- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെയും ഏഴ് മന്ത്രിമാരുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്; മാനദണ്ഡപ്രകാരമുള്ള നിരീക്ഷണ കാലയളവ് പൂർത്തിയാക്കുമെന്ന് വിശദീകരണം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും ഏഴുമന്ത്രിമാരുടെയും കോവിഡ് പരിശോധ ഫലം നെഗറ്റീവ്. മന്ത്രിമാരായ കെ.കെ.ശൈലജ, ഇ.പി.ജയരാജൻ, വി എസ്.സുനിൽകുമാർ, എ.സി.മൊയ്തീൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ.ടി.ജലീൽ, എ.കെ.ശശീന്ദ്രൻ എന്നിവരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവരുടെയും പരിശോധന ഫലങ്ങളും നെഗറ്റീവാണ്.
മലപ്പുറം കലക്ടർ കെ.ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കരിപ്പൂർ സന്ദർശിച്ച മന്ത്രിതല സംഘവും ഉന്നത ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ പോയ ശേഷം പരിശോധന നടത്തിയത്. പരിശോധനാ ഫലങ്ങൾ നെഗറ്റീവാണെങ്കിലും കോവിഡ് മാനദണ്ഡപ്രകാരമുള്ള നിരീക്ഷണ കാലയളവ് എല്ലാവരും പൂർത്തിയാക്കും.
മറുനാടന് മലയാളി ബ്യൂറോ
Next Story