തിരുവനന്തപുരം: ഏപ്രിൽ മാസത്തെ ക്ഷേമപെൻഷൻ വിഷുവിന് മുൻപ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമപെൻഷനുകൾ 1600 രൂപയായി വർധിപ്പിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ട്.

വിഷുവിന് മുൻപ് മുഴുവൻ വിതരണം ചെയ്യുന്നതിലൂടെ ഒരു മാസത്തെ പെൻഷൻ മുൻകൂറായി ലഭിക്കും. അങ്കണവാടി, പ്രീ പ്രൈമറി അദ്ധ്യാപകർ, പാചകത്തൊഴിലാളികൾ എന്നിവർക്ക് പ്രഖ്യാപിച്ച ആനുകൂല്യവർധന നടപ്പാക്കാനുള്ള ഉത്തരവ് ഉടൻ പുറപ്പെടുവിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.