- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടപ്പിലാക്കും മുൻപേ വിവാദം സൃഷ്ടിച്ചു; ന്യായീകരണ തൊഴിലാളികൾക്ക് ശമ്പളം നൽകാനുള്ള തീരുമാനം വേണ്ടെന്ന് വെച്ച് സർക്കാർ: സോഷ്യൽ മീഡിയ സംഘത്തെ നിയമിക്കാനുള്ള ശുപാർശ തള്ളിയെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്
തിരുവനന്തപുരം: നടപ്പിലാക്കും മുമ്പേ വിവാദത്തിലായതോടെ മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന സോഷ്യൽ മീഡിയാ സംഘത്തെ നിയമിക്കാനുള്ള ശ്രമം സർക്കാർ ഉപേക്ഷിച്ചു. ലക്ഷങ്ങൾ മുടക്കി നടപ്പിലാക്കാൻ ഇരുന്ന പദ്ധതി ഒടുവിൽ വിവാദത്തിലായതോടെ അനാവശ്യ ചെലവ് വരുത്തിവെയ്ക്കുമെന്ന് ചൂണ്ടിക്കാട്ടിപദ്ധതി മുഖ്യമന്ത്രിയുടെ ഓഫിസ് ഉപേക്ഷിക്കുക ആയിരുന്നു. സംസ്ഥാന സർക്കാരിന്റെ പബ്ലിക് റിലേഷൻസ് വകുപ്പിനു കീഴിൽ 25 പേരടങ്ങിയ സോഷ്യൽ മീഡിയ സെൽ രൂപീകരിക്കാനുള്ള ശുപാർശ നടപ്പാക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസ് നേരത്തെ തീരുമാനിച്ചത്. പബ്ലിക് റിലേഷൻസ് വകുപ്പിൽ നിന്നുള്ള ശുപാർശ വൻ സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുന്നതായിരുന്നു. മുഖ്യമന്ത്രിയുടെ ന്യായീകരണ തൊഴിലാളികളായി വരുന്നവർക്ക് ലക്ഷങ്ങൾ ശമ്പള ഇനത്തിൽ തന്നെ നൽകേണ്ട പദ്ധതി ആയിരുന്നു ഇത്. സാമ്പത്തിക പ്രതിസന്ധിയും. ശമ്പളവും പെൻഷനും കൊടുത്തു മുടിഞ്ഞ ഖജനാവിനെ വീണ്ടും മുടിച്ചു വെണ്ണീറിടുന്നതായിരുന്നു സർക്കാരിന്റെ ഈ പുതിയ പദ്ധതി. ഇതിന് വേണ്ടി ഖജനാവിൽ നിന്ന് 7 കോടി നീക്കി വെച്ചിരിന്നു. ആ
തിരുവനന്തപുരം: നടപ്പിലാക്കും മുമ്പേ വിവാദത്തിലായതോടെ മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന സോഷ്യൽ മീഡിയാ സംഘത്തെ നിയമിക്കാനുള്ള ശ്രമം സർക്കാർ ഉപേക്ഷിച്ചു. ലക്ഷങ്ങൾ മുടക്കി നടപ്പിലാക്കാൻ ഇരുന്ന പദ്ധതി ഒടുവിൽ വിവാദത്തിലായതോടെ അനാവശ്യ ചെലവ് വരുത്തിവെയ്ക്കുമെന്ന് ചൂണ്ടിക്കാട്ടിപദ്ധതി മുഖ്യമന്ത്രിയുടെ ഓഫിസ് ഉപേക്ഷിക്കുക ആയിരുന്നു.
സംസ്ഥാന സർക്കാരിന്റെ പബ്ലിക് റിലേഷൻസ് വകുപ്പിനു കീഴിൽ 25 പേരടങ്ങിയ സോഷ്യൽ മീഡിയ സെൽ രൂപീകരിക്കാനുള്ള ശുപാർശ നടപ്പാക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസ് നേരത്തെ തീരുമാനിച്ചത്. പബ്ലിക് റിലേഷൻസ് വകുപ്പിൽ നിന്നുള്ള ശുപാർശ വൻ സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുന്നതായിരുന്നു. മുഖ്യമന്ത്രിയുടെ ന്യായീകരണ തൊഴിലാളികളായി വരുന്നവർക്ക് ലക്ഷങ്ങൾ ശമ്പള ഇനത്തിൽ തന്നെ നൽകേണ്ട പദ്ധതി ആയിരുന്നു ഇത്.
സാമ്പത്തിക പ്രതിസന്ധിയും. ശമ്പളവും പെൻഷനും കൊടുത്തു മുടിഞ്ഞ ഖജനാവിനെ വീണ്ടും മുടിച്ചു വെണ്ണീറിടുന്നതായിരുന്നു സർക്കാരിന്റെ ഈ പുതിയ പദ്ധതി. ഇതിന് വേണ്ടി ഖജനാവിൽ നിന്ന് 7 കോടി നീക്കി വെച്ചിരിന്നു. ആഡംബര കാറുകളിലുള്ള യാത്രയും ന്യായീകരണ തൊഴിലാളികളെ നിയമിച്ചുള്ള പുത്തൻ ധൂർത്തിന്റെ കഥകളും പുറത്ത് വന്നതോടെ മുഖ്യമന്ത്രി പ്രതിരോധത്തിലാവുകയായിരുന്നു. സംഭവം വിവാദമാതോടെ വേണ്ടെന്ന് വെയ്ക്കുക ഈ പദ്ധതി വേണ്ടന്ന് വെയ്ക്കുക അല്ലാതെ മുഖ്യമന്ത്രിക്ക് വേറെ നിവർത്തിയും ഇല്ലാതായി.
