- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസിൽ ചേർന്ന അഫ്ഗാൻ ജയിലിൽ കഴിയുന്ന മലയാളികളുടെ കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ല; നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്രസർക്കാർ: മുഖ്യമന്ത്രി
തിരുവനന്തപുരം: ഐഎസ് ബന്ധത്തെത്തുടർന്ന് അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്ന മലയാളികളുടെ കാര്യത്തിൽ നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് നമ്മുടെ രാജ്യത്തിന്റെ ഒരു പ്രശ്നമാണ്. രാജ്യത്തിന്റെ ഭാഗമായിട്ട് അവർ നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്. അപ്പോൾ അതിന്റെ പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്നത് കൂടുതൽ മനസിലാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഈ പറയുന്നവർ അവിടുത്തെ ജയിലിലാണ്. അവർ ഇങ്ങോട്ട് വരാൻ തയാറുണ്ടോയെന്ന് അറിയണം. അതുപോലെ തന്നെ കുടുംബത്തിന്റെ അഭിപ്രായം അറിയാൻ തയാറാകണം. അങ്ങനെയൊക്കെ കൂടി പൊതുവായ നിലപാട് ഇക്കാര്യത്തിൽ സ്വീകരിക്കുകയാണ് വേണ്ടത്. ഇക്കാര്യങ്ങളെല്ലാം മനസിലാക്കിയാകും കേന്ദ്രം നടപടിയെടുത്തത്. സംസ്ഥാന സർക്കാരിന് ഇതിൽ ഒന്നും ചെയ്യാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐഎസിൽ ചേർന്നവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് സുരക്ഷ ഭീഷണിയാണെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ നിലപാട്. ചാവേർ ആക്രമണത്തിന് സ്ത്രീകൾക്കുൾപ്പെടെ പരിശീലനം നൽകിയതിന് തെളിവുണ്ട്. വിഷയം കോടതിയിലെത്തിയാൽ നിയമപരമായി നേരിടാനാണ് സർക്കാരിന്റെ നീക്കം.
സോണിയ, മെറിൻ, നിമിഷ ഫാത്തിമ, റഫീല എന്നീ മലയാളികളാണ് അഫ്ഗാൻ ജയിലിലുള്ളത്. അന്താരാഷ്ട്ര മതമൗലികവാദിക ശക്തികളുമായി യോജിച്ച് പ്രവർത്തിച്ച ഇവരെ തിരികെ കൊണ്ടുവരുന്നത് സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് സുരക്ഷാ ഏജൻസികളുടെ നിലപാട്. അതിനാൽ ഇവരെ തിരികെ എത്തിക്കേണ്ട എന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.
ന്യൂസ് ഡെസ്ക്