- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാഗത പ്രസംഗം കാടുകയറിയപ്പോൾ കാത്തിരുന്ന പിണറായിക്ക് കലി കയറി! പ്രസംഗപീഠത്തിലേക്ക് കയറി മൈക്കിൽ കൊട്ടി 'ഇനി ഞാൻ സംസാരിക്കുന്നതായിരിക്കും'.. ഇല്ലെങ്കിൽ ഒന്നും പറയാതെ എനിക്ക് ഇറങ്ങിപ്പോകേണ്ടി വരും' എന്നുപറഞ്ഞ് ക്ഷുഭിതനായി; ആരെയും കാത്തു നിൽക്കാതെ ഉദ്ഘാടനവും നിർവഹിച്ചു: ഇന്ന് ആറ്റിങ്ങലിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കേരള മുഖ്യന്റെ ദേഷ്യപ്രകടനം ഇങ്ങനെ
തിരുവനന്തപുരം: സമയകൃത്യത വേണമെന്ന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത ശാഠ്യക്കാരനാണ്. മുൻകോപിയും ദുശ്യാഠ്യക്കാരനുമായ പിണറായ വിജയന്റെ നിലപാടിന്റെ ചൂട് ശരിക്കറിഞ്ഞവർ മാധ്യമപ്രവർത്തകർ മുതൽ സ്വന്തം പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വരെയുണ്ട്. സ്വാഗതപ്രസംഗം കാടുകയറിയപ്പോൾ അദ്ദേഹം പരുഷമായി പ്രതികരിക്കുകയും ഇറങ്ങിപ്പോകുകയും ചെയ്ത സംഭവം പോലും ഉണ്ടായിട്ടുണ്ട്. അത്തരമൊരു ഇറങ്ങിപ്പോക്ക് ഇന്നുണ്ടായില്ലെങ്കിലും വേദിയിലും സദസിലും ഇരുന്നവരെ സ്തംബ്ധരാക്കുന്ന സംഭവം ഇന്ന് ആറ്റിങ്ങലിൽ വെച്ച് അരങ്ങേറി. സൺ ടെക്ക് കാമ്പസ് ടെക്‌നോളജിയുടെ ഉദ്്ഘാടന ചടങ്ങായിരുന്നു വേദി. സ്വാഗതപ്രസംഗം കാടുകയറിയപ്പോൾ ദേഷ്യം പിടിച്ച പിണറായി വിജയൻ മൈക്ക് പോയിന്റിലേക്ക് നടന്നടുക്കുകയും താൻ ഉദ്ഘാടനം ചെയ്യാൻ പോകുകയാണെന്നും പറഞ്ഞ് സ്വയം രംഗത്തെത്തുകയായിരുന്നു. ഇതിന് ശേഷം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. സ്വാഗതപ്രസംഗത്തിന്റെ ദ്വീർഘം കൂടിയതാണ് പിണറായിയെ പ്രകോപിപ്പിച്ചത്. എ സമ്പത്ത് എംപി അടക്കമുള്ളവർ ഇരുന്ന വേദിയിൽ വച്ചാണ് സംഭവം. പ്
തിരുവനന്തപുരം: സമയകൃത്യത വേണമെന്ന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത ശാഠ്യക്കാരനാണ്. മുൻകോപിയും ദുശ്യാഠ്യക്കാരനുമായ പിണറായ വിജയന്റെ നിലപാടിന്റെ ചൂട് ശരിക്കറിഞ്ഞവർ മാധ്യമപ്രവർത്തകർ മുതൽ സ്വന്തം പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വരെയുണ്ട്. സ്വാഗതപ്രസംഗം കാടുകയറിയപ്പോൾ അദ്ദേഹം പരുഷമായി പ്രതികരിക്കുകയും ഇറങ്ങിപ്പോകുകയും ചെയ്ത സംഭവം പോലും ഉണ്ടായിട്ടുണ്ട്. അത്തരമൊരു ഇറങ്ങിപ്പോക്ക് ഇന്നുണ്ടായില്ലെങ്കിലും വേദിയിലും സദസിലും ഇരുന്നവരെ സ്തംബ്ധരാക്കുന്ന സംഭവം ഇന്ന് ആറ്റിങ്ങലിൽ വെച്ച് അരങ്ങേറി.
