- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിവേഗ റെയിലും ശബരിമല വിമാനത്താവളവും ലൈറ്റ് മെട്രോ പ്രോജക്ടുകളും വേഗത്തിലാക്കും; ഇതിന് വേണ്ടി ഇനി പ്രത്യേക സ്വതന്ത്ര വകുപ്പ്; ഇനി വൻകിട പദ്ധതികളുടെ മേൽനോട്ടവും നടത്തിപ്പും മുഖ്യമന്ത്രിക്കു കീഴിൽ
തിരുവനന്തപുരം: അതിവേഗറെയിൽ അടക്കമുള്ള വൻകിട പദ്ധതികൾ കൈകാര്യം ചെയ്യാനായി മുഖ്യമന്ത്രിക്കു കീഴിൽ ഇനി പ്രത്യേക സ്വതന്ത്ര വകുപ്പ് രൂപീകരിച്ചു. വികസന വേഗം കൂട്ടാനാണ് തീരുമാനം. മന്ത്രിസഭാ യോഗ തീരുമാന പ്രകാരമാണു പുതിയ വകുപ്പ് രൂപീകരിച്ചത്. അതിവേഗ റെയിലും ശബരിമല വിമാനത്താവളവും ലൈറ്റ് മെട്രോ പ്രോജക്ടുകളും വേഗത്തിലാക്കാനാണ് ഇത്.
വൻകിട പദ്ധതികളുടെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അറിയിക്കുന്നതിനായുള്ള ഉപവകുപ്പായിരുന്നു ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ്. ഇതിനെ ഒരു പ്രിൻസിപ്പൽ സെക്രട്ടറിക്കു കീഴിൽ പ്രത്യേക സ്വതന്ത്ര വകുപ്പാക്കി മാറ്റി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.
ചീഫ് സെക്രട്ടറി മുഖേന മുഖ്യമന്ത്രിക്കു നേരിട്ടു റിപ്പോർട്ട് ചെയ്യുന്ന തരത്തിലാണു മാറ്റം. ഇതോടെ വൻകിട പദ്ധതികളുടെ മേൽനോട്ടവും നടത്തിപ്പും മുഖ്യമന്ത്രിക്കു കീഴിലാകും. സംസ്ഥാനത്തെ ഭരണക്രമത്തിന്റെ ആധികാരിക രേഖയായ റൂൾസ് ഓഫ് ബിസിനസിൽ ആവശ്യമായ മാറ്റം വരുത്തും