- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിക്കു നൽകിയ പരാതികളുടെയും അപേക്ഷകളുടെയും തൽസ്ഥിതിയും അറിയാം; പരാതികളിൽ തീരുമാനമെടുക്കാൻ കാലതാമസമോ സ്വീകരിച്ച നടപടികളിൽ അതൃപ്തിയോ ഉണ്ടെങ്കിൽ അറിയിക്കാം; കരുതലിന് ട്രോൾ ഫ്രീ നമ്പറും; ഇനി 1076 എന്ന നമ്പറിൽ വിളിച്ചാൽ പരാതികൾക്ക് ഉടനടി പരിഹാരം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിൽ ബന്ധപ്പെടാനുള്ള 1076 എന്ന ടോൾ ഫ്രീ നമ്പർ നിലവിൽ വന്നു. ലാൻഡ് ലൈനിൽ നിന്നോ മൊബൈലിൽ നിന്നോ നേരിട്ടു വിളിക്കാം. കേരളത്തിനു പുറത്തുനിന്നു വിളിക്കുന്നവർ 0471 എന്ന കോഡും രാജ്യത്തിനു പുറത്തു നിന്നുള്ളവർ +91 എന്ന കോഡും ചേർക്കണം.
ടോൾ ഫ്രീ നമ്പറിലൂടെ മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിലേക്ക് ബന്ധപ്പെടുന്നവർക്ക് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന സേവനം സംബന്ധിച്ച അഭിപ്രായം രേഖപ്പെടുത്താനും സംവിധാനമുണ്ട്. ഫോൺ സംഭാഷണം പൂർത്തിയാകുന്ന മുറക്ക് വിളിച്ച നമ്പറിലേക്ക് പ്രതികരണം രേഖപ്പെടുത്താനുള്ള ലിങ്ക് സഹിതം എസ്.എം.എസ് ലഭിക്കും. ലിങ്ക് ഉപയോഗിച്ച് അഭിപ്രായവും റാങ്കിങ്ങും രേഖപ്പെടുത്താം. മുഖ്യമന്ത്രിയുടെ പൊതുജന പരിഹാര സംവിധാനമായ സ്ട്രെയിറ്റ് ഫോർവേഡിൽ നേരിട്ടെത്തിയും പരാതികൾ സമർപ്പിക്കാനും തൽസ്ഥിതി അറിയാനും കഴിയും. നേരിട്ട് സമർപ്പിക്കുന്ന പരാതികൾക്ക് അപ്പോൾ തന്നെ രസീത് ലഭിക്കും.
ട്രോൾ ഫ്രീ നമ്പറിൽ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 വരെ സേവനം ലഭിക്കും. രണ്ടാം ശനിയാഴ്ചയും പ്രാദേശിക അവധി ദിനങ്ങളിലും പ്രവർത്തിക്കും. മുഖ്യമന്ത്രിക്കു നൽകിയ പരാതികളുടെയും അപേക്ഷകളുടെയും തൽസ്ഥിതിയും അറിയാം. പരാതികളിൽ തീരുമാനമെടുക്കാൻ കാലതാമസമോ സ്വീകരിച്ച നടപടികളിൽ അതൃപ്തിയോ ഉണ്ടെങ്കിൽ അറിയിക്കാം. പൊതുജന പരാതി പരിഹാര ഓഫിസിൽ നേരിട്ടെത്തിയും പരാതി നൽകുകയും തൽസ്ഥിതി അറിയുകയും ചെയ്യാം.
മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിലേക്ക് ബന്ധപ്പെടാൻ നിലവിൽ 1800 425 7211 എന്ന 11 അക്ക ടോൾ ഫ്രീ നമ്പറാണുള്ളത്. സംസ്ഥാനത്തിന് അകത്ത് ലാൻഡ് ലൈനിൽ നിന്നോ മൊബൈലിൽ നിന്നോ വിളിക്കുന്നവർക്ക് 1076 ലേക്ക് നേരിട്ട് വിളിക്കാം. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം ഓഫിസ് പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 വരെ പ്രവർത്തിക്കുന്നു. രണ്ടാം ശനിയാഴ്ചയും പ്രാദേശിക അവധി ദിനങ്ങളിലും പരാതി പരിഹാര സംവിധാനം പ്രവർത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതികളുടെയും അപേക്ഷയുടെയും തൽസ്ഥിതി 1076 എന്ന നമ്പറിലൂടെ അറിയാൻ കഴിയും.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴും 24 മണിക്കൂർ കോൾ സെന്റർ ഉണ്ടായിരുന്നില്ല. എന്നാൽ ഇത് കാര്യക്ഷ്മമായിരുന്നില്ല. കോൾ സെന്ററിലെത്തുന്ന പരാതികളിൽ ഭൂരിപക്ഷത്തിലും തുടർനടപടികളുണ്ടാകുന്നില്ലെന്ന പരാതി അന്നുയർന്നിരുന്നു. ഇതെല്ലാം പരിഗണിച്ച് കുറ്റമറ്റ രീതിയിലാണ് ഇപ്പോൾ ഈ പദ്ധതി നടപ്പാക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