- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാരുണ്ടാക്കിയ നേട്ടങ്ങളിൽ കരിവാരിതേക്കാൻ ചിലർ നെറികേടിന്റെ മാർഗ്ഗങ്ങൾ സ്വീകരിക്കുകയാണ്; നാടിന് ഗുണമുണ്ടാകുന്നത് ഇല്ലാതാക്കാൻ ചിലർ ശ്രമം നടത്തുന്നത്; ലൈഫ് മിഷന് ഒരു ബന്ധവുമില്ലാത്ത പ്രശ്നത്തെ കുറിച്ച് ലൈഫ് മിഷനെയും അതിന്റെ ഭാഗമായി വീട് നിർമ്മിച്ച പ്രക്രിയയെും കരിവാരിത്തേക്കുന്നത് ശരിയായ കാര്യമാണോ; പ്രതിപക്ഷ ബഹളങ്ങളിൽ രോഷം കലർന്ന മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം:സർക്കാരിനെതിരായ പ്രതിപക്ഷ ബഹളങ്ങളിൽ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.സർക്കാരുണ്ടാക്കിയ നേട്ടങ്ങളിൽ കരിവാരിതേക്കാൻ ചിലർ നെറികേടിന്റെ മാർഗ്ഗങ്ങൾ സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോന്നി മെഡിക്കൽ കോളേജിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് ലൈഫ്മിഷനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. വീഡിയോകോൺഫറൻസിലൂടെയാണ് അദ്ദേഹം സംസാരിച്ചത്.
നാടിന് ഗുണമുണ്ടാകുന്നത് ഇല്ലാതാക്കാൻ ചിലർ ശ്രമം നടത്തുകയാണ്.'സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ കഴിയുമെന്ന ഒരു പ്രതീക്ഷയുമില്ലാതിരുന്നവർ സ്വന്തം വീട്ടിൽ ഇന്ന് കിടന്നുറങ്ങുകയാണ്. 2,26,000ത്തിൽ പരം വീടുകൾ പൂർത്തിയാക്കി. ഇന്ന് ഇവരെല്ലാം സ്വന്തം വീട്ടിൽ കഴിയുന്നു. ഇത് അഴിമതിയുടെ ഭാഗമാണോ. എന്തെങ്കിലും അഴിമതി അതിൽ നടന്നോ. ഓരോ പ്രദേശത്തും പൂർത്തിയാക്കിയ വീട് എങ്ങനെയെന്ന് നിങ്ങൾക്കറിയില്ലേ. ഇതെല്ലാം സ്വാഭാവികമായും നാടിന്റെ നേട്ടമായി വരുന്നു. ബാക്കി വീടുകൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നു. ആ നേട്ടം കരിവാരി തേക്കണം. അതിന് നെറികേടിന്റെ മാർഗ്ഗങ്ങൾ സ്വീകരിക്കുകയാണ്. ഏതെങ്കിലും കോൺട്രാക്ടുമായി ബന്ധപ്പെട്ട് വൃത്തികേടുകൾ നടന്നിട്ടുണ്ടെങ്കിൽ അത് ആ ഭാഗത്ത് നിൽക്കേണ്ട കാര്യമാണ്'.
ലൈഫ് മിഷന് ഒരു ബന്ധവുമില്ലാത്ത പ്രശ്നത്തെ കുറിച്ച് ലൈഫ് മിഷനെയും അതിന്റെ ഭാഗമായി വീട് നിർമ്മിച്ച പ്രക്രിയയെും കരിവാരിത്തേക്കുന്നത് ശരിയായ കാര്യമാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. നാട്ടിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. അവർ ഒരു ദിവസ്സത്തെ വാർത്ത കണ്ട് വിധി കൽപിക്കുന്നവരല്ലെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കോവിഡുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും അദ്ദേഹം മറുപടി പറഞ്ഞു.
'സ്വാഭാവികമായും ഇങ്ങോട്ട് വരേണ്ടവർ ഇവിടെയെത്തുമ്പോൾ അവരിൽ പലരും ഏറ്റവും കൂടുതൽ രോഗവ്യാപന പ്രദേശങ്ങളിൽ നിന്നെത്തിയവരാണ്. അതിന്റേതായ രോഗവ്യാപനമുണ്ടായിട്ടുണ്ട്. എന്നാൽ അതിലും ആശ്വസിക്കാനുള്ള വകയുണ്ട്. മരണം ഉയരാതിരിക്കാനാണ് ശ്രമിക്കുന്നത്. അത് പിടിച്ചു നിർത്താനും നമുക്കായി. ഇക്കാര്യത്തിൽ ലോകത്തിന്റെ മുൻനിര പട്ടികയിലാണ് കൊച്ചു കേരളം ഉള്ളത്. അവിടെയും പലരും കൊണ്ടു പിടിച്ച് ശ്രമിക്കുകയാണ്. ജനങ്ങൾ ഏതെല്ലാം കാര്യത്തിൽ സന്തോഷിക്കുന്നോ ആ കാര്യങ്ങൾ നടക്കാൻ പാടില്ലെന്നാണ് ചിന്തിക്കുന്നത്. ചിലർ മറ്റ് ചില പ്രചരണങ്ങളിലൂടെ ഈ അവസ്ഥയെ അട്ടിമറിക്കാനാവുമോ എന്നാണ് നോക്കുന്നത്', മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മറുനാടന് ഡെസ്ക്