- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾക്ക് സർക്കാർ ആശുപത്രികളിൽ ഒപി സർവീസ് വൈകുന്നേരങ്ങളിൽ മാത്രം: അടുത്ത വർഷം മുതൽ നടപ്പാകുന്ന സംവിധാനം തിരക്ക് കുറയ്ക്കാനെന്ന് വിശദീകരണം
കുവൈറ്റ് സിറ്റി: പ്രവാസികൾക്കും വിദേശികൾക്കും ഒപി സേവനം നൽകുന്നതിൽ വേർതിരിവുമായി കുവൈറ്റ് സർക്കാർ ആശുപത്രികൾ. അടുത്ത വർഷം മുതൽ പ്രവാസികൾക്ക് ആശുപത്രികളിൽ ഒപി സർവീസ് വൈകുന്നേരം മാത്രമാണ് ലഭ്യമാകുക. രാവിലയുള്ള സമയം സ്വദേശികൾക്ക് നീക്കി വച്ചിരിക്കകുയാണെന്ന് ആരോഗ്യമന്ത്രാലയം വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സ്വദേശികൾക്കും വിദേശിക
കുവൈറ്റ് സിറ്റി: പ്രവാസികൾക്കും വിദേശികൾക്കും ഒപി സേവനം നൽകുന്നതിൽ വേർതിരിവുമായി കുവൈറ്റ് സർക്കാർ ആശുപത്രികൾ. അടുത്ത വർഷം മുതൽ പ്രവാസികൾക്ക് ആശുപത്രികളിൽ ഒപി സർവീസ് വൈകുന്നേരം മാത്രമാണ് ലഭ്യമാകുക. രാവിലയുള്ള സമയം സ്വദേശികൾക്ക് നീക്കി വച്ചിരിക്കകുയാണെന്ന് ആരോഗ്യമന്ത്രാലയം വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
സ്വദേശികൾക്കും വിദേശികൾക്കും വെവ്വേറെ ഒപി സേവനം നൽകുന്നതു സംബന്ധിച്ച് രണ്ടു വർഷം മുമ്പ് ജഹ്‌റ ആശുപത്രിയിൽ ആരംഭിച്ച പരീക്ഷണം വിജയകരമായ സാഹചര്യത്തിലാണ് പുതിയ സംവിധാനം കൊണ്ടുവരാൻ തീരുമാനമായത്. ജനുവരി ഒന്നു മുതൽ പ്രവാസികൾക്ക് സർക്കാർ ആശുപത്രികളിൽ വൈകുന്നേരങ്ങളിൽ മാത്രമായിരിക്കും സേവനം ലഭ്യമാകുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
ഡോ. മുഹമ്മദ് അൽ ഹൈഫി ആരോഗ്യമന്ത്രിയായിരിക്കെയാണ് സ്വദേശികൾക്കും വിദേശികൾക്കും ഒപി വിഭാഗത്തിലുള്ള പ്രവേശനം വേർതിരിക്കാനുള്ള നടപടി തുടങ്ങിയത്. ജഹ്‌റ ആശുപത്രിയിലാണ് പരീക്ഷണാർഥം ഇതു നടപ്പാക്കാൻ തീരുമാനിച്ചത്. അത് വിജയിക്കുകയും ചെയ്തുവെന്ന് മന്ത്രാലയം വക്താക്കൾ വെളിപ്പെടുത്തുന്നു. ഒപി വിഭാഗത്തിലെ തിരക്ക് ഒഴിവാക്കുന്നതിനാണ് സമയക്രമീകരണമെന്നാണ് വിശദീകരണം. തിരക്ക് കുറയുന്നതിനനുസരിച്ച് എല്ലാവർക്കും മെച്ചപ്പെട്ട വൈദ്യപരിശോധന സാധ്യമാകുമെന്ന് അധികൃതർ പറയുന്നു. ചികിത്സ തേടിയെത്തുന്നവരെ സ്വദേശിയെന്നും വിദേശിയെന്നും വേർതിരിക്കുന്നതിനെതിരെയും ശക്തമായ വിമർശനമുണ്ട്.