- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൗരി ലങ്കേഷിന്റെ കൊലയാളികളെ കുറിച്ച് സൂചന; പ്രതികളാരെന്ന് ഇപ്പോൾ വെളിപ്പെടുത്തില്ല; അന്വേഷണ സംഘം ഇരുട്ടിൽ തപ്പുകയാണെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും കർണാടക ആഭ്യന്തര മന്ത്രി
ബെംഗളൂരു: മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലയാളികളെ കുറിച്ച് സൂചന ലഭിച്ചെന്ന് കർണാടക ആഭ്യന്തര മന്ത്രി. പ്രതിയെകുറിച്ച് ഇപ്പോൾ വെളിപ്പെടുത്താാനാവില്ലെന്നും കേസന്വേഷണത്തിിൽ ആഭ്യന്തര വകുപ്പിന് തൃപ്തിയുണ്ടെന്നും രാമലിംഗറെഡ്ഡി അറിയിച്ചു. അന്വേഷണസംഘം ഇരുട്ടിൽ തപ്പുകയാണെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് ആഭ്യന്തര മന്ത്രി പ്രതികരിച്ചത്. അന്വേഷണ സംഘം പ്രതികൾക്ക് പുറകെയുണ്ടെന്നും ആരോപണങ്ങളിൽ കഴമ്പില്ലെന്നും അദ്ദേഹം അറിയിച്ചു. അന്വേഷണസംഘത്തെ വിപുലീകരിക്കാനും ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. മറ്റുസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനും ആലോചിക്കുന്നുണ്ട്.ഇതിനായി അതത് സംസ്ഥാനങ്ങളിവലെ ഇന്റലിജൻസ് വിഭാഗവുമായി ചേർന്ന് അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും രാമലിംഗ റെഡ്ഡി അറിയിച്ചു. ഗൗരിയുടെ കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് കർണ്ണാടക സർക്കാർ നേരത്തെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സംഘപരിവാർ സംഘടനകൾക്കും മാവോയിസ്റ്റുകൾക്ക് നേരെയാണ് പൊലീസ് അന്വേഷണം നടത്തി വരുന്നത്. കഴിഞ്ഞ ച
ബെംഗളൂരു: മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലയാളികളെ കുറിച്ച് സൂചന ലഭിച്ചെന്ന് കർണാടക ആഭ്യന്തര മന്ത്രി. പ്രതിയെകുറിച്ച് ഇപ്പോൾ വെളിപ്പെടുത്താാനാവില്ലെന്നും കേസന്വേഷണത്തിിൽ ആഭ്യന്തര വകുപ്പിന് തൃപ്തിയുണ്ടെന്നും രാമലിംഗറെഡ്ഡി അറിയിച്ചു.
അന്വേഷണസംഘം ഇരുട്ടിൽ തപ്പുകയാണെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് ആഭ്യന്തര മന്ത്രി പ്രതികരിച്ചത്. അന്വേഷണ സംഘം പ്രതികൾക്ക് പുറകെയുണ്ടെന്നും ആരോപണങ്ങളിൽ കഴമ്പില്ലെന്നും അദ്ദേഹം അറിയിച്ചു.
അന്വേഷണസംഘത്തെ വിപുലീകരിക്കാനും ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. മറ്റുസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനും ആലോചിക്കുന്നുണ്ട്.ഇതിനായി അതത് സംസ്ഥാനങ്ങളിവലെ ഇന്റലിജൻസ് വിഭാഗവുമായി ചേർന്ന് അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും രാമലിംഗ റെഡ്ഡി അറിയിച്ചു.
ഗൗരിയുടെ കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് കർണ്ണാടക സർക്കാർ നേരത്തെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സംഘപരിവാർ സംഘടനകൾക്കും മാവോയിസ്റ്റുകൾക്ക് നേരെയാണ് പൊലീസ് അന്വേഷണം നടത്തി വരുന്നത്. കഴിഞ്ഞ ചൊവ്വാഴ്‌ച്ച രാത്രി എട്ടു മണിയോടെയായിരുന്നു വീടിന് മുന്നിൽ വച്ച് ഗൗരിയെ അജ്ഞാത സംഘം വെടിവെച്ച് കൊല്ലുന്നത്.
ഗിരീഷ് കർണാട്, കെഎസ് ഭഗവാൻ എന്നിവരടക്കമുള്ളമുള്ള 19 പേർക്ക് ആഭ്യന്തര വകുപ്പ് സംരക്ഷണം ഏർപ്പെടുത്തി കഴിഞ്ഞു. മുമ്പ് കൽബുർഗിയും നരേന്ദ്ര ദബോൽക്കറും ഇത്തരത്തിൽ കൊല്ലപ്പെട്ട ശേഷം പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരാൻ പൊലീസിനായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഭീഷണി നേരിടുന്ന എഴുത്തുകാർക്ക് സംരക്ഷണം നൽകാൻ സർക്കാർ തീരുമാനമായത്.