ഫേസ്‌ബുക്കിലൂടെയും ട്വിറ്ററിലൂടെയും സർക്കാരിന്റെ നേട്ടങ്ങൾ കൂടുതൽ ഫലപ്രദമായി പ്രചരിപ്പിക്കാൻ 25 അംഗ പ്രഫഷനൽ സംഘത്തെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാനായിരുന്നു നീക്കം. വൻ ശമ്പളമായിരുന്നു ഇവർക്ക് വാഗ്ദാനം ചെയ്തിരുന്നത്. ഈ പ്രൊഫഷണൽ ഗ്രൂപ്പിന്റെ സംഘത്തലവനു മാത്രം പ്രതിമാസ ശമ്പളം ഒന്നേകാൽ ലക്ഷം രൂപയാണ് ശമ്പളമായി നിശ്ചയിച്ചിരുന്നത്.
സംഘത്തലവന് കീഴിൽ ടീം ലീഡർമാരും ഇവർക്ക് കീഴിൽ പ്രവർത്തിക്കുന്ന സംഘത്തിൽ നാലു കണ്ടന്റ് മാനേജർമാരും ഇതായിരുന്നു സർകകാർ തീരുമാനം. ഇവർക്ക് 75,000 രൂപ വീതം പ്രതിമാസം ലഭിക്കും. ആറ് കണ്ടന്റ് ഡവലപ്പർമാർക്ക് 25,000 രൂപ വീതമാണു ശമ്പളം. രണ്ടു ഡേറ്റാ അനലിസ്റ്റുകൾക്ക് അര ലക്ഷം രൂപ വീതവും മൂന്നു കണ്ടന്റ് അസിസ്റ്റന്റുമാർക്ക് 25,000 രൂപ വീതവും പ്രതിഫലം തീരുമാനിച്ചിരുന്നു. ഈ പദ്ധതിയാണ് വിവാദത്തിലായതോടെ വേണ്ടെന്ന് വെച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇപ്പോൾ പിആർഒ ടീമിൽ നാല് മാധ്യമ പ്രവർത്തകരുണ്ട്. ഇതിൽ മാധ്യമ ഉപദേഷ്ടാവായ കൈരളി ടിവിയുടെ എംഡി കൂടിയായ ജോൺ ബ്രിട്ടാസ് കാശൊന്നും വാങ്ങുന്നില്ല. പിന്നെയുള്ളത് ദേശാഭിമാനിക്കാരായ പ്രഭാവർമ്മ, അബൂബേക്കർ, റിപ്പോർട്ടറിൽ നിന്നെത്തിയ രതീഷ്. പോരാത്തതിന് നിരവധി ഉപദേശകരും. ഇവരല്ലാം വിചാരിച്ചിട്ടും സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തുന്നില്ല. സോഷ്യൽ മീഡിയയിൽ പ്രചരണവും ശക്തം. ഈ സാഹചര്യത്തിലാണ് പുതിയ സോഷ്യൽ മീഡിയാ സംഘത്തെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്.
കണ്ടന്റ് ഡവലപ്മെന്റ് വെണ്ടർമാർക്ക് ആകെ മൂന്നു ലക്ഷം രൂപയും ഡേറ്റാ വെണ്ടർമാർക്ക് രണ്ടു ലക്ഷം രൂപയും ക്യാംപെയ്ൻ വെണ്ടർമാർക്ക് എട്ടു ലക്ഷം രൂപയും ചെലവിടും. സമൂഹ മാധ്യമങ്ങളിൽ നിന്ന് എഴുത്തുകൾ, ഓഡിയോ, വിഡിയോ തുടങ്ങിയ ഉള്ളടക്കങ്ങൾ ശേഖരിച്ചു മറിച്ചു വിൽക്കുന്ന കമ്പനികൾക്കു 10 ലക്ഷം രൂപ നൽകി ഡേറ്റാബേസ് സ്വന്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ ഉദ്ദേശം എന്തെന്നാണ് പിആർഡിക്കാർ തന്നെ ചോദിക്കുന്നത്.
ഇനി ഇത്തരമൊരു സംവിധാനം ആവശ്യമുണ്ടെങ്കിൽ അത് സ്ഥിര സംവിധാനമാക്കാം. കൂടുതൽ ജീവനക്കാരെ പിആർഡി വഴി നിയമിക്കാം. പിഎസ് സി ലിസ്റ്റിലൂടെ ആളെ എടുക്കാം. ഇതൊന്നും സർക്കാരിന് താൽപ്പര്യമില്ല. വളഞ്ഞ വഴിയിൽ സൈബർ സഖാക്കൾക്ക് പുതിയ ജോലിയും വരുമാനവും നൽകാനാണ് പുതിയ നീക്കമെന്ന് ഏവർക്കും അറിയാം. ദുർബ്ബലമായ പ്രതിപക്ഷം ഇതിനെ ചോദ്യം ചെയ്യുകയുമില്ല.
