- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിസഭാ യോഗത്തെ അറിയിച്ചത് നിശ്ചയിച്ചപോലെ ശനിയാഴ്ച കേരളത്തിൽ മടങ്ങിയെത്തുമെന്ന്; ദുരൂഹമായി മുഖ്യമന്ത്രിയുടെ യുടേൺ; അവസാന നിമിഷം തീരുമാനം മാറ്റി; പിണറായി കേരളത്തിൽ എത്തുക ഫെബ്രുവരി ഏഴിനെന്ന് സർക്കാർ വൃത്തങ്ങൾ; ദുബായ് വഴിയുള്ള മടക്കയാത്രയിൽ ദുബായ് എക്‌സ്‌പോയിൽ കേരള പവലിയൻ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഭാഷയിൽ പറഞ്ഞാൽ കേരളത്തിൽ ഒരു പത്ത് ദിവസത്തേക്ക് കൂടി ഓൺലൈൻ ഭരണം തുടരും. കാരണം മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്നും കേരളത്തിലേക്ക് എത്തുന്നത് മാറ്റിവെച്ചിരിക്കയാണ്. നേരത്തെ നിശ്ചയിച്ച തീയതി പ്രകാരം ഇന്ന് കേരളത്തിൽ എത്തേണ്ട മുഖ്യൻ എന്തുകൊണ്ട് തീരുമാനം മാറ്റിയെന്നത് ദുരൂഹമായി തുടരുന്നു.
മിക്ക കാര്യങ്ങൾക്കു ഒരു ഇരുമ്പുമറ സൃഷ്ടിക്കുക എന്നത് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ പതിവാണ്. ആ പതിവ് ഇപ്പോഴും തുടരുന്നു. മുഖ്യമന്ത്രി മയോ ക്ലിനിക്കിൽ ചികിത്സക്ക് പോയെന്ന് കേരള ജനതക്ക് അറിയാം. എന്നാൽ, എന്താണ് അദ്ദേഹത്തിന്റെ രോഗമെന്നത് ആർക്കും അറിയുകയുമില്ലെന്നതാണ് വാസ്തവം. എല്ലാ കാര്യങ്ങളിലും ഒരു സസ്‌പെൻസ് സൃഷ്ടിക്കുന്ന മുഖ്യമന്ത്രി ഇത്തവണയും തന്റെ ശൈലി മാറ്റിയിട്ടില്ല.
യുഎസിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഫെബ്രുവരി ഏഴിനാകും മുഖ്യമന്ത്രി കേരളത്തിലെത്തുകയെന്ന് സർക്കാർ വൃത്തങ്ങൾഇപ്പോൾ അറിയിച്ചിരിക്കുന്നത്. ദുബായ് വഴിയാണ് മടക്കയാത്ര. ദുബായ് എക്‌സ്‌പോയിൽ കേരള പവലിയൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. താൻ സുഖമായി ഇരിക്കുന്നെന്നും നേരത്തേ നിശ്ചയിച്ചപോലെ ശനിയാഴ്ച മടങ്ങിയെത്തുമെന്നും അദ്ദേഹം വ്യാഴാഴ്ച ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ അറിയിച്ചിരുന്നു.
മുഖ്യമന്ത്രി യാത്ര മാറ്റിയ തീരുമാനം മറ്റ് മന്ത്രിമാർക്ക് അടക്കം അറിയില്ല. എന്തിനാണ് അദ്ദേഹം യാത്ര മാറ്റിയതെന്ന കാര്യവും അധികമാർക്കും അറിവില്ലെന്നതാണ് വാസ്തവം. ഈ മാസം 14ന് പുലർച്ചെയാണു മുഖ്യമന്ത്രി യുഎസിലെ മേയോ ക്ലിനിക്കിലേക്കു പോയത്. തിരിച്ചെത്തിയാൽ ബാക്കിയുള്ള ചികിത്സകൾ ചെന്നൈ അപ്പോളോ ആശുപത്രിയിൽ തുടരാനാണ് തീരുമാനം.
മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം ആർക്കും കൈമാറാതെയാണ് അമേരിക്കയിലേക്ക് പിണറായി പോയത്. അതുകൊണ്ട് തന്നെ മന്ത്രിസഭാ യോഗത്തിൽ അവിടെ നിന്ന് ഓൺലൈനിൽ പങ്കെടുത്തു. ഈ അവസരത്തിൽ അമേരിക്കയിലെ തന്റെ അവസ്ഥ അദ്ദേഹം മന്ത്രിമാരുമായി പങ്കുവച്ചിരുന്നു. തിരികെ എത്തിയാൽ കോവിഡ് പ്രോട്ടോകോൾ ഉള്ളതിനാൽ മുഖ്യമന്ത്രിക്ക് ഏഴു ദിവസം ക്വാറന്റീനിൽ ഇരിക്കേണ്ടി വരും. അതി ശേഷമേ കൂടുതൽ സജീവമാകാൻ കഴിയൂ. എന്നാൽ മുഖ്യമന്ത്രിക്ക് ക്വാറന്റൈൻ ഇളവുണ്ടാകുമോ എ്ന്ന് ഉറപ്പില്ല. എന്തായാലും പിണറായി യാത്ര നീട്ടിവെച്ചതോടെ കേരളത്തിൽ കുറച്ചു കാലം കൂടി ഓൺലൈൻഭരണം തുടരുമെന്ന് ഉറപ്പാണ്.
മറുനാടന് മലയാളി ബ്യൂറോ