- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശുചിത്വ ഭാരതത്തിന് വിതുരയിൽ നിന്നും രണ്ട് പാഠങ്ങൾ
നാടിന്റെവികസനത്തോളം പ്രധാനമാണ്ശുചിത്വമുള്ളചുറ്റുപാടും, പരിസരത്തെ മലിനീകരിക്കാൻ അനുവദിക്കപ്പെടാത്ത മനസ്സും. വൃത്തിയുള്ള വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നതോടൊപ്പം ചുറ്റുപാടിനെ മലിനമാക്കുന്ന വസ്തുക്കൾ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കേണ്ടതും അത്യാവശ്യമാണ്. ഇങ്ങനെ സംസ്‌കരിക്കാൻ പറ്റാത്ത പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളെശാ
നാടിന്റെവികസനത്തോളം പ്രധാനമാണ്ശുചിത്വമുള്ളചുറ്റുപാടും, പരിസരത്തെ മലിനീകരിക്കാൻ അനുവദിക്കപ്പെടാത്ത മനസ്സും. വൃത്തിയുള്ള വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നതോടൊപ്പം ചുറ്റുപാടിനെ മലിനമാക്കുന്ന വസ്തുക്കൾ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കേണ്ടതും അത്യാവശ്യമാണ്. ഇങ്ങനെ സംസ്‌കരിക്കാൻ പറ്റാത്ത പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളെശാസ്ത്രീയമായി പുതുക്കി ഉപയോഗിക്കുമ്പോൾ മാത്രമാണ് മാലിന്യവിമുക്തമായ നാടും നഗരവും എന്ന ആശയം അർത്ഥവത്താകുക.
ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ്. ശുചിത്വ ഭാരതയജ്ഞത്തിനായി രാജ്യം യത്‌നിക്കുമ്പോൾ നമുക്ക് തീർച്ചയായും ചില വാർപ്പു മാതൃകകൾ പരിചയപ്പെടേതുണ്ട്. 'വിതുര' എന്ന മലയോരമേഖലകേരളത്തിന്റെതലസ്ഥാന നഗരിയിൽ നിന്ന്ഏറെവിദൂരമൊന്നുമല്ല. അവിടെഒരു ഗ്രാമം - ഗണപതിയാംകോട്.
വിതുര പഞ്ചായത്തിലെ രണ്ടാംവാർഡ് അംഗം ശാസ്താംകാവ് കൊപ്പം കെ വിജയകുമാർ ഇവിടെ തനതായഒരു മാലിന്യ വിമുക്തമാതൃക ആവിഷ്‌കരിച്ചിരിക്കുന്നു. 2013 മെയ്മാസത്തിൽതുടക്കമിട്ട ഈ സംരംഭം ഇന്ന് വിജയപഥത്തിലാണ്. ആദ്യം ഗ്രാമവാസികളെ ബോധവൽക്കരിച്ചും പിന്നീട് വസ്തുതകൾ പഠിച്ചും പഠിപ്പിച്ചും മാലിന്യവിമുക്തമായ നാടെന്ന സങ്കൽപം കുടുംബശ്രീ യൂണിറ്റുകളുടെ സജീവ സഹകരണത്തോടെ നടപ്പാക്കിയിരിക്കുകയാണ് ഗണപതിയാംകോടുകാർ.
പാഠം ഒന്ന് -'ശുചിത്വം ഈ വീടിന്റെഐശ്വര്യം'
ശാസ്ത്രീയമായരീതി അവംലബിച്ചായിരുന്നു വിജയകുമാർ ഏറെ ദീർഘവീക്ഷണത്തോടെ നാടിനെ മാലിന്യവിമുക്തമാക്കാനുള്ള ചിട്ടയായ ശുചിത്വ പ്രവർത്തനങ്ങൾക്ക്തുടക്കമിട്ടത്. അതിനായി ആദ്യം അദ്ദേഹം ചെയ്തത് ഓരോ വീടുകളിലും 'ശുചിത്വം ഈ വീടിന്റെ ഐശ്വര്യം'- എന്നെഴുതിയ ഒരു സ്റ്റിക്കർ പതിക്കുകയായിരുന്നു. പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 2013 മെയ്മാസത്തിലായിരുന്നുഇത്.
തുടക്കത്തിൽ ജൈവമാലിന്യങ്ങളുടെ നിർമ്മാർജ്ജനം ലക്ഷ്യമിട്ട്മത്സ്യം, പച്ചക്കറികൾ-ഭക്ഷ്യാവശിഷ്ടങ്ങൾ, മിച്ചംവെയ്ക്കുന്ന ഭക്ഷണം (വളർത്തുമൃഗങ്ങൾക്കും നൽകിയശേഷം) എന്നിവ വീട്ടുമുറ്റത്ത് കുഴികുത്തി മണ്ണിട്ടുമൂടിയോ, ടിന്നുകളിലടച്ചോ സംസ്‌കരിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. പ്രദേശവാസികൾ ആദ്യംഅതിന് മടിച്ചുനിന്നെങ്കിലും ഇത്തരത്തിലുള്ള മാലിന്യങ്ങൾ കുഴിച്ചിട്ടാൽ ഫലഭൂയിഷ്ടമായ കറുത്ത മണ്ണായി മാറും എന്ന ആത്മവിശ്വാസമാണ് പലരെയും മാലിന്യ വിമുക്ത വീടെന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാൻ കാരണമായത്. ഇത് ഏറെ വിജയം കണ്ടതോടെയാണ് ശുചിത്വപാഠത്തിന്റെ അടുത്ത പടിയിലേക്ക് ഗ്രാമ ംചുവടുവച്ചത്.