സർക്കാർ പദ്ധതികളുടെ പ്രചാരണങ്ങൾക്കും മറ്റുമായി സർക്കാരിനു കീഴിൽ തന്നെ പബ്ലിക് റിലേഷൻസ് വകുപ്പും അതിൽ ആവശ്യത്തിനു ജീവനക്കാരുമുണ്ട്. പോരാത്തതിന് എല്ലാ മന്ത്രിമാർക്കും പ്രസ് സെക്രട്ടറിയും. മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രത്യേക സോഷ്യൽ മീഡിയാ ടീം. ഇവർക്കെല്ലാമായി ലക്ഷങ്ങൾ ഖജനാവിൽ നിന്ന് ഒഴുക്കുന്നു. ഇതിന് പുറമേയുള്ള പുതിയ നീക്കം പി ആർ ഡി ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധം ഉയർത്തുന്നുണ്ട്. പി ആർ ഡിയുടെ സൂപ്പർ ഡയറക്ടറായി പുതിയ ടീം ലീഡർ മാറുമെന്നാണ് ഇവരുടെ ആശങ്ക.
ഭരണത്തിലിരിക്കുന്ന രാഷ്ട്രീയക്കാർക്ക് വേണ്ടി കാര്യങ്ങൾ നിയന്ത്രിക്കുന്ന നേരിട്ടുള്ള സംവിധാനമായി ടീം ലീഡർ മാറും. ഇത് ജീവനക്കാരേയും ആശങ്കപ്പെടുത്തുന്നു. ഇത്തരമൊരു സംഘത്തെ വേണമെങ്കിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമായി നിയമിക്കണമായിരുന്നുവെന്നാണ് ഇവരുടെ വാദം. എന്നും പിൻവാതിൽ നിയമനത്തെ എതിർക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകൾ. ഈ സാഹചര്യത്തിൽ ഇതും പിൻവാതിൽ നിയമനം അല്ലേ എന്നതാണ് ഉയരുന്ന ചോദ്യം.
സാമ്പത്തിക പ്രതിസന്ധി ഇപ്പോഴും തുടരുന്നുവെന്നു കഴിഞ്ഞ ദിവസം ധനമന്ത്രി ആവർത്തിച്ചെങ്കിലും ഒഴിവാക്കാവുന്ന ചെലവുകൾപോലും നിയന്ത്രിക്കാൻ ഒരു നടപടിയുമില്ലെന്നതിന്റെ തെളിവാണിത്. നേട്ടങ്ങൾ പ്രചരിപ്പിക്കാനും അറിയിപ്പുകൾ കൈമാറാനും മുഖ്യമന്ത്രിക്കായി പ്രത്യേക സോഷ്യൽ മീഡിയ സംഘവും മന്ത്രിമാർക്ക് പിആർഒമാരും ഇപ്പോഴുണ്ട്. സർക്കാർ നടപടികളെ പുകഴ്‌ത്തുന്ന മുഖ്യമന്ത്രിയുടെ ടിവി പരമ്പരയും.
ഇതൊന്നും ഒരു ഗുണവും സർക്കാരിനുണ്ടാക്കിയിട്ടില്ല. നാം മുന്നോട്ട് എന്ന ടിവി റിയാലിറ്റി ഷോയിൽ പിണറായി പങ്കെടുക്കുന്നുണ്ട്. ഇത് വിവിധ ടിവി ചാനലുകളിൽ കാണിക്കാൻ ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. ഈ പരിപാടിയും വലിയ പരാജയമാണെന്നാണ് വിലയിരുത്തൽ. അങ്ങനെ സർക്കാരിന്റെ പ്രചരണ തന്ത്രങ്ങൾ ഓരോന്നും ഖജനാവിന് വലിയ ബാധ്യതയാവുകയാണ്. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയാ പോരാളികളെ നിയമിച്ച് പുതിയൊരു ബാധ്യത കൂടി ഉണ്ടാക്കാൻ പിണറായി സർക്കാർ തയ്യാറെടുക്കുന്നത്.
സിപിഎമ്മിന്റെ ന്യായീകരണ തൊഴിലാളികളിൽ പ്രമുഖരായ 25 പേരെയാകും പുതിയ ടീമിലും നിയമിക്കുക. ഈ തെരഞ്ഞെടുപ്പ് സൈബർ സഖാക്കൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ സാധ്യതയുണ്ട്. അങ്ങനെ ഒരോ വർഷ കരാർ കൊടുത്ത് കൂടുതൽ പേരെ മൂന്ന് വർഷം കൊണ്ട് ഈ സംഘത്തിലെത്തിച്ച് സാമ്പത്തിക സഹായം ഉറപ്പാക്കാനാണ് തീരുമാനം.