- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യെമനിൽ നിന്ന് വിമാനമാർഗമുള്ള ഒഴിപ്പിക്കൽ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി; 5 മലയാളികളെ നാട്ടിലെത്തിച്ചതിന് പാക്കിസ്ഥാനെ നന്ദിയുമറിയിച്ചു
തിരുവനന്തപുരം: യെമനിൽനിന്നും വിമാനമാർഗം ഉള്ള ഒഴിപ്പിക്കൽ നടപടികൾ ഏപ്രിൽ 11 ശനിയാഴ്ചവരെയെങ്കിലും ദീർഘിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും അയച്ച കത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. വിമാനമാർഗം ഉള്ള രക്ഷാപ്രവർത്തനം ഇന്ന് അവസാനിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇപ
തിരുവനന്തപുരം: യെമനിൽനിന്നും വിമാനമാർഗം ഉള്ള ഒഴിപ്പിക്കൽ നടപടികൾ ഏപ്രിൽ 11 ശനിയാഴ്ചവരെയെങ്കിലും ദീർഘിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും അയച്ച കത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
വിമാനമാർഗം ഉള്ള രക്ഷാപ്രവർത്തനം ഇന്ന് അവസാനിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇപ്പോഴും നിരവധിയാളുകൾ സനാ വിമാനത്താവളവുമായി ബന്ധപ്പെട്ട് സമീപപ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. വിമാനത്തിൽ സീറ്റിന്റെ ലഭ്യതക്കുറവുമൂലം അവർക്ക് മടങ്ങാൻ കഴിഞ്ഞിട്ടില്ലെന്നും അവർക്കുകൂടി മടങ്ങാൻ അടിയന്തരമായ സൗകര്യം ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യാക്കാരാണെന്ന് തെളിയിക്കാൻ രേഖ കൈവശമുള്ള എല്ലാവരെയും പാസ്‌പോർട്ടോ മറ്റു രേഖകളോ കൈവശമില്ലെങ്കിലും മടക്കിക്കൊണ്ടുവരണമെന്ന് ജിബൂട്ടിയിൽ തങ്ങി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ജനറൽ വി.കെ. സിങ്ങിനോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
പാക്കിസ്ഥാൻ വഴിവന്ന അഞ്ച് മലയാളികൾ ഇന്ന് കേരളത്തിലെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സുരക്ഷിതമായി അവരെ എത്താൻ സഹായിച്ച പാക്കിസ്ഥാൻ ഗവണ്മെന്റിന് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി. കേന്ദ്രപ്രവാസികാര്യ സഹമന്ത്രി ജനറൽ വി.കെ. സിങ്ങുമായും മുഖ്യമന്ത്രി ടെലിഫോണിൽ സംസാരിച്ചു.