- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇടതു മുന്നണി അധികാരത്തിൽ എത്തിയാൽ പിണറായിയുടെ സത്യപ്രതിജ്ഞ അതിവേഗം; യുഡിഎഫ് എത്തിയാലും ഈ ആഴ്ചയിൽ തന്നെ മുഖ്യമന്ത്രിയെ നിശ്ചയിക്കും; കോവിഡു കാലത്ത് കാവൽ ഭരണത്തോട് ആർക്കും താൽപ്പര്യമില്ല; മുഖ്യമന്ത്രി പദം സ്വപ്നം കണ്ട് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പിണറായിയും
തിരുവനന്തപുരം: എൽഡിഎഫ് അധികാരത്തിൽ എത്തിയാൽ മുഖ്യമന്ത്രി പിണറായി വിജയനാകും. എന്നാൽ യുഡിഎഫിന് അധികാരത്തിൽ എത്തിയാൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കേരള മുഖ്യമന്ത്രിമാകാകാൻ ശ്രമിക്കും. ഗ്രൂപ്പ് സമവാക്യങ്ങളിലെ ചർച്ചകളാണ് കോൺഗ്രസിലെ വ്യക്തയില്ലായ്മയ്ക്ക് കാരണം. പ്രതിപക്ഷ നേതാവെന്ന നിലയിലെ പ്രകടന മികവ് രമേശ് ചെന്നിത്തലയ്ക്ക് മുൻതൂക്കം നൽകുന്നുണ്ട്. ഏത് ഏതു മുന്നണി അധികാരത്തിൽ എത്തിയാലും സത്യപ്രതിജ്ഞ അധികം നീളാൻ ഇടയില്ല.
ഇത് കോൺഗ്രസിലെ ചർച്ചകളും വേഗത്തിലാക്കും. കോവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കെ സർക്കാർ അനാഥമായി തുടരരുതെന്ന ചിന്ത ശക്തമാണ്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിയും ഏതാനും മന്ത്രിമാരും ആദ്യഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ സാധ്യതയുണ്ട്. ഉദ്യോഗസ്ഥ തലത്തിൽ ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. രാജ്ഭവനിൽ ലളിതമായ ചടങ്ങിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാവും സത്യപ്രതിജ്ഞാ ചടങ്ങുകൾ.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചൊവ്വാഴ്ച ചേരും. തുടർഭരണം യാഥാർഥ്യമായാൽ മന്ത്രിസഭാ രൂപീകരണ ചർച്ച യോഗത്തിൽ നടക്കും. കോൺഗ്രസ്, യുഡിഎഫ് നേതൃയോഗങ്ങളും ഇന്നത്തെ ഫലത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കും. 2016 ൽ വോട്ടെടുപ്പ് നടന്നത് മെയ് 16നായിരുന്നു. വോട്ടെണ്ണൽ 19നും സത്യപ്രതിജ്ഞ 25നും. എന്നാൽ ഇത്തവണ മെയ് 5ന് മുമ്പ് പുതിയ സർക്കാർ അധികാരത്തിൽ ഏൽക്കാനാണ് സാധ്യത. ഉടൻ സത്യപ്രജ്ഞയുണ്ടാകുമെന്ന സൂചന മുഖ്യമന്ത്രിയും പൊതു ഭരണ വകുപ്പിന് നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച സത്യപ്രതിജ്ഞയ്ക്ക് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായുള്ള വാർത്ത ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാവനാസമ്പന്നരുടെ വാർത്തയാണതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പ്രതിദിന കോവിഡ് അവലോകനത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. സത്യപ്രതിജ്ഞ സംബന്ധിച്ച് ഇപ്പോൾ ഒരു ആലോചനയും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനും മുമ്പും ധാരാളം ഭാവനാസമ്പന്നർ രംഗത്തു വന്നിട്ടുണ്ട്. ഇപ്പോൾ ഇതിലും അത് ഇരിക്കട്ടെയെന്നതാണ്. തങ്ങൾ അതേക്കുറിച്ച് യാതൊന്നും ആലോചിച്ചിടടില്ലെന്നാണ് വസ്തുതയെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായുള്ള വാർത്ത പുറത്തു വന്നിരുന്നു. എൽഡിഎഫ് വിജയിക്കുകയാണെങ്കിൽ തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടത്താൻ പൊതുഭരണ വകുപ്പിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയെന്നായിരുന്നു വാർത്ത. കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടടുത്ത ദിവസം തന്നെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയതെന്നും വാർത്തയിൽ വ്യക്തമാക്കിയിരുന്നു.
സാധാരണഗതിയിൽ തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന മുന്നണി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വരുന്നത് ഫലം വന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷമാകും. 2016ൽ മെയ് 19നായിരുന്നു തെരഞ്ഞെടുപ്പ് ഫലം വന്നത്. ആറുദിവസത്തിന് ശേഷമായിരുന്നു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്ഞ ചെയ്തത്. ലം വന്നാൽ പ്രോട്ടോകോൾ അനുസരിച്ച് നിലവിലെ മുഖ്യമന്ത്രി ഗവർണറെ കണ്ട് രാജി സമർപ്പിക്കണം. തുടർന്ന് വിജയിച്ച മുന്നണി പാർലമെന്ററി പാർട്ടി യോഗം വിളിച്ച് ചേർത്ത് അടുത്ത മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കണം. മുന്നണി തെരഞ്ഞെടുക്കുന്ന നേതാവ് ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കണം.
മറുനാടന് മലയാളി ബ്യൂറോ