- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടി. ഹരിദാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു; ഹരിദാസ് ബ്രിട്ടീഷ് മലയാളികളുടെ അംബാസിഡർ ആയി മാറിയിരുന്നെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: ബ്രിട്ടനിലെ പ്രമുഖ വ്യവസായിയും ഇന്ത്യൻ ഹൈക്കമ്മീഷനിലെ മുൻ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും സാമൂഹ്യ പ്രവർത്തകനുമായ തെക്കേമുറി ഹരിദാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
അര നൂറ്റാണ്ടോളം ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ സേവനമനുഷ്ഠിച്ച ഹരിദാസ് ബ്രിട്ടീഷ് മലയാളികളുടെ അംബാസിഡർ ആയി മാറി.
ബ്രിട്ടനിലെ മലയാളി സമൂഹത്തിലെ സജീവസാന്നിധ്യമായിരുന്ന അദ്ദേഹം ലോക കേരള സഭാംഗമെന്ന നിലയിലും ശ്രദ്ധേയനായിരുന്നുവെന്ന്മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.
Next Story