പാഠം രണ്ട് - 'ശുചിത്വം ഈ നാടിന്റെഐശ്വര്യം'
വീടും പരിസരവും ജൈവമാലിന്യങ്ങളിൽ നിന്നും വിമുക്തമാക്കുക എന്ന ആദ്യഘട്ടപ്രവർത്തനത്തെ തുടർന്ന് 2014 മെയ്മാസത്തിൽ അദ്ദേഹം പ്ലാസ്റ്റിക് മാലിന്യങ്ങളെ സംസ്‌കരിക്കുന്നതിനെക്കുറിച്ചുള്ള ബോധവൽക്കരണക്‌ളാസ്സുകൾ സംഘടിപ്പിച്ചു. പ്ലാസ്റ്റിക് മാലിന്യത്തെ എങ്ങനെ സംസ്‌കരിക്കാം എന്ന ചോദ്യമുയർത്തിക്കൊണ്ടാണ് അദ്ദേഹം ബോധവൽക്കരണ ക്ലാസ്സുകളെ സജീവമാക്കിയത്. ആശങ്കാജനകമെന്ന് പറയട്ടെ, പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചുകളയാം എന്നാണത്രേ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്.
പല വീടുകളിലും വൈകീട്ട് ഇത്തരം പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ച് പുക പടലങ്ങൾ ഉണ്ടാക്കി അന്തരീക്ഷത്തെ മലിനമാക്കും. പക്ഷേ അതിൽ നിന്നുണ്ടാകുന്ന വിഷ വാതകങ്ങൾ സൃഷ്ടിക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാഭ്യാസമുള്ളയാളുകൾക്കിടയിലും അജ്ഞതയുണ്ടെന്ന് തിരിച്ചറിവും അദ്ഭുതപ്പെടുത്തി. പ്ലാസ്റ്റിക് കത്തിച്ചാലുണ്ടാകുന്ന കുഴപ്പങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുന്നതിൽ വിജയം കണ്ടതോടെയാണ് വിജയകുമാർ തന്റെ ഉദ്യമത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചത്.
അതിനായി അദ്ദേഹം വീടുകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ചാക്കിൽശേഖരിച്ച് വയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇവ ആഴ്ചയിലൊരിക്കൽ കുടുംബശ്രീ യൂണിറ്റുകളിൽ കൊണ്ടു പോകും. കുടുംബശ്രീ പ്രവർത്തകർ എ.ഡി.എസ്മീറ്റിങ്ങുകളിൽ തലച്ചുമടായി പ്‌ളാസ്റ്റിക് മാലിന്യം നിറച്ച ചാക്കുകളുമായെത്തും. 19 കുടുംബശ്രീയൂണിറ്റുകളിൽ നിന്ന് ചുരുങ്ങിയത് 5 പേർ പ്ലാസ്റ്റിക് മാലിന്യവുമായിഗോഡൗണിലെത്തും. 8 മുതൽ 10 വരെ ചാക്കുകൾകൊണ്ടാണ് പലരും വരിക. ഏറ്റവുംകൂടുതൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടങ്ങിയ ചാക്കുമായിഎത്തുന്നവർക്ക് മാസത്തിൽ ഒരിക്കൽ സമ്മാനവും ഏർപ്പെടുത്തി. പലർക്കും ഇത് ആവേശകരമായി.
20 ചാക്കുകൾ വരെ ഓട്ടോവിളിച്ച് ചിലർ എത്തിച്ചു. കടകളിൽ നിന്നുവരെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുതുടങ്ങി. എ.ഡി.എസ് ചെയർപേഴ്‌സൺ അനിതയാണ് കുടുംബശ്രിയൂടെ സഹായസഹകരണങ്ങൾ ക്രോഡീകരിക്കുന്നത്. ഈ പ്ലാസ്റ്റിക് മാലിന്യ ചാക്കുകൾ വിതുരയിലെ വാഹിദ് എന്നയാൾ തമിഴ്‌നാട്ടിൽകൊണ്ടു പോയി വീണ്ടും പ്ലാസ്റ്റിക് ആയിമാറ്റാവുന്ന കമ്പനികൾക്കും പൊടിച്ച് ടാറിൽചേർക്കുന്ന കമ്പനികൾക്കും നൽകുകയാണ് പതിവ്.
ശാസ്താംകോട് വാർഡിലെ 450-ഓളം വീടുകളിൽ നിന്നുള്ള മാലിന്യങ്ങളാണ് ഇങ്ങനെ സംസ്‌കരിക്കുന്നത്. വിജയകരമായ രണ്ട് ശുചിത്വപാഠങ്ങൾക്ക് ശേഷം അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കുക എന്ന ലക്ഷ്യം മുന്നിൽ ക്കണ്ട് 'ഒരുവീട്ടിൽഒരുവേപ്പ്' എന്ന പദ്ധതിക്ക് കൂടി തുടക്കമിടാനിരിക്കുകയാണ് ഈ ഗ്രാമം.