ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 2021-2022 കാലയളവിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബിനു കൈതക്കത്തൊട്ടി (പ്രസിഡന്റ്), ബൈജു ജോസ് (വൈസ് പ്രസിഡന്റ്), മനോജ് വഞ്ചിയിൽ (സെക്രട്ടറി), റോയി മുണ്ടയ്ക്കപ്പറമ്പിൽ (ട്രഷറർ), സാജൻ മേലാണ്ടച്ചേരിയിൽ (ജോയിന്റ് സെക്രട്ടറി) എന്നീ ടീമിനെ തെരഞ്ഞെടുത്തു.

ഇവരെ കൂടാതെ മുൻ എക്സിക്യൂട്ടീവ് ഉൾപ്പെടെ പത്ത് ബോർഡ് ഡയറക്ടേഴ്സിനേയും തെരഞ്ഞെടുത്തു. പീറ്റർ കുളങ്ങര, ജിബി കൊല്ലപ്പിള്ളി, റോണി തോമസ്, സണ്ണി ഇടിയാലി, സജി തേക്കുംകാട്ടിൽ, സ്റ്റീഫൻ കിഴക്കേക്കുറ്റ്, ബൈജു കുന്നേൽ, പോൾസൺ കുളങ്ങര, ലൂക്കാച്ചൻ പൂഴിക്കുന്നേൽ, ഫിലിപ്പ് പെരികലം എന്നിവർ ആണ് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഉള്ളത്.
കൊറോണ എന്ന മഹമാരിയുടെ ഈ കാലഘട്ടത്തിൽ വലിയ പരിപാടികൾക്ക് ഒന്നും അവസരം ഇല്ലെങ്കിലും സോഷ്യൽ ക്ലബ്ബിന്റെ ചാരിറ്റി പ്രവർത്തനങ്ങൾ പിന്തുടർന്നുകൊണ്ട് തന്നെ ഈ മഹാമാരിയുടെ കാലഘട്ടത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും പുതിയ പ്രസിഡന്റ് ബിനു കൈതക്കത്തൊട്ടിയിൽ പറഞ്ഞു.

പീറ്റർ കുളങ്ങരയുടെ നേതൃത്വത്തിലുള്ള മുൻ എക്സിക്യൂട്ടീവിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വളരെ സ്ലാഘനീമാണെന്ന് പുതിയ എക്സിക്യൂട്ടീവ് ഐകകണ്ഠേന പറഞ്ഞു.