ഭൂമിയിലെ റോഡുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ ഗട്ടറുകളിൽ തള്ളുന്നത് പതിവ് സംഭവമാണ്. എന്നാൽ ആകാശത്തിലൂടെ പറക്കുന്ന വിമാനങ്ങൾക്കും ഇത്തരത്തിൽ കുഴികളിൽ തള്ളുന്നത് പോലുള്ള അനുഭവം ഉണ്ടാകാറുണ്ട്. ഇതിൽ അകപ്പെടുന്നത് വിമാനയാത്രക്കാരെ സംബന്ധിച്ചിടത്തോളം വളരെ പേടിപ്പെടുത്തുന്ന അവസ്ഥയാണ്. ' റ്റർബ്യലൻസ്' എന്നാണീ അവസ്ഥ പൊതുവെ അറിയപ്പെടുന്നത്. കാലാവസ്ഥയിലുണ്ടാകുന്ന കാര്യമായ മാറ്റങ്ങളാണ് ഇത്തരത്തിൽ വിമാനങ്ങൾ ആകാശ ഗർത്തങ്ങളിൽ അകപ്പെടുന്നതിന് പ്രധാന കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.

വിമാനങ്ങൾ ആകാശഗർത്തങ്ങളിൽ അകപ്പെടുന്ന സംഭവങ്ങൾ സമീപകാലത്ത് മൂന്നിരട്ടിയായി വരെ വർധിച്ചിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നത്. ആഗോള താപനമാണിതിന് പ്രധാനപ്പെട്ട കാരണമെന്നും കണ്ടെത്തിയിട്ടുണ്ട്. ഭാവിയിൽ വിമാനങ്ങൾ ഈ പ്രശ്നത്തിൽ അകപ്പെടുുന്നത് ഇനിയും വർധിക്കുമെന്നാണ് റീഡിങ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലൂടെ വ്യക്തമായിരിക്കുന്നത്. ജേണൽ അഡ്വാൻസസ് ഇൻ അറ്റ്മോസ്ഫറിക് സയൻസിൽ ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശരാശരി ' റ്റർബ്യലൻസ്' ഭാവിയിൽ 149 ശതമാനമെങ്കിലും വർധിക്കുമെന്നാണീ പഠനം മുന്നറിയിപ്പേകുന്നത്.

മിതമായ നിരക്കിലുള്ളതും കടുത്ത നിരക്കിലുള്ളതുമായ ആകാശ ഗർത്തത്തിൽ പെടലിൽ 127 ശതമാനവും മിതമായ നിരക്കിലുള്ള ' റ്റർബ്യലൻസ്' 94 ശതമാനം വർധിക്കുമെന്നും ലൈറ്റ് ടു മോഡറേറ്റ് റ്റർബ്യലൻസ് 75 ശതമാനം വർധിക്കുമെന്നും ഈ ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നു. ജെറ്റ് സ്ട്രീമുകളിൽ കടുതത്ത കാറ്റുകളുണ്ടാകുന്നതാണിതിന് കാരണമെന്നും തെളിഞ്ഞിട്ടുണ്ട്. അസ്ഥിരമായ കാറ്റുകളാണ് വിമാനങ്ങൾ ആകാശഗർത്തങ്ങളിൽ പെടുന്നതിന്റെ പ്രധാന കാരണമെന്ന് ഈ പഠനത്തിന് നേതൃത്വം നൽകിയ ഡോ. പോൾ വില്യംസ് ചൂണ്ടിക്കാട്ടുന്നു.

വിമാനങ്ങൾ ഇത്തരത്തിൽ ആകാശ ഗർത്തങ്ങളിൽ അകപ്പെടുന്നതിന്റെ ഫലമായി ചിലപ്പോൾ ഇതിലുള്ള യാത്രക്കാരും ക്രൂ അംഗങ്ങളും മുകളിലേക്ക് എടുത്തെറിയപ്പെടുകയും സീലിംഗിലിടിച്ചും നിലത്ത് വീണും പരുക്കേറ്റ് ആശുപത്രിയലാകുന്നതിനുള്ള സാധ്യതകളേറെയാണെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. വായുവിന്റെ രണ്ട് മാസുകൾ വ്യത്യസ്തമായ വേഗതയുമായി കൂട്ടി മുട്ടുമ്പോഴാണ് വിമാനം ഇത്തരത്തിൽ കുലുങ്ങാനിടയാകുന്നത്.