സൺ ടെക്ക് കാമ്പസ് ടെക്‌നോളജിയുടെ ഉദ്്ഘാടന ചടങ്ങായിരുന്നു വേദി. സ്വാഗതപ്രസംഗം കാടുകയറിയപ്പോൾ ദേഷ്യം പിടിച്ച പിണറായി വിജയൻ മൈക്ക് പോയിന്റിലേക്ക് നടന്നടുക്കുകയും താൻ ഉദ്ഘാടനം ചെയ്യാൻ പോകുകയാണെന്നും പറഞ്ഞ് സ്വയം രംഗത്തെത്തുകയായിരുന്നു. ഇതിന് ശേഷം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. സ്വാഗതപ്രസംഗത്തിന്റെ ദ്വീർഘം കൂടിയതാണ് പിണറായിയെ പ്രകോപിപ്പിച്ചത്. എ സമ്പത്ത് എംപി അടക്കമുള്ളവർ ഇരുന്ന വേദിയിൽ വച്ചാണ് സംഭവം.
പ്രസംഗം നീളുമെന്നായാപ്പോൾ മുഖ്യമന്ത്രി അസ്വസ്ഥനായി. ഇതേ സമയം സ്വാഗതം ഒരു വശത്ത് തുടരുകയായിരുന്നു. പിണറായി മൈക്ക് പോയിന്റിലേക്ക് നടന്നടുത്ത് മൈക്കിൽ തട്ടി. തുടർന്നു ഇനി ഞാൻ സംസാരിക്കുന്നതായിരിക്കും എന്നു പറയുകയായിരുന്നു. ഇല്ലെങ്കിൽ ഒന്നും പറയാതെ എനിക്ക് ഇറങ്ങിപ്പോകേണ്ടി വരും എന്നും പറഞ്ഞു. ഈ ചടങ്ങ് നിർവഹിക്കണമെങ്കിൽ നിർവഹിക്കാമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ആരെയും കാത്തു നിൽക്കാതെ റിമോട്ട് അമർത്തി ഉദ്ഘാടനം നിർവഹിച്ചു.
പിന്നാലെ പ്രസംഗ പീഠത്തിലെത്തി ഒമ്പതരക്ക് മുമ്പ് പോകണമെന്ന് കരുതിയതാണ്. സ്വാഭാവികമായും സ്വാഗതപ്രസംഗത്തിൽ സൺടെക്കിനെ കുറിച്ച് ധാരാളം പറഞ്ഞതു കൊണ്ട് കൂടുതൽ പറയേണ്ടതില്ലെന്നും പറഞ്ഞ്് നീരസം അറിയിച്ചു. മുഖ്യമന്ത്രിയുടെ നിലപാട് കണ്ടു നിന്നവരെ ഒരു നിമിഷം വല്ലാതാക്കുകയും ചെയ്തു. എന്നാൽ, പ്രസംഗം അവസാനിപ്പിച്ച് പോകുന്നതിന് മുമ്പ് എന്നാവർക്കും ഓണാശംസയും നേർന്നു. സിനിമാതാരം കമൽ ഹാസൻ മുഖ്യമന്ത്രിയെ കാണാൻ എത്തുമെന്ന് അറിയിച്ചിരുന്നു. ആ കൂടിക്കാഴ്‌ച്ച വൈകരുതെന്ന് കരുതിയാണ് മുഖ്യമന്ത്രി ധൃതി കാണിച്ചതും ദേഷ്യപ്പെട്ടതും എന്നാണ് അറിയുന്നത്.