്രിയുടെ നിർദ്ദേശം തള്ളാമായിരുന്നു. മന്ത്രി എന്ന നിലയിൽ പക്ഷപാതപരമായി പെരുമാറിയിട്ടില്ല. തെറ്റായവഴി സ്വീകരിച്ചുവെന്നതിന് വ്യക്തയില്ലെന്നും ലോകായുക്ത കൂട്ടിച്ചേർത്തു. ലോകായുക്തയുടെ വിധി പ്രതിപക്ഷ നീക്കത്തിനുള്ള തിരിച്ചടിയാണ്. കണ്ണൂർ വിസിയായുള്ള പ്രഫ.ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിൽ ഗവർണർക്ക് മന്ത്രി ബിന്ദു കത്തെഴുതിയത് അധികാരദുർവിനിയോഗമെന്ന് ആരോപിച്ച് രമേശ് ചെന്നിത്തലയാണ് പരാതി നൽകിയത്.

കഴിഞ്ഞ ദിവസം നടന്ന വിശദമായ വാദത്തിൽ മന്ത്രിക്ക് അനുകൂലമായിരുന്നു ലോകായുക്തയുടെ നിരീക്ഷണങ്ങൾ. മന്ത്രിയുടെ കത്ത് ശുപാർശയല്ലെന്നും നിർദേശമാണെന്നും നിരീക്ഷിച്ച ലോകായുക്ത ഗവർണർക്ക് അത് തള്ളുകയോ കൊള്ളുകയോ ചെയ്യാമായിരുന്നെന്നും പറഞ്ഞു. മാത്രവുമല്ല, ലോകായുക്തയുടെ പരിധിയിൽ ചാൻസലറോ പ്രോ ചാൻസലറോ വരില്ല, കത്ത് ഇടപാട് ഇരുകൂട്ടരും സമ്മതിക്കുന്നതിനാൽ അന്വേഷണത്തിന്റെ പ്രസക്തിയെന്തെന്നും ജസ്റ്റിസ് സിറിയക് ജോസഫ് ചോദിച്ചിരുന്നു.

വിസി നിയമനത്തിൽ പേര് നിർദേശിക്കാൻ മന്ത്രിയോട് ആവശ്യപ്പെട്ടത് ഗവർണറാണെന്ന് തെളിയിക്കുന്ന കത്തും സർക്കാർ വാദത്തിനിടെ ഹാജരാക്കി. മന്ത്രിക്കെതിരായ ഹർജിയുടെയും ഗവർണറുടെ പരസ്യനിലപാടിന്റെയും മുനയൊടിക്കുന്നതാണ് ഈ തെളിവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വിധി പറഞ്ഞതും. എന്നാൽ വാദത്തിനിടെ സർക്കാർ ലോകായുക്തയെ അറിയിച്ചത് ഇത്തരമൊരു നിർദ്ദേശമുണ്ടായത് ഗവർണറുടെ ആവശ്യ പ്രകാരമാണ് എന്നതാണ്. എന്നാൽ കഴിഞ്ഞ ദിവസം ഇതിൽ ഗവർണറുടെ ഭാഗത്ത് നിന്നും വിശദീകരണ കുറിപ്പ് ഉണ്ടായി.

എ.ജിയുടെ ഭാഗത്ത് നിന്നുണ്ടായ നിയമോപദേശ പ്രകാരമാണ് ഇത്തരമൊരു നടപടി ഉണ്ടായത്. ഇതിനെ മുഖ്യമന്ത്രിയുടെ ഓഫീസും കൂടാതെ ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഇടപെട്ടിട്ടാണ് ഇത്തരമൊരു നിർദ്ദേശത്തിലേക്ക് എത്തിയതെന്നാണ് ഗവർണറുടെ വിശദീകരണം. ചെങ്ങന്നൂർ എംഎ‍ൽഎയായിരുന്ന കെ.കെ.രാമചന്ദ്രൻ നായരുടെ കുടുംബത്തിനും ജോലിക്കിടെ അപകടത്തിൽ മരിച്ച കോടിയേരി ബാലകൃഷ്ണന്റെ ഗൺമാന്റെ കുടുംബത്തിനും ഉൾപ്പെടെ ദുരിതാശ്വാസനിധിയിൽ നിന്ന് പണം അനുവദിച്ചത് ചടങ്ങൾ മറികടന്നെന്നാണ് മുഖ്യമന്ത്രിക്കെതിരായ ഹർജി. ഇതിലു വാദങ്ങൾ നടക്കും.