കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിയും പരിഗണിച്ചുള്ള വികസന പ്രവർത്തനങ്ങളാ യിരിക്കും സംസ്ഥാനസർക്കാർ ഇനി നടപ്പാക്കുന്നതെന്ന് ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട കർമപദ്ധതിക്ക് ആവശ്യമായമാർഗനിർദ്ദേശങ്ങൾക്ക് രൂപംനൽകി സമർപ്പിക്കുന്നതിന് തണലിന്റെയും ക്ലൈമറ്റ്ആക്ഷൻ നെറ്റ് വർക്ക് സൗത്ത് ഏഷ്യയുടെയും (കാൻസ) ആഭിമുഖ്യത്തിൽസംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിഞ്ഞയാഴ്ച സർക്കാർ പ്രഖ്യാപിച്ച പുതിയ ദൗത്യമായ ഹരിതകേരളം ഈയൊരു സങ്കൽപത്തിൽ ഊന്നി വിഭാവനം ചെയ്തിരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തരത്തിലുള്ള എല്ലാ പ്രവർത്തനത്തിന്റെയും കേന്ദ്രം വികേന്ദ്രീകരണമാണെന്നും ജനങ്ങളെ സംഘടിപ്പിച്ച് ഇത്തരം ദൗത്യങ്ങൾ വിജയിപ്പിക്കാൻ പഞ്ചായത്തുകൾക്കാണ് സാധിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച പ്രശ്നങ്ങൾ കൂടുതൽ വ്യക്തമാക്കേണ്ടതുണ്ടെന്നും വികസന അജണ്ടയുടെ മുഖ്യധാരയിലേക്ക് ഇതിനെകൊണ്ടുവരേണ്ടതുണ്ടെന്നും ശിൽപശാലയിൽ സംസാരിച്ച ചീഫ് സെക്രട്ടറിഎം.എസ്.വിജയാനന്ദ് പറഞ്ഞു. രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന സംഘടനകൾമുതൽ പഞ്ചായത്തുതലത്തിലുള്ളവരെ വരെ പങ്കെടുപ്പിച്ചുള്ള ബഹുതലപദ്ധതിനിർവ്വഹണമാണ് ഇതിനാവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാലാവസ്ഥാവ്യതിയാനമെന്നത് വർഷത്തിലൊരിക്കൽ ചർച്ച ചെയ്യേണ്ട വിഷയമല്ലെന്നുംഅതിനെ ജീവിതശൈലിയുടെ ഭാഗമാക്കിവേണം നേരിടാനെന്നും മുല്ലക്കര രത്നാകരൻഎംഎ‍ൽഎ പറഞ്ഞു.

പലമാർഗങ്ങളിലൂടെ നാം പ്രകൃതിയെ തകർത്താൽ ഒറ്റ മാർഗത്തിലൂടെ പ്രകൃതി നമ്മെ നശിപ്പിക്കുമെന്നും പല മാർഗത്തിലൂടെ സംരക്ഷിക്കുകയാണെങ്കിൽ ഒറ്റമാർഗത്തിലൂടെ പ്രകൃതി നമ്മെയുംസംരക്ഷിക്കുമെന്നും അദ്ദേഹം ഓർമപ്പെടുത്തി.കാലാവസ്ഥാ വ്യതിയാനം നിമിത്തം കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക മേഖലകളിലും വ്യത്യസ്ത ഭൂവിഭാഗങ്ങളിലും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നആഘാതം സാമ്പത്തിക വളർച്ചാനിരക്കിൽ വരുത്തിയ മാന്ദ്യത്തിനെഅതിജീവിക്കുന്നതിനും ഇതുമൂലമുണ്ടാകുന്ന യാഥാർത്ഥ്യങ്ങളെ നേരിടുന്നതിനു മായിട്ടാണ് കാലാവസ്ഥാ വ്യതിയാനത്തിനുള്ള സംസ്ഥാനതല കർമ്മപദ്ധതിക്ക് (സ്റ്റേറ്റ് ആക്ഷൻ പ്ലാൻ ഓൺ ക്ലൈമറ്റ് ചേഞ്ച്- എസ്എപിസിസി)കേരള സർക്കാർ രൂപംകൊടുത്തിരിക്കുന്നത്.

കാലാവസ്ഥാവ്യതിയാനം കൊണ്ടുണ്ടാകുന്ന ആഘാതങ്ങളെ കൈകാര്യം ചെയ്യുന്നതിനുവേണ്ട തന്ത്രങ്ങളുംനിർദ്ദേശങ്ങളുമാണ് ഈ കർമപദ്ധതി മുന്നോട്ടു വെക്കുന്നത്. പ്രകൃതി പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട അപായ സൂചന സംവിധാനം, അപകടങ്ങളെനേരിടുന്നതിന് സമൂഹങ്ങളെ പ്രാപ്തരാക്കൽ, ബദൽ തൊഴിലവസരങ്ങൾവികസിപ്പിക്കൽ, കാർഷിക പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ വരുത്തൽ തുടങ്ങിഒട്ടേറെ പ്രവർത്തനങ്ങളാണ് ഈ കർമപദ്ധതിയുടെ ഭാഗമായി നടപ്പാക്കാനുള്ളത്.കാലാവസ്ഥാ വ്യതിയാനം കൊണ്ടുള്ള ഭീഷണി നേരിടാനാവശ്യമായ ജീവനോപാധികൾതെരഞ്ഞെടുക്കാനുള്ള അവസരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുകയുംവേണം. ഈവിഷയങ്ങളെപ്പറ്റിയുള്ള സമഗ്രമായ ചർച്ചയും അഭിപ്രായ രൂപീകരണവുമായിരുന്നുദ്വിദിന ശിൽപശാലയുടെ ലക്ഷ്യം.